Image

ഫോമാ സണ്‍ഷൈന്‍ റീജിയണ്‍ സുവനിയര്‍ കമ്മിറ്റിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ബാബു ദേവസ്യയുടെ നേതൃത്വത്തില്‍ ഗംഭീരതുടക്കം

Published on 30 October, 2019
ഫോമാ സണ്‍ഷൈന്‍ റീജിയണ്‍ സുവനിയര്‍ കമ്മിറ്റിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക്  ബാബു ദേവസ്യയുടെ നേതൃത്വത്തില്‍ ഗംഭീരതുടക്കം
ഫ്‌ളോറിഡ: ഫോമാ സണ്‍ഷൈന്‍ റീജിയന്റെ 2018 - 2020 ലെ സുവനിയര്‍ കമ്മിറ്റിയുടെ പ്രാരംഭ പ്രവര്‍ത്തങ്ങള്‍ക്ക് ചീഫ് എഡിറ്റര്‍  ബാബു ദേവസ്യയുടെ നേതൃത്വത്തില്‍ ഗംഭീരതുടക്കമായി. ഫോമാ സണ്‍ഷൈന്‍ റീജിയണ്‍ 2018 - 2020 ലെ എല്ലാ  പ്രവര്‍ത്തനങ്ങളെയും  ഉള്‍ക്കൊള്ളിച്ചുകൊണ്ട്, യൂത്ത് ഫെസ്റ്റിവലിനോട് അനുബന്ധിച്ചു ഒരു സുവനിയര്‍ പ്രസിദ്ധീകരിക്കുവാന്‍ തീരുമാനിച്ചതായി RVP ബിജു തോണിക്കടവില്‍ അറിയിച്ചു. ബാബു ദേവസ്യ ചിഫ് എഡിറ്റര്‍ ആയ സമിതിയില്‍ ബിനു മാമ്പിള്ളി, സജി കരിമ്പന്നൂര്‍, സജി ജോണ്‍, ജിനോ വര്‍ഗീസ്,  ജിജോ ജോസ്,  ജോസ് തോമസ്,  ജോസ് സെബാസ്റ്റ്യന്‍,  അജി മോന്‍ സ്കറിയ,  ബിനൂപ് പനയ്ക്കാന്തറ,  സജോ ജോസ്  പാലച്ചേരി എന്നിവര്‍ എഡിറ്റോറിയല്‍  അംഗങ്ങള്‍ ആയിരിക്കും.

ഫോമാ സണ്‍ഷൈന്‍ റീജിയന്റെ  അംഗസഘടനകളിലുള്ള  എല്ലാ അംഗങ്ങള്‍ക്കും അവരുടെ ചിന്താധാരയില്‍ നിന്നുമുരിത്തിരിഞ്ഞ സര്‍ഗ്ഗാത്മ സൃഷ്ടികള്‍ ചുവടെ ചേര്‍ക്കുന്ന ഈമെയില്‍ വിലാസത്തില്‍  അയച്ചുതരാവുന്നതാണ് sunshinesouvenir6@gmail.com  ഫോമാ നാഷണല്‍ കമ്മിറ്റി അംഗങ്ങളായ നോയല്‍ മാത്യു, പൗലോസ് കുയിലാടന്‍, വനിതാ പ്രതിനിധി അനു ഉല്ലാസ്, ഫോമാ സണ്‍ഷൈന്‍ റീജിയണ്‍ ജനറല്‍ കണ്‍വീനര്‍ ജോമോന്‍ തെക്കേത്തൊട്ടിയില്‍, PRO അശോക് പിള്ള, സെക്രട്ടറി സോണി കണ്ണോട്ടുതറ എന്നിവര്‍ ഇതിന്റെ വിജയത്തിനായി എല്ലാ അംഗസഘടനകളുടെയും ആത്മാര്‍ത്ഥമായ സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

കൂടതെ ഈ സുവനിയറിനു അനുയോജ്യമായ പേര് നിര്‍ദ്ദേശിക്കുവാനുള്ള ഒരു സുവര്‍ണ്ണാവസരം സണ്‍ഷൈന്‍ റീജിയനുകളിലെ അംഗസംഘടനകളിലുള്ള അംഗങ്ങള്‍ക്കു നല്‍കുന്നതായി ഫോമാ റീജിയണല്‍ വൈസ് പ്രസിഡന്റ്  ബിജു തോണിക്കടവില്‍ അറിയിച്ചു.
വിശദവിവരങ്ങള്‍ക്കായി താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും കമ്മറ്റി മെമ്പറുന്മാരായി ബന്ധപ്പെടുക.

ബിജു തോണിക്കടവില്‍   561 951 0064,ബാബു  ദേവസ്യ  931 628 7120, നോയല്‍ മാത്യു  786 553 6635, പൗലോസ് കുയിലാടന്‍   407  462 0713, അനു ഉല്ലാസ്   727 776 4443, ജോമോന്‍ തെക്കേത്തൊട്ടിയില്‍  727 424 8423, അശോക് പിള്ള  239 357 8815, സോണി കണ്ണോട്ടുതറ  407 683 3629.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക