Image

ഹൈഡല്‍ബര്‍ഗില്‍ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ നവംബര്‍ 2 ന്

Published on 30 October, 2019
ഹൈഡല്‍ബര്‍ഗില്‍ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ നവംബര്‍ 2 ന്
ഹൈഡല്‍ബര്‍ഗ് : ജര്‍മനിയിലെ ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് സഭ ഹൈഡല്‍ബര്‍ഗ് ഇടവകയുടെ ആഭിമുഖ്യത്തില്‍ പുണ്യശ്‌ളോകനായ പരിശുദ്ധ പരുമല തിരുമേനിയുടെ 119ാമത് ഓര്‍മ്മപ്പെരുന്നാള്‍ ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു.

ഹൈഡല്‍ബര്‍ഗിലെ മാര്‍ക്കുസ് ഇവാജ്ജലിയ്ക്കല്‍ ദേവാലയത്തില്‍ നവംബര്‍ രണ്ടിന് ശനി രാവിലെ 10.30 ന് ആരംഭിക്കും. വിശുദ്ധകര്‍മ്മങ്ങള്‍ക്ക് ഫാ.ആഷു അലക്‌സാണ്ടര്‍ (ബ്രസല്‍സ്) നേതൃത്വം വഹിയ്ക്കും. വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് റാസയും കൈമുത്തും നേര്‍ച്ച വിളന്പും, സമൂഹവിരുന്നും ഉണ്ടായിരിക്കും.

പ്രാര്‍ത്ഥനയും സേവനവും സമന്വയിപ്പിച്ച് ആധ്യാത്മികവും സാമൂഹ്യവുമായ മേഖലകളില്‍ പരിശുദ്ധിയുടെ പരിമളം പരത്തിയ മലങ്കരസഭയുടെ പ്രഖ്യാപിത പരിശുദ്ധന്റെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ ജര്‍മനിയിലെ എല്ലാ വിശ്വാസികളെയും ഭാരവാഹികള്‍ സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു.

വിവരങ്ങള്‍ക്ക്:ശോശാമ്മ വര്‍ഗീസ് (ഹൈഡല്‍ബര്‍ഗ്) 06221 769309 , തോമസ് വര്‍ഗീസ് (ബ്രുഹ്‌സാല്‍) 07251 18174, അന്നമ്മ കുരുവിള (ലുഡ്വിഗ്‌സ്ഹാഫന്‍) 0621 6298492

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക