Image

യുക്മ സാംസ്‌കാരിക വേദിയുടെ ചിത്രരചനാ മത്സരം ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നവംബര്‍ രണ്ടിന് മാഞ്ചസ്റ്ററില്‍

Published on 30 October, 2019
യുക്മ സാംസ്‌കാരിക വേദിയുടെ ചിത്രരചനാ മത്സരം ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നവംബര്‍ രണ്ടിന് മാഞ്ചസ്റ്ററില്‍


മാഞ്ചസ്റ്റര്‍: യുക്മക്ക് വേണ്ടി യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി. വിവിധ റീജിയണുകളില്‍ അതാത് റീജിയണല്‍ കമ്മിറ്റികളുടെ പൂര്‍ണ പിന്തുണയോടെ റീജിയണല്‍ കലാമേളകള്‍ക്കൊപ്പം സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തില്‍ മത്സരാര്‍ഥികള്‍ വളരെ ആവേശപൂര്‍വമാണ് പങ്കെടുത്തത്. യുകെയിലെ ചിത്രകാരനായ ജിജി വിക്ടറിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സി.എ ജോസഫ്, ജയകുമാര്‍ നായര്‍, ജയ്‌സണ്‍ ജോര്‍ജ്, തോമസ് മാറാട്ടുകുളം, സെബാസ്റ്റ്യന്‍ മുത്തുപാറക്കുന്നേല്‍, സാബു പോള്‍ മാടശ്ശേരി, ജിജി വിക്ടര്‍, തങ്കച്ചന്‍ എബ്രഹാം, ഷിബു മാത്യു എന്നിവര്‍ വിവിധ റീജിയണുകളില്‍ ആദ്യ ഘട്ട മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ആന്റണി എബ്രാഹം, അഡ്വ. ജാക്‌സണ്‍ തോമസ്, ബാബു മങ്കുഴിയില്‍, ഡോ. ബിജു പെരിങ്ങത്തറ, ബെന്നി പോള്‍, അശ്വിന്‍ മാണി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ റീജിയണല്‍ കമ്മിറ്റികള്‍ നല്‍കിയ പിന്തുണയും സഹകരണവും മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പിന് ഏറെ സഹായകരമായി.

ഇതിനോടകം റീജിയണുകളിലെ മൂല്യ നിര്‍ണയം പൂര്‍ത്തിയാക്കിയ ജിജി വിക്ടറുടെ നേതൃത്വത്തിലുള്ള ടീം ആദ്യ ഘട്ട വിജയികളുടെ പേരുകള്‍ അതാത് റീജണല്‍ ഭാരവാഹികളെ അറിയിച്ചു കഴിഞ്ഞു. ആദ്യ ഘട്ടത്തിലെ വിജയികളെ മുഴുവന്‍ നവംബര്‍ രണ്ടിന് മാഞ്ചസ്റ്ററില്‍ യുക്മ ദേശീയ കലാമേളക്കൊപ്പം നടക്കുന്ന ഫൈനല്‍ റൗണ്ടില്‍ പങ്കെടുപ്പിക്കുവാനുള്ള ഒരുക്കങ്ങളിലാണ് സംഘാടകര്‍.

നവംബര്‍ രണ്ട് ശനിയാഴ്ച 12 മുതല്‍ 1 വരെ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കുവാന്‍ യോഗ്യത നേടിയവര്‍ കൃത്യസമയത്ത് തന്നെ മാഞ്ചസ്റ്ററിലെ ശ്രീദേവി നഗറില്‍ എത്തിച്ചേരണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു. മത്സരത്തിനാവശ്യമായ പേപ്പര്‍ സംഘാടകര്‍ നല്‍കുന്നതായിരിക്കും. ചിത്രരചനക്കാവശ്യമായ മറ്റ് വസ്തുക്കള്‍ മത്സരാര്‍ത്ഥികള്‍ തന്നെ കൊണ്ട് വരേണ്ടതാണ്. മത്സരത്തിനുള്ള തീം അന്നേ ദിവസം മത്സര വേദിയില്‍ നല്‍കുന്നതാണ്.

റീജിയണല്‍ മത്സരങ്ങളില്‍ പങ്കെടുത്ത മുഴുവന്‍ മത്സരാര്‍ഥികളേയും, മത്സരങ്ങള്‍ കുറ്റമറ്റ രീതിയില്‍ സംഘടിപ്പിച്ച സംഘാടകരേയും യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രത്യേകം അഭിനന്ദിച്ചു. റീജിയണല്‍, നാഷണല്‍ തല മത്സര വിജയികള്‍ക്ക് നാഷണല്‍ കലാമേള വേദിയില്‍ തന്നെ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണ്.

ആദ്യഘട്ട മത്സരത്തിലെ മുഴുവന്‍ വിജയികളും നവംബര്‍ രണ്ടിന് മാഞ്ചസ്റ്ററിലെ ശ്രീദേവി നഗറില്‍ നടക്കുന്ന ഫൈനല്‍ റൗണ്ടില്‍ പങ്കെടുത്ത് ഈ ചിത്രരചനാ മത്സരം ഒരു വന്‍ വിജയമാക്കി തീര്‍ക്കണമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ്, നാഷണല്‍ കോഓര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്ജ് എന്നിവര്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ആര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍  ജിജി വിക്ടര്‍ 07450465452
രക്ഷാധികാരി 
സി.എ ജോസഫ് 07846747602
വൈസ് ചെയര്‍മാന്‍ 
ജോയി ആഗസ്തി 07979188391
നാഷണല്‍ കോഓര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്ജ് 07877348602
ജനറല്‍ കണ്‍വീനേഴ്‌സ് 
തോമസ് മാറാട്ടുകളം  07828126981
ജയ്‌സണ്‍ ജോര്‍ജ്ജ്  07841613973.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക