Image

ഗര്‍ഭകാലത്തെ പ്രമേഹം പ്രശ്‌നമോ?

Published on 10 May, 2012
ഗര്‍ഭകാലത്തെ പ്രമേഹം പ്രശ്‌നമോ?
സാധാരണയായി ഗര്‍ഭിണികളില്‍ കണ്ടുവരുന്ന പ്രശ്‌നമാണ്‌ പ്രമേഹം. എന്നാല്‍ ചിലര്‍ക്ക്‌ പ്രസവത്തോടെ ഇത്‌ ഇല്ലാതാകുന്നു. സാധാരണയായി ഗര്‍ഭിണികളില്‍ ആറ്‌- ഏഴ്‌ മാസങ്ങളില്‍ പ്രമേഹം കണ്‌ടുവരുന്നത്‌. ഗര്‍ഭകാലത്തെ പ്രമേഹം അപകടകരമാണ്‌. പ്രമേഹമുള്ള ഗര്‍ഭിണികള്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ മറ്റ്‌ മരുന്നു കഴിക്കരുത്‌. ഡോക്ടറെ കണ്‌ട്‌ തന്നെ ഇന്‍സുലിന്‍ എടുക്കണം. ഗര്‍ഭസ്ഥ ശിശുവിന്റെ തൂക്കം കൂടുക, മാസം തികയാതെയുള്ള പ്രസവം, കുഞ്ഞിന്‌ ഭാവിയില്‍ പ്രമേഹ സാധ്യത, അണുബാധ, മൂത്രാശയരോഗങ്ങള്‍, സിസേറിയനുള്ള സാധ്യത എന്നിവയാണ്‌ പ്രമേഹമുള്ള ഗര്‍ഭിണികളില്‍ കാണാറുള്ളത്‌.

രക്തസമ്മര്‍ദം ഉള്ള ഗര്‍ഭിണികള്‍ അമിത ഉപ്പ്‌ ഉപയോഗിക്കുന്നത്‌ കുറയ്‌ക്കണം. ഉപ്പ്‌ തീരെ കഴിക്കാതിരിക്കുന്നതും രക്തത്തിലുള്ള സോഡിയത്തിന്റെ അളവ്‌ കുറയും. അതു കുഞ്ഞിനെ ദോഷകരമായി ബാധിക്കും.
ഗര്‍ഭകാലത്തെ പ്രമേഹം പ്രശ്‌നമോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക