Image

കാശ്മീര്‍ ഇരുപത്തെട്ടാം സംസ്ഥാനം, കോഴിക്കോട്ടു നിന്ന് കാശ്മിരിലെ ബാപ്പുമാര്‍ക്ക് കാള്‍ (കുര്യന്‍ പാമ്പാടി)

Published on 31 October, 2019
കാശ്മീര്‍ ഇരുപത്തെട്ടാം സംസ്ഥാനം, കോഴിക്കോട്ടു  നിന്ന് കാശ്മിരിലെ ബാപ്പുമാര്‍ക്ക് കാള്‍ (കുര്യന്‍ പാമ്പാടി)
ശ്രീനഗറില്‍ ചീഫ് ജസ്റ്റിസ് ഗീതാ മിത്തലിനു മുമ്പാകെ   ഐഎഎസ് ഉദ്യോഗസ്ഥനായ ഗിരീഷ് ചന്ദ്ര മുര്‍മ്മു  ജമ്മുകാശ്മീര്‍ ലഫ്. ഗവര്‍ണറായി വ്യാഴാഴ്ച്ച സത്യപ്രതിജ്ഞ ചെയ്തതോടെ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം 28  ആയി. ആകെയുണ്ടായിരുന്ന 29ല്‍ നിന്ന് ഒന്ന് കുറയുകയാണ് ചെയ്തത്. കാരണം ഭരണഘടനയുടെ 370 ആം വകുപ്പ് റദ്ദാക്കിയതോടെ സ്വതന്ത്ര സംസ്ഥാനമെന്ന പദവിയില്‍ നിന്ന് കേന്ദ്രഭരണ പ്രദേശമായി ജമ്മുകാശ്മീര്‍ മാറി. .

അതോടൊപ്പം ജെ.ആന്‍ഡ് കെ യില്‍ നിന്ന് വിടര്‍ത്തി മാറ്റിയ ലഡാക് ഒമ്പതാമത് കേന്ദ്രഭരണപ്രദേശമായി ഉയര്‍ത്തപ്പെടുകയും  ചെയ്തു. ലഡാക്കിന്റെ ആദ്യത്തെ ലഫ്. ഗവര്‍ണറായി ത്രിപുര  കേഡറിലെ റിട്ട. ഐഎ എസ്  ഓഫീസര്‍ രാധാകൃഷ്ണ മാത്തൂര്‍  ചാര്‍ജെടുത്തു. ഇരുവരും ലേയിലും ശ്രീനഗറിലും നടന്ന വെവ്വേറെ ചടങ്ങുകളിലാണ്  ജെ ആന്‍ഡ്  കെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തലിന്റെ  മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തത്.

ബ്രിട്ടന്‍ അധികാരം വിട്ടൊഴിഞ്ഞ ശേഷം  560  നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയന്റെ കീഴില്‍ കൊണ്ടുവന്നു ഒരൊറ്റ രാജ്യമാക്കിയ  ആദ്യത്തെ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ 145 ആം ജന്മദിനത്തിലാണ് കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കി ഇന്ത്യയുടെ സാധാരണ സംസ്ഥാനമായി മാറ്റിയെടുത്തത് എന്നത് ചരിത്ര പ്രധാനമാണ്.

ജമ്മു കാശ്മീരില്‍ പട്ടാളത്തെ വിന്യസിപ്പിച്ച് ജനജീവിതം സ്തംഭിപ്പിച്ചുവെന്നും ടെലിഫോണ്‍ ഇന്റര്‍നെറ് ബന്ധങ്ങള്‍ വിച്‌ഛേദിച്ച് കൂട്ടിലടച്ച  കിളികളെപ്പോലെ തടവിലാക്കിയെന്നുമുള്ള മുറവിളികള്‍ക്കിടെയാണ് ഇത് സംഭവിക്കുന്നത്ത്. പട്ടാള വിന്യാസം  കുറച്ചിട്ടില്ലെങ്കിലും ജീവിതം സാധാരണമായിക്കൊണ്ടിരിക്കു ന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സ്കൂളുകളും കോളേജുകളും സര്‍വ കലാശാലകളും തുറന്നു.  ഏകദേശം 65,000  കുട്ടികള്‍ പത്താം കഌസ് പരീക്ഷയെഴുതുന്ന ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപെട്ടു. സ്കൂള്‍ ബസുകള്‍ കുഞ്ഞുകുട്ടികളെ കയറ്റി  ശ്രീനഗറിലെ നഗര നിരത്തുകളില്‍ ഓടിത്തുടങ്ങി. ടെലികമ്മ്യുണിക്കേഷന്‍ ബന്ധങ്ങള്‍ പടിപടിയായി പുനഃസ്ഥാപിച്ചു.
 
കേരളത്തില്‍ നിന്ന് ആദ്യം പോയ കാളുകളില്‍ പലതും തിരുവനതപുരത്ത് കോവളത്തും കൊച്ചിയില്‍ മട്ടാ ഞ്ചേരിയിലും ഫാന്‍സി സ്റ്റാളുകള്‍ നടത്തുന്ന കശ്മീരികളില്‍ നിന്നായിരുന്നു. എന്നാല്‍ ഏറ്റവും കൂടുതല്‍ വിളി പോയത്  കോഴിക്കോട് വയനാട് റോഡില്‍ 14 കിമീ. അകലെ കാരന്തൂരില്‍ മര്‍ക്കസ് വിദ്യാലയത്തില്‍ പ ഠിക്കുന്ന കാശ്മീരി വിദ്യാര്‍ഥികളില്‍ നിന്നാണ്.

കാന്തപുരം എപി അബുബക്കര്‍ മുസലിയാര്‍ നയിക്കുന്ന സുന്നി മുസ്ലിം വിഭാഗം തുടങ്ങിയ ജാമിയ ഇസ്ലാമിയ  മര്‍കസ് യുണിവേഴ്‌സിറ്റിയോടു അനുബന്ധമായി നടത്തുന്ന ഹൈ /ഹയര്‍ സെക്കണ്ടറി സ്കൂളുകളിലാണ് നൂറു കാശ്മീരി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത്. വര്‍ഷങ്ങളായി കാശ്മീരില്‍ നടക്കുന്ന സംഘട്ടനങ്ങളുടെ  പശ്ചാത്തലത്തില്‍ പഠിക്കാന്‍ കഴിയാത്ത കുട്ടികള്‍ക്കായി സ്കൂള്‍ തുറന്നിടുകളായാണ് ചെയ്തത്. സൗദി അറേബ്യ സ്കൂളിനെ സഹായിക്കുന്നുണ്ട്.

കശ്മീരിന്റെ പ്രത്യേക  പദവി എടുത്തു കളഞ്ഞതിനെ തുടര്‍ന്ന് പാക്കിസ്ഥാന്‍ ഉണ്ടാക്കുന്ന കോലാഹലത്തെ നേരിടാന്‍  ചൈനയുമായും സൗദി പോലുള്ള ഇസ്ലാമിക രാഷ്രങ്ങളുമായുമുള്ള സൗഹൃദം ഊട്ടി ഉറപ്പിക്കുന്ന തിരക്കിലാണ് ഇന്ത്യ. ചൈനാ പ്രസിഡന്റ് സി ജിന്‍പിന്‍  ഈയിടെ ഇന്ത്യയിലെത്തി. പ്രധാനമന്ത്രി മോഡി സൗദിയില്‍ പോയി മടങ്ങിവന്നതേ ഉള്ളു. അവിടെ ഇന്ത്യക്കുള്ള  പെട്രോളിയം സംഭരണികളില്‍ അരാംകോയുടെ എണ്ണ സൂക്ഷിക്കാന്‍  അനുവദിച്ചു.

രണ്ടായിരത്തി അറുനൂറു കി.മീ. അകലെയാണെകിലും കേരളത്തിന് കാശ്മീരുമായുള്ള ബന്ധം ഒന്നിനൊന്നു വളര്‍ന്നു കൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവിലത്തേത് ശ്രീനഗറിലെ ദാല്‍ തടാകത്തിലെ തുഴച്ചില്‍ക്കാര്‍ നെഹ്‌റു ട്രോഫി മത്സരത്തില്‍ ചുണ്ടന്‍ വള്ളം തുറഞ്ഞു എന്നതാണ്. കാശ്മീരില്‍  അതിര്‍ത്തികള്‍ കാത്തുസൂക്ഷിക്കുന്ന സിആര്‍പിഎഫ്  ഭടന്മാരില്‍ നല്ലൊരു പങ്കു മലയാളികളാണ്. ശ്രീനഗര്‍അനന്തനാഗ് റെയില്‍ റൂട്ടില്‍ കാവല്‍ നില്‍ക്കുന്ന എകെ 47, ഇന്‍സാഫ് യന്ത്രത്തോക്കുകള്‍ വഹിക്കുന്ന പലമലയാളികളെയും ഈ ലേഖകന്‍ പരിചയപ്പെട്ടിട്ടുണ്ട്. പലരും ഇപ്പോഴും വിളിക്കുന്നു.

കശ്മീരിന്റെ നിത്യ ശാപമായിരുന്ന ബന്തു ദിനങ്ങളില്‍ ഒന്നില്‍ ശ്രീനഗറിലെ അടഞ്ഞു കിടന്ന ഒരു റെസ്‌റ്റോറന്റില്‍ പിന്നിലെ കര്‍ട്ടന്‍ തുറന്നു  അകത്ത്ധപ്രവേശിച്ച എനിക്ക്. ഉയര്‍ന്ന  ഒരു മേശക്കു ചേര്‍ന്നിരുന്നു  ചൂടുള്ള പിസാ കഴിക്കുന്ന ഒരാളെ കാണാന്‍ കഴിഞ്ഞു. കൂടെ ഇരിക്കാമോ എന്ന് ചോദിച്ചപ്പോള്‍ ചാടി എണീറ്റ് ഇരിപ്പിടം കാട്ടിത്തന്ന ആള്‍. അദ്ദേഹം എനിക്കും ഒരു പിസാ പൈസ ഓര്‍ഡര്‍ ചെയ്തു.

പാക് അതിര്‍ത്തിയോടു  ചേര്‍ന്നുള്ള കുപ് വാരയില്‍ ഗവര്‍മെന്റ് ഡോക്ടറാണ് അസിസ്. ചണ്ഡിഗറില്‍ പഠിച്ച ആള്‍. വെല്ലൂര്‍ മെഡിക്കല്‍ കോളേജിനെപ്പറ്റി വാതോരാതെ സംസാരിച്ചു. ഭാര്യവീട് ശ്രീനഗറിലാണ്. ഭാര്യക്ക് പല്ലെടുക്കേണ്ടി വന്നപ്പോള്‍ അതിനായി വാരാന്ത്യത്തില്‍ അവരുടെ വീട്ടില്‍ വന്നതാണ്. . പിസാ സ്‌നേഹപൂര്‍വം  തന്റെ വക എന്ന് അദ്ദേഹം ശഠിച്ചു.

ശ്രീനഗറില്‍ നിന്ന് അനന്തനാഗ് വരെയുള്ള ട്രെയിനില്‍ കയറാന്‍ റോഡരികില്‍ ബസ് ഇറങ്ങി നൂറു മീറ്റര്‍ നടക്കണം. ആളുകള്‍ തിരക്കിട്ടു പോകുന്നു. അക്കൂട്ടത്തില്‍ തണുപ്പകറ്റാന്‍  നീണ്ട കുപ്പായം ധരിച്ച ഒരു  ആറടിക്കാരനെ പരിചയപെട്ടു. അസിസ്റ്റന്റ് സ്‌റേഷന്‍ മാസ്റ്റര്‍ ഉമര്‍ ആണ്. ഇനിയും സമയം ഉണ്ട് എന്ന് പറഞ്ഞു പാതയോരത്തെ ഓലമേഞ്ഞ കടയില്‍ പ്രഭാത  ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു.. എത്ര നല്ല ആതിഥ്യം. ചായ മാത്രം കഴിച്ചു.

വമ്പിച്ച വിലയുള്ള കുങ്കുമപ്പൂ കൃഷി ചെയ്യുന്ന ഒരു ഗ്രാമത്തിലാണ് വീട്. . വെളുപ്പിനു  നഗരത്തില്‍ ജോലിയുള്ള ഒരു കൂട്ടുകാരന്റെ ബൈക്കില്‍ എത്തും. മടക്ക യാത്രയും അങ്ങിനെ തന്നെ. ചിനാബ് നദിക്കു കുറുകെ പാലം മിക്കവാറും തീര്‍ന്നതിനാല്‍ തെക്കു നിന്നുള്ള ദീര്‍ഘ ദൂര ട്രെയിനുകള്‍ ശ്രീനഗറില്‍ എത്തുന്നത് കാത്തിരിക്കുകയാണ്  പഹയന്‍. എന്നിട്ടു വേണം കല്യാണം കഴിച്ച് നവവധുവുമായി കന്യാകുമാരിക്കു  മധുവിധുവിനു  പോകാന്‍!

ജമ്മുകശ്മീരിലെ യൂണിവേഴ്‌സിറ്റികളില്‍ മലയാളികള്‍ ഉണ്ടായിരിക്കാന്‍ ഇടയുണ്ട്  പ്രത്യേകിച്ച് ജമ്മുവിലെ  സെന്‍ട്രല്‍   യുനിവെഴ്‌സിറ്റിയില്‍.. ജമ്മു യൂണിവേഴ്‌സിറ്റിയില്‍ ഇന്റര്‍നാഷണല്‍ സ്റ്റഡീസ് പഠിപ്പിച്ചിരുന്നവരില്‍ ഡോ. മാത്യു ജോസഫ് ഇപ്പോള്‍ ഡല്‍ഹി ജാമിയ മിലിയയിലും ഡോ. ഹാപ്പിമോന്‍ ജേക്കബ് ജെഎന്‍യുവിലുമാണ്. ഇരുവരും കോട്ടയം ജില്ലക്കാര്‍. 

കോഴിക്കോട് സ്വദേശി കെ പ്രശാന്തിനെ ജമ്മു കാശ്മീര്‍ലഡാക്  പ്രോവിഡന്റ് ഫോണ്ട് കമ്മീഷണറായി നിയമിച്ചതു അടുത്ത ദിവസമാണ്. എംഎഎല്‍എല്‍ബി യാണ്. ഇതുവരെ ബാംഗളൂരില്‍ കോറമംഗള മേഖലയുടെ കമ്മീഷ്ണര്‍ ആയിരുന്നു.

(ചിത്രങ്ങള്‍ 1 . സാജന്‍ വി നമ്പ്യാര്‍, മാതൃഭൂമി,  7, 8, 9 കുര്യന്‍ പാമ്പാടി, മുന്‍ മനോരമ ലേഖകന്‍,   10 മൈക്കില്‍ ബനാനെവ്, ന്യൂയോര്‍ക്ക് ടൈംസ്)

 
കാശ്മീര്‍ ഇരുപത്തെട്ടാം സംസ്ഥാനം, കോഴിക്കോട്ടു  നിന്ന് കാശ്മിരിലെ ബാപ്പുമാര്‍ക്ക് കാള്‍ (കുര്യന്‍ പാമ്പാടി)കാശ്മീര്‍ ഇരുപത്തെട്ടാം സംസ്ഥാനം, കോഴിക്കോട്ടു  നിന്ന് കാശ്മിരിലെ ബാപ്പുമാര്‍ക്ക് കാള്‍ (കുര്യന്‍ പാമ്പാടി)കാശ്മീര്‍ ഇരുപത്തെട്ടാം സംസ്ഥാനം, കോഴിക്കോട്ടു  നിന്ന് കാശ്മിരിലെ ബാപ്പുമാര്‍ക്ക് കാള്‍ (കുര്യന്‍ പാമ്പാടി)കാശ്മീര്‍ ഇരുപത്തെട്ടാം സംസ്ഥാനം, കോഴിക്കോട്ടു  നിന്ന് കാശ്മിരിലെ ബാപ്പുമാര്‍ക്ക് കാള്‍ (കുര്യന്‍ പാമ്പാടി)കാശ്മീര്‍ ഇരുപത്തെട്ടാം സംസ്ഥാനം, കോഴിക്കോട്ടു  നിന്ന് കാശ്മിരിലെ ബാപ്പുമാര്‍ക്ക് കാള്‍ (കുര്യന്‍ പാമ്പാടി)കാശ്മീര്‍ ഇരുപത്തെട്ടാം സംസ്ഥാനം, കോഴിക്കോട്ടു  നിന്ന് കാശ്മിരിലെ ബാപ്പുമാര്‍ക്ക് കാള്‍ (കുര്യന്‍ പാമ്പാടി)കാശ്മീര്‍ ഇരുപത്തെട്ടാം സംസ്ഥാനം, കോഴിക്കോട്ടു  നിന്ന് കാശ്മിരിലെ ബാപ്പുമാര്‍ക്ക് കാള്‍ (കുര്യന്‍ പാമ്പാടി)കാശ്മീര്‍ ഇരുപത്തെട്ടാം സംസ്ഥാനം, കോഴിക്കോട്ടു  നിന്ന് കാശ്മിരിലെ ബാപ്പുമാര്‍ക്ക് കാള്‍ (കുര്യന്‍ പാമ്പാടി)കാശ്മീര്‍ ഇരുപത്തെട്ടാം സംസ്ഥാനം, കോഴിക്കോട്ടു  നിന്ന് കാശ്മിരിലെ ബാപ്പുമാര്‍ക്ക് കാള്‍ (കുര്യന്‍ പാമ്പാടി)കാശ്മീര്‍ ഇരുപത്തെട്ടാം സംസ്ഥാനം, കോഴിക്കോട്ടു  നിന്ന് കാശ്മിരിലെ ബാപ്പുമാര്‍ക്ക് കാള്‍ (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക