Image

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ യുവജനോത്സവം ഫിലാഡല്‍ഫിയായില്‍ അരങ്ങേറി

രാജു ശങ്കരത്തില്‍, ഫോമാ ന്യൂസ് ടീം Published on 01 November, 2019
ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ യുവജനോത്സവം ഫിലാഡല്‍ഫിയായില്‍  അരങ്ങേറി
ഫിലാഡല്‍ഫിയ: ശ്രുതി ലയ താള നടന സമന്വയങ്ങളുടെ ഒത്തുചേരലായ  ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ യുവജനോത്സവ മാമാങ്കം  ഉത്സവ പ്രതീതിയില്‍ ഫിലാഡല്‍ഫിയായില്‍ പൂര്‍വാധികം ഭംഗിയായി അരങ്ങേറി. ഇരുപത്തിയൊന്ന്  വ്യത്യസ്ത മത്സര വിഭാഗങ്ങളില്‍ നൂറ്റിയന്‍പതോളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍, കലാതിലകമായി സ്‌നേഹാ ഏലിയാസും, ജൂനിയര്‍ കലാതിലകമായി ഹന്നാ ആന്റോ പണിക്കരും തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍ 19 ന് ശനിയാഴ്ച രാവിലെ 9 മണിക്ക്  ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍വച്ച്  വന്‍ ജനാവലിയുടെയും മത്സരാര്‍ത്ഥികളുടെയും, അധ്യാപകരുടെയും, വിധികര്‍ത്താക്കളുടെയും സാന്നിധ്യത്തില്‍ ഫിലാഡല്‍ഫിയായിലെ പ്രമുഖ സാമൂഹ്യ സാംസ്ക്കാരിക പ്രവര്‍ത്തകനും മികച്ച അഭിഭാഷകനുമായ അഡ്വക്കേറ്റ് ജോസ് കുന്നേലും,  2018 ലെകേരളാ സ്‌റ്റേറ്റ് ബെസ്റ്റ് ചൈല്‍ഡ്  ആര്‍ട്ടിസ്‌ററ് അവാര്‍ഡ് ജേതാവായ റിഥുന്‍ ഗുജ്ജായും ഒത്തുചേര്‍ന്നാണ്  ഉത്സവ മാമാങ്കത്തിന് തിരി തെളിയിച്ചത്.

മത്സരാര്‍ത്ഥികളുടെ എണ്ണം മുന്‍ വര്‍ഷങ്ങളെക്കാളും വളരെ  കൂടുതല്‍ ആയതിനാല്‍ 4 വേദികളിലായാണ് മത്സര ഇനങ്ങള്‍ നടന്നത്. വിജയ പ്രതീക്ഷയില്‍ വളരെ ആവേശത്തോടെ അരങ്ങേറിയ  എല്ലാ മത്സരങ്ങളും ഒന്നിനൊന്നു മികച്ചവയും ഉന്നത നിലവാരം പുലര്‍ത്തുന്നവയും ആയിരുന്നു. കലാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള പ്രഗത്ഭരായ വിധികര്‍ത്താക്കള്‍ എല്ലാവേദികളിലും വളരെ സൂഷ്മതയോടെ വിധിനിര്‍ണ്ണയം നടത്തി. വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍, വൈകിട്ട്  നടന്ന  ഗ്രാന്‍ഡ് ഫിനാലെയില്‍ പ്രശസ്ത മലയാള സിനിമാ പിന്നണി ഗായകന്‍ ശ്രീ. എം.ജി. ശ്രീകുമാര്‍ ആയിരുന്നു  മുഖ്യാഥിതി. മത്സരാര്‍ത്ഥികളെയും, അവരുടെ മാതാപിതാക്കളെയും അധ്യാപകരെയും, വന്‍ ജനാവലിയെയും  ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് കലാതിലകത്തെയും, ജൂനിയര്‍ കലാതിലകത്തെയും പ്രഖ്യാപിച്ചപ്പോള്‍ കരഘോഷങ്ങളാലും ആര്‍പ്പുവിളികളാലും  സദസ്സ് ഇളകിമറിഞ്ഞു.  തുടര്‍ന്ന്,    കലാതിലകത്തിനും ജൂനിയര്‍ കലാതിലകത്തിനും എം.ജി, ശ്രീകുമാര്‍ ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

യുവജനോത്സവത്തിന്റെ വന്‍ വിജയത്തിനായി അണിയറയില്‍ പ്രവര്‍ത്തിച്ച ആര്‍ട്ട്‌സ് ചെയര്‍മാന്‍ തോമസ് ഏബ്രാഹാം, യൂത്ത് ഫെസ്റ്റിവല്‍ അഡ്‌വൈസറി ചെയര്‍മാന്‍ സാബു സ്കറിയാ, ഷെഡ്യൂളിംഗ് ചെര്‍പേഴ്‌സണ്‍ ശ്രീദേവി അജിത്കുമാര്‍, റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍ ചെയര്‍പേഴ്‌സണ്‍ സിറിയക്ക് കുര്യന്‍, ടെക്‌നിക്കല്‍ ആന്‍ഡ് ലോജിസ്റ്റിക് ചെര്‍പേഴ്‌സണ്‍ ഹരികുമാര്‍ രാജന്‍ എന്നിവര്‍ക്കും ശ്രീ എം .ജി , ശ്രീകുമാര്‍  അവാര്‍ഡുകള്‍ സമ്മാനിച്ചു. ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, സെക്രട്ടറി ജോസ് ഏബ്രാഹാം, ട്രഷറാര്‍ ഷിനു ജോസഫ്, ഫോമാ  നാഷണല്‍ കമ്മറ്റി മെംബേഴ്‌സ് എന്നിവരോടൊപ്പം  റീജിയന്റെ പരിധിയിലുള്ള മറ്റ് അസോസിയേഷനുകളുടെ പ്രസിഡന്റുമാരും  പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു.

കൃത്യ സമയത്ത് തുടങ്ങിയ മത്സരങ്ങള്‍ കൃത്യ സമയത്തിനുള്ളില്‍ വിജയകരമായി പൂര്‍ത്തീകരിക്കുവാനായി റീജിയണ്‍ വൈസ് പ്രസിഡന്റ് ബോബിതോമസ്, സെക്രട്ടറി തോമസ് ചാണ്ടി, ആര്‍ട്ട്‌സ് ചെയര്‍മാന്‍ തോമസ് ഏബ്രാഹാം, ട്രഷറാര്‍ ജോസഫ് സക്കറിയാ, പി.ആര്‍. ഓ. രാജു ശങ്കരത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘാടകരും നിരവധി വോളന്റിയേഴ്‌സും സജീവമായി പ്രവര്‍ത്തിച്ചു. ഏഷ്യാനെറ്റ് ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഫെയിം വില്യം ഐസക്ക്, പ്രവീണ്‍ രാജ്, ശ്രീദേവീ അജിത് കുമാര്‍, സാന്ദ്രാ ഏലിയാസ് എന്നിവരുടെ ഗാനങ്ങളും ഹന്നാ ആന്റോ പണിക്കരുടെ ഡാന്‍സും ഗ്രാന്റ് ഫിനാലെയുടെ ഹൈലൈറ്റ് ആയിരുന്നു.

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ യുവജനോത്സവം ഫിലാഡല്‍ഫിയായില്‍  അരങ്ങേറിഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ യുവജനോത്സവം ഫിലാഡല്‍ഫിയായില്‍  അരങ്ങേറിഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ യുവജനോത്സവം ഫിലാഡല്‍ഫിയായില്‍  അരങ്ങേറിഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ യുവജനോത്സവം ഫിലാഡല്‍ഫിയായില്‍  അരങ്ങേറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക