Image

അന്തരീക്ഷ മലനീകരണം: ന്യൂഡല്‍ഹി ഉള്‍പ്പടെ 6 സംസ്ഥാനക്കാര്‍ 7 വര്‍ഷം മുമ്പ് മരിക്കുമെന്ന്

Published on 02 November, 2019
അന്തരീക്ഷ മലനീകരണം: ന്യൂഡല്‍ഹി ഉള്‍പ്പടെ 6 സംസ്ഥാനക്കാര്‍ 7 വര്‍ഷം മുമ്പ് മരിക്കുമെന്ന്
‌ന്യൂഡല്‍ഹി: അന്തരീക്ഷ മലനീകരണം മൂലം ന്യൂഡല്‍ഹി ഉള്‍പ്പടെയുള്ള 6 സംസ്ഥാനങ്ങളിലെ ജനങ്ങള്‍ 7 വര്‍ഷം മുമ്പ് മരിക്കുമെന്ന് റിപ്പോര്‍ട്ട്. 480 മില്യണ്‍ പേരാണ് പഞ്ചാബ്, ഡല്‍ഹി, യുപി, ഹരിയാന, ചാണ്ഡിഗഢ്, ബിഹാര്‍, വെസ്റ്റ് ബംഗാള്‍ തുടങ്ങിയിടങ്ങളിലെ വായുമലിനീകരണം മൂലമാണ് 50 കോടി ഇന്ത്യക്കാര്‍ ഏഴുവര്‍ഷം മുമ്പ് മരിക്കുമെന്നാണ് വിദഗ്ധര്‍ കണ്ടെത്തിയത്.

വായുനിലവാര സൂചികയില്‍ മലിനീകരണത്തോത് 200 എന്ന അളവുകോല്‍ കടന്നാല്‍ അന്തരീക്ഷനില സുരക്ഷിതമല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.  വെള്ളിയാഴ്ച രാവിലെ എട്ടരയോടെ സൂചികയില്‍ 459 രേഖപ്പെടുത്തി. വ്യാഴാഴ്ച രാത്രി ഇത് 410ആയിരുന്നു.

ദീപാവലി ദിനത്തില്‍ പടക്കം പൊട്ടിച്ചതിന്റെ വിഷപ്പുകയ്ക്കുപുറമെ, ഹരിയാണയിലും പഞ്ചാബിലും യുപിയിലും വിളവെടുപ്പിനുശേഷം കൃഷിയിടങ്ങളില്‍ തീയിട്ടതും ഡല്‍ഹിയിലെ അന്തരീക്ഷത്തെ മലിനമാക്കി. ഓരോ 22 മൈക്രോഗ്രാം പ്രതി ക്യൂബിക് മീറ്റര്‍ മലിനവായു ശ്വസിച്ചാല്‍ ഒരു സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്നാണ് വിലയിരുത്തല്‍.

മലിനീകരണംമൂലം വ്യക്തികളുടെ ആയുസില്‍ ശരാശരി 1.8 വര്‍ഷത്തിന്റെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. പുകവലി 1.6 വര്‍ഷവും മദ്യപാനവും മയക്കുമരുന്നും 11 മാസവും മലിന ജലം ഏഴ് മാസവും മനുഷ്യായുസില്‍ കുറവുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഏഷ്യയിലെ ഏറ്റവും വായുമലിനീകരണമുള്ള അഞ്ച് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുും ചൈനയുമുണ്ട്. ലോകത്തെ 36 ശതമാനം ജനങ്ങളും വസിക്കുന്നത് ഈ രാജ്യങ്ങളിലാണ്.  നേപ്പാളിലാണ് ഏറ്റവുംകൂടുതല്‍ മലിനീകരണം. തൊട്ടുപിന്നില്‍ ഇന്ത്യയുണ്ട്. ബംഗ്ലാദേശ്, ചൈന, പാകിസ്താന്‍ എന്നിവയാണ് പട്ടികയില്‍ തുടര്‍ന്നുവരുന്ന രാജ്യങ്ങള്‍.

വായുമലിനീകരണം ഗുരുതരമായതോടെ ഡല്‍ഹിയില്‍ സര്‍ക്കാര്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക