Image

ഫിലാഡല്‍ഫിയായില്‍ ഫോമാ കണ്‍വെന്‍ഷന്‍ കിക്കോഫ്

രാജു ശങ്കരത്തില്‍, ഫോമാ ന്യൂസ് ടീം Published on 04 November, 2019
ഫിലാഡല്‍ഫിയായില്‍ ഫോമാ കണ്‍വെന്‍ഷന്‍ കിക്കോഫ്
ഫിലാഡല്‍ഫിയാ: 2020 ജൂലൈ 6 മുതല്‍ 10 വരെ റോയല്‍ കരീബിയന്‍ ആഡംബര കപ്പലില്‍ നടക്കുന്ന ഫോമാ അന്തര്‍ദ്ദേശീയ  റോയല്‍ ഫാമിലി  കണ്‍വെന്‍ഷന്റെ  കിക്ക് ഓഫ് ഫോമാ വില്ലേജ് പ്രോജക്റ്റ് ചെയര്‍മാനും, പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും,  സ്‌പോണ്‍സറുമായ അനിയന്‍ ജോര്‍ജ്ജില്‍ നിന്ന് ആദ്യ രജിസ്‌ട്രേഷന്‍  ഏറ്റുവാങ്ങിക്കൊണ്ട്    പ്രസിഡന്റ് ശ്രീ. ഫിലിപ്പ് ചാമത്തില്‍ നിര്‍വ്വഹിച്ചു. ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പോള്‍ സി . മത്തായി, കംപ്ലയിന്‍സ്  കമ്മറ്റി ചെയര്‍മാന്‍ രാജു വര്‍ഗീസ് എന്നിവരും സ്‌പോണ്‌സര്‍മാരായി രജിസ്റ്റര്‍ ചെയ്തു. ഹ്യൂസ്റ്റണിലെ ഗാല്‍വസ്റ്റണില്‍ നിന്നും പുറപ്പെടുന്ന ഈ ആഡംബര കപ്പലില്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ പറ്റുന്ന വിവിധ  കലാ പരിപാടികള്‍ കോര്‍ത്തിണക്കി   അരങ്ങേറുന്ന ഫോമാ കണ്‍വന്‍ഷന്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു കുടുംബ ഉത്സവം ആയിരിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയമില്ലായെന്ന് പ്രസിഡന്റ്  ഫിലിപ്പ് ചാമത്തില്‍ വ്യക്തമാക്കി .

 ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 19 ന് ശനിയാഴ്ച വൈകിട്ട് 5  മണിക്ക്  ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു കണ്‍വന്‍ഷന്‍ കിക്കോഫ് നടന്നത്. റീജിയണ്‍ വൈസ് പ്രസിഡന്റ് ബോബിതോമസ്, സെക്രട്ടറി തോമസ് ചാണ്ടി, ആര്‍ട്ട്‌സ് ചെയര്‍മാന്‍ തോമസ് ഏബ്രാഹാം, ട്രഷറാര്‍ ജോസഫ് സക്കറിയാ, പി.ആര്‍. ഓ. രാജു ശങ്കരത്തില്‍,  നാഷണല്‍ കമ്മറ്റി മെമ്പേഴ്‌സായ സണ്ണി എബ്രാഹാം, ചെറിയാന്‍ കോശി, ഫോമാ മുന്‍ സെക്രട്ടറി ജിബി തോമസ്, സാബു സ്‌കറിയ, ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പോള്‍ സി. മത്തായി, ജുഡീഷ്യല്‍ കമ്മറ്റി വൈസ് ചെയര്‍  യോഹന്നാന്‍ ശങ്കരത്തില്‍,  കംപ്ലയിന്റ് കമ്മറ്റി ചെയര്‍മാന്‍ രാജു വര്‍ഗീസ്, ഫോമാ അഡ്‌വൈസറി കൗണ്‍സില്‍  സെക്രട്ടറി രേഖാ ഫിലിപ്പ്,  വുമണ്‍സ് ഫോറം റെപ്രസെന്റ്‌ററ്റീവ് ഡോക്ടര്‍ ജെയ്‌മോള്‍ ശ്രീധര്‍ എന്നിവരെക്കൂടാതെ റീജിയന്റെ പരിധിയിലുള്ള മറ്റ് അസോസിയേഷനുകളിലെ പ്രസിഡന്റുമാരും  പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു.

ഫിലാഡല്‍ഫിയായില്‍ ഫോമാ കണ്‍വെന്‍ഷന്‍ കിക്കോഫ് ഫിലാഡല്‍ഫിയായില്‍ ഫോമാ കണ്‍വെന്‍ഷന്‍ കിക്കോഫ് ഫിലാഡല്‍ഫിയായില്‍ ഫോമാ കണ്‍വെന്‍ഷന്‍ കിക്കോഫ് ഫിലാഡല്‍ഫിയായില്‍ ഫോമാ കണ്‍വെന്‍ഷന്‍ കിക്കോഫ് ഫിലാഡല്‍ഫിയായില്‍ ഫോമാ കണ്‍വെന്‍ഷന്‍ കിക്കോഫ് ഫിലാഡല്‍ഫിയായില്‍ ഫോമാ കണ്‍വെന്‍ഷന്‍ കിക്കോഫ് ഫിലാഡല്‍ഫിയായില്‍ ഫോമാ കണ്‍വെന്‍ഷന്‍ കിക്കോഫ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക