Image

കെ.എം.സി.സി സര്‍ഗോത്സവം ചിത്ര കല മത്സരങ്ങള്‍ 8 ന്

നിഹമത്തുള്ള തയ്യില്‍ മങ്കട Published on 05 November, 2019
കെ.എം.സി.സി സര്‍ഗോത്സവം ചിത്ര കല മത്സരങ്ങള്‍ 8 ന്
ദുബൈ: യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെ.എം.സി.സി നടത്തിവരുന്ന കല സാഹിത്യ മത്സരമായ സര്‍ഗോത്സവത്തിന്റെ പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കി. നവംബര്‍ 8ന് വെള്ളിയാഴ്ച ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും നടത്തുന്ന ചിത്ര കല മത്സരങ്ങളൊടെ തുടക്കമാകും. സമാപനം സ്‌റ്റേജ് തല മത്സരങ്ങളൊടെയും മാപ്പിള കലാമേളയോടും കൂടി ഗര്‍ഹൂദ് എന്‍.ഐ മോഡല്‍ സ്‌കൂളില്‍ നടക്കും. സ്‌കൂള്‍ യുവജനോത്സവ മാന്വല്‍ അനുസരിച്ചു നടത്തിവരുന്ന പരിപാടിയില്‍ 25 ഇനങ്ങള്‍ ഉള്‍പ്പെടുന്നു. ചിത്ര കല മത്സരങ്ങളില്‍ പെന്‍സില്‍ ഡ്രായിങ്, പെയിന്റിംഗ്, കാര്‍ട്ടൂണ്‍ എന്നിവ ഉള്‍പ്പെടുന്നു. സാഹിത്യ മത്സരങ്ങളില്‍ ഉപന്യാസം (ഇംഗ്ലീഷ് മലയാളം), ചെറുകഥ, കവിത, മാപ്പിളപാട്ടു രചന, മുദ്രാവാക്യ രചന, ന്യൂസ് മേക്കിങ് എന്നിവയും,  സ്‌റ്റേജ് ഇനങ്ങളില്‍  പ്രസംഗം (ഇംഗ്ലീഷ്, മലയാളം), കവിതാലാപനം, ഗാനലാപനങ്ങള്‍ (ദേശഭക്തി, അറബി ഗാനം, മാപ്പിള ഗാനം) മോണോ ആക്ട്,  മിമിക്രി എന്നിവയും മത്സര ഇനങ്ങളാണ്. ക്വിസ്, ഡിബേറ്റ് മത്സരങ്ങളൂം സംഘടിപ്പിക്കുന്നു. മാപ്പിള കലാമേളയില്‍ വിവിധ ഗ്രൂപ്പുകള്‍ അറബന മുട്ട്, ദഫ് മുട്ട്, കോല്‍ക്കളി, വട്ടപാട്ട് എന്നിവയില്‍ വിവിധ ജില്ലകള്‍ തമ്മില്‍ മാറ്റുരക്കും.

  അഷ്‌റഫ് കൊടുങ്ങല്ലൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ദുബായ് കെ.എം.സി.സി ജന:സെക്രട്ടറി മുസ്തഫ വേങ്ങര ഉദ്ഘാടനം ചെയ്തു. ഇ.ആര്‍ അലിമാസ്റ്റര്‍, അബ്ദുല്ല കുട്ടി ചേറ്റുവ, അബ്ദുല്‍ റഹ്മാന്‍ വലിയപറമ്പ, അമീന്‍ അബ്ദുല്‍ കാദര്‍, ജാസ്സിം ഖാന്‍, മൂസ കോയമ്പ്രം, മുഹമ്മദ് തെക്കയില്‍, നസീര്‍ പാനൂര്‍, റാഫി പള്ളിപ്പുറം, റിയാസ് പുളിക്കല്‍, സിദിഖ് മരുന്നന്‍, ശുഹൂദ് തങ്ങള്‍, അഫ്‌സല്‍ മൊട്ടമ്മല്‍, ഷംസുദീന്‍ വള്ളിക്കുന്ന്, സാജിദ് സിദീര്‍, അസീസ് മേലടി, അഷ്‌റഫ് കിള്ളിമംഗലം, അബൂബക്കര്‍ മാസ്റ്റര്‍, ഉമ്മര്‍ കോയ നടുവണ്ണൂര്‍, മുജീബ് ആലപ്പുഴ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

നജീബ് തച്ചം പൊയില്‍ സ്വാഗതവും, സമീര്‍ വേങ്ങാട് നന്ദിയും  പറഞ്ഞു.

കെ.എം.സി.സി സര്‍ഗോത്സവം ചിത്ര കല മത്സരങ്ങള്‍ 8 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക