Image

സ്വിസ് തൊഴിലുടമകള്‍ക്കും വീട്ടുടമകള്‍ക്കും വിദേശികളോട് വിമുഖത

Published on 05 November, 2019
സ്വിസ് തൊഴിലുടമകള്‍ക്കും വീട്ടുടമകള്‍ക്കും വിദേശികളോട് വിമുഖത

ബേണ്‍: സ്വിറ്റ്‌സര്‍ലന്‍ഡില്‍ തൊഴിലുടമകളും വീട്ടുടമകളും വിദേശത്ത് വേരുകളുള്ള സ്വിസ് പൗരന്‍മാരോട് വിവേചനം കാണിക്കുന്നു എന്ന് സര്‍വേ റിപ്പോര്‍ട്ട്. സ്വിസ് പൗരത്വമുണ്ടെങ്കിലും കുടിയേറ്റ വേരുകളുള്ള ഇവരെ നാട്ടുകാരായി അംഗീകരിക്കാനുള്ള വിമുഖതയാണ് ഇതിനു കാരണം.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പോലും ഈ വിവേചനം നേരിടുന്നുണ്ടെന്നാണ് പഠനത്തില്‍ വ്യക്തമാകുന്നത്. തൊഴില്‍ വിപണിയിലും വീട് വാടകയ്‌ക്കെടുക്കുന്‌പോഴുമെല്ലാം ഇതു നേരിടുന്നുണ്ട്.

കാഴ്ചയിലോ പേരു കൊണ്ടോ സ്വിസ് വംശജരല്ലെന്നു തിരിച്ചറിയപ്പെടുന്നതോടെയാണ് വിവേചനം തുടങ്ങുന്നതെന്നും നാഷണള്‍ സെന്റര്‍ ഓഫ് കോന്പിറ്റന്‍സ് റിസര്‍ച്ച് നടത്തിയ പഠനത്തില്‍ പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക