Image

രക്തദാന സംഗമം നവംബര്‍ 27 ന്

Published on 06 November, 2019
രക്തദാന സംഗമം നവംബര്‍ 27 ന്
ദുബൈ:യു.എ.ഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗാമായി ദുബൈ നൈഫ് പോലീസുമായി സഹകരിച്ച് ദുബൈ കെ.എം.സി.സി. നടത്തുന്ന രക്തദാന സംഗമം നവംബര്‍ 27 ബുധനാഴ്ച വൈകുനേരം 4 മണിക്ക് ദേര നൈഫ് പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് നടക്കുമെന്ന്! ദുബൈ കെ.എം.സി.സി. ഹെല്‍ത്ത് വിംഗ് ചെയര്‍മാന്‍ ഹസ്സന്‍ ചാലില്‍ ജന:കണ്‍വീനര്‍ സി.എച്ച് നൂറുദ്ധീന്‍ എന്നിവര്‍ അറിയിച്ചു. യു.എ.ഇ ആരോഗ്യ മന്ത്രാലയത്തിലെ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ ആന്‍റ് റിസര്‍ച്ച് സെന്‍ററുമായി സഹകരിച്ച് നടത്തുന്ന “രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ” ക്യാമ്പയിനില്‍ മുഴുവന്‍ മനുഷ്യ സേനഹികളും പങ്കെടുക്കണമെന്ന്! ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

മുന്‍കൂട്ടി പേര് രജിസ്ട്രഷന്‍ ചെയ്യാന്‍ ദുബൈ കെ.എം.സി.സി. ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍: 04 2727773

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക