Image

അന്ന ബെന്‍ നായികയാകുന്ന ഹെലന്‍; നവംബര്‍ 15ന് തീയറ്ററുകളില്‍

Published on 07 November, 2019
അന്ന ബെന്‍ നായികയാകുന്ന ഹെലന്‍; നവംബര്‍ 15ന് തീയറ്ററുകളില്‍

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച ശേഷം അന്ന ബെന്‍ നായികയാകുന്ന 'ഹെലന്‍' നവംബര്‍ 15ന് തീയറ്ററുകളിലെത്തും. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. നവാഗതനായ മാത്തുക്കുട്ടി സേവ്യരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആനന്ദത്തിന് ശേഷം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ഹെലന്‍. ആല്‍ഫ്രഡ് കുര്യന്‍ എന്ന പുതുമുഖമാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. വിസ്മയിപ്പിക്കുന്ന പ്രകടനവുമായി നടന്‍ ലാലും ഹെലനില്‍ മുഖ്യ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. 

ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ മാത്തുക്കുട്ടി സേവ്യര്‍, നോബിള്‍ ബാബു, തോമസ് എന്നിവര്‍ ചേര്‍ന്നാണ് ഹെലന് വേണ്ടി തിക്കഥയൊരുക്കിയിരിക്കുന്നത്. ഷാന്‍ റഹ്മാനാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത്

ഹെലന്‍ തീയറ്ററുകളിലെത്തിക്കുന്നത് ഫന്റാസ്റ്റിക് ഫിലിംസാണ്. വിശാഖ് സുബ്രഹ്മണ്യം, അജു വര്‍ഗീത്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ചലചിത്ര വിതരണ കമ്പനിയാണ് ഫന്റാസ്റ്റിക് ഫിലിംസ്. ദി ചിക്കന്‍ ഹബ്ബ് എന്ന െ്രെഫഡ് ചിക്കന്‍ ഷോപ്പിലെ വെയ്ട്രസ് ആയ ഹെലന്‍ എന്ന കഥാപാത്രത്തെയാണ് അന്ന ബെന്‍ അവതരിപ്പിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക