Image

ഫാ. വില്‍സണ്‍ കൊറ്റത്തില്‍ കെറ്ററിംഗില്‍ നിര്യാതനായി

Published on 07 November, 2019
ഫാ. വില്‍സണ്‍ കൊറ്റത്തില്‍ കെറ്ററിംഗില്‍ നിര്യാതനായി


ലണ്ടന്‍: മലയാളി വൈദികന്‍ ഫാ. വില്‍സണ്‍ കൊറ്റം (51 ) കെറ്ററിംഗില്‍ നിര്യാതനായി. സംസ്‌കാരം പിന്നീട്. സെന്റ് ഫൗസ്റ്റീന സീറോ മലബാര്‍ മിഷന്‍ ഡയറക്ടര്‍ ആയും നോര്‍ത്താംപ്ടണ്‍ രൂപതയിലെ കെറ്ററിംഗ് സെന്റ് എഡ്‌വേഡ്‌സ് പള്ളി വികാരി ആയും സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

എംഎസ്എഫ് എസ് സഭ അംഗമായ ഫാ. വില്‍സണ്‍, കോട്ടയം അയര്‍ക്കുന്നം, ആറുമാനൂര്‍ സ്വദേശിയായാണ് . ദീര്‍ഘനാളുകളായി ചികിത്സയിലായിരുന്നു.

അച്ചന്റെ നിര്യാണത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുശോചിച്ചു. അച്ചന്റെ ആത്മ ശാന്തിക്കായി പ്രാര്‍ഥിക്കുന്നതായി രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ . ആന്റണി ചുണ്ടെലിക്കാട്ട് അറിയിച്ചു.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക