Image

ഈ സിനിമ കണ്ടു കഴിഞ്ഞാല്‍ ഗീതുവിന്റെ അടുത്ത സിനിമയ്ക്കായി എല്ലാവരും കാത്തിരിക്കും'; 'മൂത്തോനെ'കുറിച്ച്‌ നിവിന്‍ പോളി

Published on 08 November, 2019
ഈ സിനിമ കണ്ടു കഴിഞ്ഞാല്‍ ഗീതുവിന്റെ അടുത്ത സിനിമയ്ക്കായി എല്ലാവരും കാത്തിരിക്കും'; 'മൂത്തോനെ'കുറിച്ച്‌ നിവിന്‍ പോളി

ഗീതുമോഹന്‍ദാസ് നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് 'മൂത്തോന്‍'. വളരെ വ്യത്യസ്ത ഗെറ്റപ്പിലാണ് നിവിന്‍ ചിത്രത്തില്‍ എത്തിയത്. ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കണമെന്ന് കരുതി ചെയ്ത ഒരു ചിത്രമല്ല മൂത്തോന്‍ എന്നും ഈ ചിത്രം കണ്ടു കഴിഞ്ഞാല്‍ ഗീതുവിന്റെ അടുത്ത സിനിമയ്ക്കായി എല്ലാവരും കാത്തിരിക്കും എന്നുമാണ് താരം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.


'ബോക്സ്‌ഓഫീസില്‍ ഹിറ്റാകണം എന്നു കരുതി ചെയ്ത സിനിമയല്ല മൂത്തോന്‍. അങ്ങനെയൊരു പടമല്ല ഇത്. അത്തരമൊരു കാര്യത്തെക്കുറിച്ച്‌ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ആരും ചിന്തിക്കുന്നതേയില്ല. ജനങ്ങള്‍ സിനിമ കാണുക. ഇങ്ങനെയൊരു ഫിലിം മേക്കര്‍ മലയാളസിനിമാ ഇന്‍ഡസ്ട്രിയിലുണ്ട് എന്നു നമുക്ക് മനസിലാക്കിത്തരുന്ന ഒരു ചിത്രം കൂടിയാണിത്. നമ്മുടെ ഇന്‍ഡസ്ട്രിക്ക് വേറൊരു പ്ലാറ്റ്ഫോം നല്‍കുന്ന ചിത്രമാകും മൂത്തോന്‍. അങ്ങനെയുള്ള സിനിമകള്‍ വന്നിട്ടുണ്ട്. ഇനിയും വരും. ആ ഒരു രീതിയിലാണ് ഞങ്ങള്‍ ഈ സിനിമയെ കാണുന്നത്. ഗീതുവിന്റെ ആദ്യ സിനിമ ആരും കണ്ടിട്ടില്ല. പക്ഷേ ഈ സിനിമ കണ്ടു കഴിഞ്ഞാല്‍ അടുത്ത സിനിമയ്ക്കായി എല്ലാവരും കാത്തിരിക്കും' എന്നാണ് നിവിന്‍ പോളി അഭിമുഖത്തില്‍ പറഞ്ഞത്.


ലക്ഷദ്വീപുകാരനായ പതിനാലുകാരന്‍ തന്റെ മുതിര്‍ന്ന സഹോദരനെ തേടി മുംബൈയില്‍ എത്തുന്നതാണ് മൂത്തോന്‍ എന്ന ചിത്രത്തിന്റെ പ്രമേയം. റോഷന്‍ മാത്യു, ശശാങ്ക് അറോറ, ശോഭിത് ധൂലിപാല, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ലക്ഷദ്വീപും മുംബൈയുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം ബോളിവുഡ് സംവിധായകന്‍ അനുരാജ് കാശ്യപും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക