Image

മൈക്കേല്‍ ബ്ലൂം ബെര്‍ഗ് ഡെമോക്രാറ്റിക് പ്രൈമറികളില്‍ മത്സരിച്ചേക്കും- (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 08 November, 2019
മൈക്കേല്‍ ബ്ലൂം ബെര്‍ഗ് ഡെമോക്രാറ്റിക് പ്രൈമറികളില്‍ മത്സരിച്ചേക്കും- (ഏബ്രഹാം തോമസ്)
മുന്‍ ടെക്‌സസ് ജനപ്രതിനിധി ബീറ്റോ ഒറൗര്‍കെയുടെ പിന്‍വാങ്ങല്‍ നികാത്താനെന്നോണം മറ്റൊരു അതികായന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് പ്രൈമറികളിലേയ്ക്ക് കടന്നു വന്നേക്കും. ബില്യണയറും മുന്‍ ന്യൂയോര്‍ക്ക് മേയറുമായ മൈക്കേല്‍ ബ്ലൂം ബെര്‍ഗ് തന്റെ ചില ജീവനക്കാരെ അലബാമയിലേയ്ക്ക്  അയച്ച് ഒപ്പുകള്‍ ശേഖരിച്ച് അവിടെ ഡെമോക്രാറ്റിക് പ്രൈമറിയില്‍ മത്സരിക്കുവാന്‍ ശ്രമിക്കുകയാണ്. അലബാമയില്‍ പ്രൈമറികള്‍ നടക്കുന്നത് വൈകിയാണെങ്കിലും സ്ഥാനാര്‍ത്ഥികള്‍ ഇപ്പോഴേ രജിസ്റ്റര്‍ ചെയ്യണം.

ബ്ലൂ ബെര്‍ഗ് പല പ്രമുഖ ഡെമോക്രാറ്റുകളായി ഫോണില്‍ ബന്ധപ്പെട്ട് മത്സരിക്കുവാനുള്ള തന്റെ തീരുമാനം അറിയിച്ചു. ഇവരില്‍ നെവാഡയിലെ പ്രബലനായ ഡെമോക്രാറ്റ് നേതാവും മുന്‍ ഭൂരിപക്ഷ നേതാവുമായ സെനറ്റര്‍ ഹാരിറീഡും ഉള്‍പ്പെടുന്നു. ബ്ലൂ ബെര്‍ഗ് രംഗത്തെത്തിയാല്‍ മത്സരരംഗമാകെ ഇളകിമറിയും. എതിര്‍ക്കാന്‍ ബേണി സാന്‍ഡേഴ്‌സും മാസച്യൂസ്റ്റ്‌സ് സെനറ്റര്‍ എലിസബെത്ത് വാറനും നില്പുണ്ട്. മേയറായിരിക്കെ ബ്ലൂം ബെര്‍ഗിന്റെ ചെയ്തികള്‍ ഡിബേറ്റുകളിലും ടൗണ്‍ ഹാള്‍ മീറ്റിംഗുകളിലും ചോദ്യം ചെയ്യപ്പെടാവുന്നതാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നെടുംതൂണുകളെ അകറ്റി നിര്‍ത്തുവാന്‍ സ്ഥാനാര്‍ത്ഥിത്വത്തിന് കഴിഞ്ഞേക്കും.
ബ്ലൂം ബെര്‍ഗ് നേരിടാവുന്ന കടുത്ത പ്രതിരോധത്തെക്കുറിച്ച് സാന്‍ഡേഴ്‌സിന്റെ കാമ്പെയിന്‍ മാനേജര്‍ ഫെയിസ് ഷക്കീര്‍ പറഞ്ഞു: ഇപ്പോള്‍ തന്നെ അമേരിക്കയില്‍ രാഷ്ട്രീയമായി ശ്കതി നേടാന്‍ ധാരാളം ബില്യണയര്‍മാര്‍ ശ്രമിക്കുന്നുണ്ട്. 2018 ലെ ഇടക്കാല തിരഞ്ഞെടുപ്പ് പ്രചരണത്തിന് ബ്ലൂം ബെര്‍ഗ് മത്സരിക്കുമോ ഇല്ലയോ എന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന് അദ്ദേഹത്തിന്റെ ഉപദേശകര്‍ പറഞ്ഞു. അലബാമ കഴിഞ്ഞാല്‍ മറ്റ് ചില സംസ്ഥാനങ്ങളിലും- നിര്‍ണ്ണായക പ്രൈമറികള്‍ നടക്കുന്ന ന്യൂഹാം ഷെയര്‍ ഉള്‍പ്പെടെ ഉടനെ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ന്യൂയോര്‍ക്കില്‍ ശക്തരായ ഒരു പറ്റം പ്രവര്‍ത്തകരെ ബ്ലൂംബെര്‍ഗ് സൂക്ഷിക്കുന്നുണ്ട്. ഏര്‍ളി പ്രൈമറികളും കോക്കസുകളും നടക്കുന്ന സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനും ഈ വര്‍ഷം ശേഷിക്കുന്ന രണ്ട് ഡിബേറ്റുകളില്‍ പങ്കെടുക്കുന്നതിന് അര്‍ഹത നേടുന്നതിനും ബ്ലൂം ബെര്‍ഗിന് നന്നേ പണിപ്പെടേണ്ടി വരും.

സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ വലിയ എതിര്‍പ്പുണ്ടാകും. ഒരു ഫോക്‌സ് പോളില്‍ 6% മാത്രമാണ് ബ്ലൂം ബെര്‍ഗിന് പിന്തുണ അറിയിച്ചത്. 32% എതിര്‍ത്ത് വോട്ടു ചെയ്യുമെന്നും പറഞ്ഞു. രാഷ്ട്രീയ നയങ്ങളും ഭരണ റെക്കോര്‍ഡും ബ്ലൂം ബെര്‍ഗിന് അനുകൂലമെല്ല്ന്ന്  ചിലര്‍ വാദിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിനും തോക്ക് നിയന്ത്രണത്തിനും വേണ്ടി അനുകൂല നിലപാടെടുത്തു. എന്നാല്‍ സ്റ്റോപ് ആന്റ് ഫ്രിസ്‌ക് പോലീസിംഗ് നയം കറുത്ത വര്‍ഗക്കാര്‍ക്കും ഹിസ്പാനിക്കുകള്‍ക്കും എതിരെ പ്രയോഗിച്ചു എന്ന് ആരോപണമുണ്ട്. മീടു പ്രസ്ഥാനത്തെ വിമര്‍ശിക്കുകയും ലൈംഗിക ആരോപണത്തിന് വിധേയനായ ടോക്ക്‌ഷോ ഹോസ്റ്റ് ചാര്‍ളി റോസിനെ അനുകൂലിക്കുകയും ചെയ്തതായും ആരോപണമുണ്ട്. മ്ദ്ധ്യവര്‍ഗ അനുകൂലിയായ ബ്ലൂം ബെര്‍ഗ് അതേ നയം പിന്തുടരുന്ന മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് വലിയ വെല്ലുവിളി ആയിരിക്കും.

സൗത്ത് കരോലിനയിലെ കൊളംബിയയുടെ മേയര്‍ സ്റ്റീവ് ബെഞ്ചമിന്‍ ബ്ലൂം ബെര്‍ഗ് തന്നോട് സംസാരിച്ചതായി പറഞ്ഞു. പ്രൈമറികളില്‍ ഇതുവരെ ആരെയും പിന്തുണച്ചിട്ടില്ലാത്ത ബെഞ്ചമിന്‍ കാലാവസ്ഥയെക്കുറിച്ചും തോക്കുകളെകുറിച്ചും ബ്ലൂംബെര്‍ഗിന്റെ നിലപാട് അദ്ദേഹത്തെ അതിശക്തനായ ഒരു സ്ഥാനാര്‍ത്ഥിയാക്കും. ആരും അദ്ദേഹത്തെ കുറച്ചു കാണേണ്ടതില്ല. പക്ഷെ ആദ്യ നാല് പ്രൈമറികളിലേയ്ക്കും സൂപ്പര്‍ ട്യൂസ് ഡേയ്ക്കും ബ്ലൂബെര്‍ഗിന് കഠിനാദ്ധ്വാനം ചെയ്യേണ്ടതുണ്ട്.

മൈക്കേല്‍ ബ്ലൂം ബെര്‍ഗ് ഡെമോക്രാറ്റിക് പ്രൈമറികളില്‍ മത്സരിച്ചേക്കും- (ഏബ്രഹാം തോമസ്)
Join WhatsApp News
Boby Varghese 2019-11-08 11:02:09
Even if John F. Kennedy comes as the candidate, Trump will win.
Trump is the least racist human being God ever created. He is helping millions of minorities to improve their financial situations. By the end of his second term, Trump will be known as the second Abraham Lincoln. Democrats will lose their tight grip on the minorities.
ജാഥ നടക്കുന്നു. 2019-11-08 13:03:44
പ്രസിടെണ്ട് സ്ഥാനത്ത് നിന്നും ട്രുംപിനെ നീക്കംചെയ്യുക എന്ന ആവശ്യപെട്ട് കാപ്പിറ്റല്‍ മുതല്‍ വൈറ്റ് ഹൌസ് വരെ ഇപ്പോള്‍ ജാഥ.
March for Trump’s removal going from the Capitol to the White House!
Trump tells reporters this morning that he’s considering visiting Russia in May. Putin invited him to the May Day parade; Trump is thinking about going
*Throughout his entire life, trump learned the way to get his way is through bribery.

His dad bribed colleges to let him in.

He bribed Pam Bondi to stop her investigation in Florida.  Florida AG Pam Bondi was considering joining a lawsuit against Trump University. At the same time, the Trump Foundation impermissibly donated $25K to support Bondi. Florida didn’t join the suit. 

Now, Bondi’s slated to join the White House.

And he tried to bribe Ukraine into finding dirt on Biden. 
*March for Trump’s removal going from the Capitol to the White House!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക