Image

കണ്ണിനും മനസ്സിനും കുളിര്‍മകള്‍ നല്‍കി അവര്‍ തിരിച്ചെത്തി

Published on 09 November, 2019
കണ്ണിനും മനസ്സിനും കുളിര്‍മകള്‍ നല്‍കി അവര്‍ തിരിച്ചെത്തി


ജിദ്ദ : റിയാദില്‍ നടന്ന അഹ്‌ലന്‍ കേരള പരിപാടിയില്‍ പങ്കെടുത്ത് കണ്ണിനും മനസ്സിനും കുളിര്‍മകള്‍ നല്‍കി അവര്‍ തിരിച്ചെത്തി. രണ്ടു ദിവസങ്ങളിലായി നടന്ന അഹ്‌ലന്‍ കേരള പരിപാടിയില്‍ പങ്കെടുക്കാന്‍ ബുധനാഴ്ച രാത്രിയാണ് ജിദ്ദയില്‍ നിന്നും അല്‍വാഹ ടൂര്‍സിന്റെ നേതൃത്വത്തില്‍ ഒരു സംഘം പുറപ്പെട്ടത്.

ഹനീഫ ഹാജി കോഴിക്കോട്, യൂസഫ് ഹാജി ജെ എന്‍ എച്, ശിഹാബുദ്ധീന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യാത്ര. സിംഗ് ആന്‍ഡ് വിന്‍ പരിപാടിയില്‍ പങ്കെടുക്കാനുള്ള ഗായികയും കുടുംബത്തോടൊപ്പം യാത്രാ സംഘത്തിലുണ്ടായിരുന്നു.

മാധ്യമ പ്രവര്‍ത്തകരായ ശംസുദ്ധീന്‍, അബ്ദുല്‍ റഹ്മാന്‍ തുറക്കല്‍, സാബിത് മഞ്ചേരി, കെ ടി മുസ്തഫ പെരുവള്ളൂര്‍ തുടങ്ങിയവരും യാത്രയില്‍ അനുഗമിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക