Image

ജെഎസ് സി അക്കാദമി താമിര്‍ സാദ് ഇന്‍ ഹൗസ് ജൂസ് വേള്‍ഡിനും ഷീറ ബേക്കേഴ്‌സിനും ജയം

Published on 09 November, 2019
ജെഎസ് സി അക്കാദമി താമിര്‍ സാദ് ഇന്‍ ഹൗസ് ജൂസ് വേള്‍ഡിനും ഷീറ ബേക്കേഴ്‌സിനും ജയം


ജിദ്ദ : ജെഎസ് സി ഫുട്‌ബോള്‍ അക്കാദമിയുടെ 9 ാമത് താമിര്‍ സാദ്ഇന്‍ ഹൗസ് ടൂര്‍ണമെന്റില്‍
അണ്ടര്‍ 9 കാറ്റഗറി വിഭാഗത്തില്‍ ജൂസ് വേള്‍ഡ് ഒന്നിനെതിരെ 4 ഗോളുകള്‍ക്ക് ഷീറ ബേക്കേഴ്‌സിനെ പരാജയപ്പെടുത്തി.

ഫൈസലിയ്യ സ്പാനിഷ് സ്‌റ്റേഡിയത്തില്‍ ശനിയാഴ്ച വൈകുന്നേരം നടന്ന തിങ്ങിനിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ ഭാവി വാഗ്ദാനങ്ങളുടെ മികവുറ്റ പ്രകടനമാണ് ഇരുടീമിലെയും കളിക്കാര്‍ കാഴ്ചവച്ചത് ഗോളുകളും സേവുകളും നടത്തുമ്പോള്‍ കാണികളുടെയും നിറഞ്ഞ പ്രോത്സാഹനവും കയ്യടിയും ലഭിച്ചപ്പോള്‍ ഇരുടീമിലെയും കളിക്കാര്‍ തകര്‍പ്പന്‍ കളി കാഴ്ചവച്ചു.ജൂസ് വേള്‍ഡിനു വേണ്ടി ആഷ്ഫിന്‍ രണ്ടും ഫര്‍ഹാന്‍ ഒന്നും ഇഹാന്‍ ഒരു ഗോളും നേടിയപ്പോള്‍ ഷീറ ബേക്കേഴ്‌സിന് വേണ്ടി വസീം ഒരു ഗോളും നേടി.

വാശിയേറിയ രണ്ടാം മത്സരത്തില്‍ അണ്ടര്‍ 13 കാറ്റഗറില വിഭാഗത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ഷീറ ബേക്കേഴ്‌സ് എ ജെ ഹോം സ്‌റ്റേ യെ തകര്‍ത്തു .ജിദ്ദയിലെ വ്യത്യസ്ത സസ്!കൂളുകള്‍ക്കുവേണ്ടി ബൂട്ടണിഞ്ഞ ഭാവി താരങ്ങള്‍ മാസ്മരിക കളി പുറത്തെടുക്കുകയായിരുന്നു .ആദ്യപകുതില്‍ എ ജെ ഹോം സ്‌റ്റേ ഒരു ഗോള് ലീഡ് നിലനിര്‍ത്തിയെങ്കിലും രണ്ടാം പകുതിയില്‍ ഷീറ ബേക്കേഴ്‌സ് ശക്തമായി തിരിച്ചു വരികയായിരുന്നു കളിയുടെ അവസാനനിമിഷം വരെ ഇരു ടീമുകളും ഇഞ്ചോട് ഇഞ്ചു പേരാട്ടമാണ് കാഴ്ചവച്ചത്. ഷീറ ബേക്കേഴ്‌സിന് വേണ്ടി രിഹാന്‍ നിയാസും ജെനിന്‍ സത്താര്‍ ഓരോ ഗോളുകള്‍ നേടിയപ്പോള്‍ ഹാസിഖ് ഷാരിഖ് നിര്‍ണായകമായ രണ്ടു ഗോളുകള്‍ നേടി.എ ജെ ഹോം സ്‌റ്റേയുടെ രണ്ടു ഗോളും ഹഫീസ് റാഫിയുടെ വകയായിരുന്നു.

മൂന്നാം മത്സരത്തില്‍ അണ്ടര്‍ 17 വിഭാഗത്തില്‍ എജെ ഹോം സ്‌റ്റേ ഷീറ ബേക്കേഴ്‌സ് തമ്മില്‍ നടന്ന മത്സരം കാണികളെ ആവേശ മുള്‍മുനയില്‍ നിര്‍ത്തുകകയായിരുന്നു .സഹതാരങ്ങള്‍ ഇരുടീമുകള്‍ക്കായി ബൂട്ടണിഞ്ഞു വിദേശതാരങ്ങളോടപ്പം പന്തടക്കത്തോടെ വീറും വാശിയോടെ പൊരുതി. സ്വീഡനിലെ ഗോത്തിയ കപ്പില്‍ പങ്കെടുത്ത രോഹിത് ജയറാമും എ ജെ ഹോമിന് വേണ്ടിയും ഷീറ ബേക്കേഴ്‌സിന് വേണ്ടി റാമിന്‍ മൊയ്തീനും മികച്ചപ്രകടനവുമായി കാപ്റ്റന്റെ കളി കാഴ്ചവച്ചു .മത്സരത്തിന്റെ ആദ്യ പകുതിയില്‍ എ ജെ ഹോം സ്‌റ്റേ ഒരു ഗോളിന് മുന്നിട്ട് നിന്നുവെങ്കിലും രണ്ടാം പകുതിയില്‍ ഷീറ ബേക്കേഴ്‌സ് ശക്തമായി തിരിച്ചു വന്നു ഗോള്‍ മടക്കി സമനില പിടിച്ചെടുത്തു .

ബാസില്‍ ബഷീര്‍,സഹീര്‍ പി.ആര്‍ ,ഇക്ബാല്‍ മച്ചിങ്ങല്‍,റാഫി കാലിക്കറ്റ് ,ഷബീര്‍ ,റാഫി ബീമാപള്ളി എന്നിവര്‍ കളികള്‍ നിയന്ത്രിച്ചു.


റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക