Image

അമേരിക്കന്‍ ഇമിഗ്രേഷന്‍: ഫോമായുടെ ആദ്യത്തെ ദേശീയ കണ്‍വന്‍ഷന്‍ ഷിക്കാഗോയില്‍

പന്തളം ബിജു തോമസ്, പി.ആര്‍.ഓ Published on 09 November, 2019
അമേരിക്കന്‍  ഇമിഗ്രേഷന്‍: ഫോമായുടെ ആദ്യത്തെ  ദേശീയ കണ്‍വന്‍ഷന്‍ ഷിക്കാഗോയില്‍
ഷിക്കാഗോ: അമേരിക്കന്‍ ഭരണകൂടത്തിന്റെ പുതിയ ഇമിഗ്രേഷന്‍ നയങ്ങള്‍ മൂലം പ്രയാസമനുഭവിക്കുന്ന ഇന്ത്യക്കാരുടെപ്രശ്നങ്ങള്‍  ചര്‍ച്ച ചെയ്യുവാന്‍ വേണ്ടി ഫോമാ ദേശീയതലത്തില്‍ കണ്‍വന്‍ഷനുകള്‍ സംഘടപ്പിക്കുന്നു. അതിന്റെ ഭാഗമായി ആദ്യത്തെ കണ്‍വന്‍ഷന്‍ ഷിക്കാഗോയില്‍ ഈ മാസം പതിനാറാം തീയതി വൈകിട്ട് അഞ്ചര മുതല്‍ ഷാംമ്പര്‍ഗിലെ   "ഷാംമ്പര്‍ഗ് ബാങ്ക്വറ്റ്" ഹാളില്‍ വയ്ച്ചു നടത്തപ്പെടും.  

സാമ്പത്തികപരമായും, വിദ്യാഭ്യാസപരമായും മുന്‍പന്തിയില്‍ നില്‍ക്കുന്ന, പ്രൊഫഷണലിസ്റ്റുകള്‍  ഏറെയുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി ഇതുവരെ നേരിടാത്ത രീതിയിലുള്ള ഇമിഗ്രേഷന്‍  ബുദ്ധിമുട്ടുകളില്‍ കൂടിയാണ് കടന്നുപോകുന്നത്. ഈ രീതിയില്‍ പ്രയാസമനുഭവിക്കുന്നവരുടെ കാര്യങ്ങള്‍   നേരിട്ട് ഭരണ സിരാകേന്ദ്രങ്ങളിലേക്ക്  എത്തിക്കുവാനാണ് ഫോമായുടെ ഈ ശ്രമം.  

പലതരം വിസാ  കാറ്റഗറിയില്‍,  അമേരിക്കയില്‍ അതിജീവനത്തിനായി മല്ലിടുന്നവരുടെ പ്രശനങ്ങള്‍ക്കായി ഒരു വാതില്‍ ഫോമാ തുറന്നിടുകയാണ്. വിസ, ഇമിഗ്രേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട  നിങ്ങളുടെപ്രശ്‌നങ്ങള്‍ സെനറ്ററന്മാരോടും, കോണ്‍ഗ്രസ്  പ്രതിനിധികളോടും, രാഷ്ട്രീയ നിരീക്ഷകരോടും   നേരിട്ട് അറിയിക്കുവാനും, സംവദിക്കുവാനും ഫോമായുടെ ഈ വേദി വളരെ സഹായകമാകും. ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കും. ഫോമായുടെ അടുത്ത   കണ്‍വന്‍ഷന്‍ സിലിക്കോണ്‍ വാലിയില്‍ നടത്തുവാനും ധാരണയായിട്ടുണ്ട്.

ഫോമാ ജനറല്‍ സെക്രെട്ടറി ജോസ് ഏബ്രഹാമിന്റെ പ്രത്യേക താല്പര്യപ്രകാരം ഇതിനായി ഒരു ഇമിഗ്രേഷന്‍ സെല്‍ രൂപീകരിക്കുകയുണ്ടായി. ഫോമാ ലീഗല്‍  ഇമിഗ്രന്റ്‌സ് ഫെഡറേഷന്‍ (ലൈഫ്) കമ്മറ്റിയുടെ ചെയര്‍മാനായി സാം ആന്റോയെയും, സെക്രെട്ടറിയായി ഗിരീഷ് ശശാങ്ക ശേഖറിനെയും, ജോയിന്റ് സെക്രട്ടറിയായി സുധീപ് നായരെയും, ഫോമാ ലൈഫ് നാഷണല്‍ കോര്‍ഡിനേറ്റര്‍ വിശാഖ് ചെറിയാനെയും   തിരഞ്ഞെടുത്തിരുന്നു. ഈ ഷിക്കാഗോ ലൈഫ് കണ്‍വന്‍ഷന്റെ ചെയര്‍മാന്‍  സുഭാഷ് ജോര്‍ജ്, കോചെയര്‍  ഷഫീക് അബൂബക്കര്‍, വുമണ്‍ ചെയര്‍  സ്മിതാ  തോമസ്, ഇല്ലിനോയി ഇമിഗ്രേഷന്‍ ഫോറം ഡയറക്ടര്‍ വെങ്കട് റാം റെഡ്ഡി, ഷിക്കാഗോ കോസ്‌മോപോളിറ്റന്‍ ക്ലബ് സെക്രട്ടറി ജോണ്‍ കൂള എന്നിവരടുങ്ങന്ന "ലൈഫ്" കണ്‍വന്‍ഷന്‍ കമ്മറ്റിയുടെ പ്രവര്‍ത്തങ്ങള്‍ അന്തിമഘട്ടത്തിലാണ്.

ഇന്‍ഡോഅമേരിക്കക്കാരുടെ ഇടയില്‍ നോണ്‍ ഇമിഗ്രന്റ് വിസ ഉള്ളവര്‍ നേരിടുന്ന ഇപ്പോഴത്തെ പ്രതിസന്ധികളാണ് ഈ കണ്‍വന്‍ഷന്റെ മുഖ്യ ചര്‍ച്ചാവിഷയം. വിസയുടെ അപേക്ഷകള്‍  തിരസ്കരിക്കുക, എക്സ്റ്റന്‍ഷന്‍ പരിഗണിക്കാതിരിക്കുക, സ്‌പോണ്‍സറന്മാരുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാതിരിക്കുക,  ഗ്രീന്‍കാര്‍ഡ് അപേക്ഷകളുടെ അന്തിമ തീരുമാനങ്ങള്‍ അകാലമായി നീട്ടിവെയ്ക്കുക ഇങ്ങനെയുള്ള ഒട്ടനവധി കാര്യങ്ങള്‍ക്ക് എന്ത് പരിഹാരമുണ്ടാക്കാനാകും, ഇത്തരം കാര്യങ്ങള്‍ക്കുള്ള നിയമോപദേശം എവിടെനിന്നും കിട്ടും, ഇതിനായി അമേരിക്കന്‍ രാഷ്ട്രീയത്തിലൂടെ നമ്മള്‍ക്ക് ഏതു രീതിയില്‍ സമ്മര്‍ദ്ദം ചിലത്താനാവും മുതലായവ ഈ കണ്‍വന്‍ഷനില്‍ പ്രധാനവിഷയങ്ങളായി അവതരിപ്പിക്കും.

ഫോമാ സെന്‍ട്രല്‍ റീജിയനല്‍  വൈസ് പ്രസിഡന്റ്  ബിജി ഫിലിപ്പ്  എടാട്ടും, മറ്റ് നാഷണല്‍ കമ്മറ്റിയംഗങ്ങളും ഇത്തരമൊരു സംരംഭത്തെ ഈ റീജിയനിലേക്ക് ആദ്യമായി വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. സര്‍ക്കാര്‍ തലത്തില്‍ സഹകരിച്ച്   ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികളുമായി ഫോമാ ലൈഫ്  മുന്നോട്ടുപോകുന്നതായിരിക്കുമെന്ന് എക്‌സിക്യൂട്ടീവുകളായ  പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു,  ജോയിന്റ് സെക്രട്ടറി സാജു ജോസഫ്,  ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍  ഉറപ്പു നല്‍കി.
Join WhatsApp News
ട്രംപിനെ കേറ്റി വിട്ടിട്ട് എന്തായി? 2019-11-09 23:01:02
നിങ്ങളെല്ലാം കൂടി ട്രംപിനെ കേറ്റി വിട്ടിട്ട് എന്തായി? ഓൻ ഇമിഗ്രേഷൻ മുഴുവനും കലക്കും . ഇങ്ങള് മീറ്റിങ്ങ് കൂടി ഇങ്ങനെ നടന്നോ . 
Hot News @3 AM 2019-11-10 05:49:48
 there are a lot of Malayalees in Chicago who still support rump
politicians who lie to the American people to cover-up Trump’s crimes against the US are textbook examples of “accessories after the fact.” This is not fun and games, this isn’t just rough and tumble politics. This is criminal. They must be held accountable, sad.

rump’s order to not cooperate with House impeachment investigators,  WH chief of staff sent his lawyers to court late Friday night asking a judge whether he should or not.”
Cindy McCain said that her husband, the late Sen. John McCain, would be "terribly upset" by the current state of the Republican Party. "I think he'd be disgusted with some of the stuff that's going on."
9 Russian businessmen who gave money to the Conservative party are named in a secret intelligence report on the threats posed to UK democracy which was suppressed last week by Downing Street. See tomorrow’s Sunday Times story
 Russia has penetrated deep into American & British politics.
rump: 'If I lose, I don’t think you will ever see me again'. he know he will lose and will be in jail. some malayalees are already there and cleaning the cell for him & family. 
Trump today: "I could shoot somebody in the middle of 5th Avenue and Lindsey Graham would still be against impeachment."

Anthappan 2019-11-10 09:19:51
Stephen Miller, an American right-wing political activist who serves as a senior adviser for policy for President Donald Trump and Former Virginia Attorney General Ken Cuccinelli , acting director of the United States Citizenship and Immigration Services,  a hardliners   drawing bipartisan criticism. They both are White supremacists want to cut down the legal  emigration for colored people.  They wanted the immigrants to have health insurance before the green card is issued. However, a federal judge ordered it unconstitutional and it is on hold.   Good luck for all the Malayalee Trump supporters 
നിക്കി ഹേലി പ്രസിടെണ്ട് സ്ഥാനാര്‍ഥി 2019-11-10 13:22:51
ട്രൂമ്പ് ഇല്ലിഗൽ ആയി പിടിച്ചു പറിച്ച പ്രസിഡണ്ട്  ആയ ഒന്നാം ദിവസം മുതൽ ഇന്നുവരെയും എല്ലാ ദിവസവും ഇമ്പ് പീച്  ചെയേണ്ട കുറ്റ കൃത്യങ്ങൾ അന്ന് ചെയ്യുന്നത്.

*Trump finally found a stadium full of people who won’t boo him. In a state that ranks 50th in Education, 46th in Health Care, 45th in Employment, where 17.4% of the population lives below the poverty line, & only 3.4% of the population are immigrants
*2020  പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ റിപ്പപ്ലിക്കൻ സ്ഥാനാർഥി  ആയി നിക്കി ഹേലി 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക