Image

സാറാ കോശി ഡാളസില്‍ നിര്യാതയായി

പി പി ചെറിയാന്‍, ഡാലസ് Published on 10 November, 2019
സാറാ കോശി ഡാളസില്‍ നിര്യാതയായി
ഡാളസ്: സാറാ കോശി (മേരിക്കുട്ടി- 63) നവംബര്‍ 9 നു ഡാളസില്‍ നിര്യാതയായി.
ചര്‍ച്ച് ഓഫ് ഗോഡ് സീനിയര്‍ ശുശ്രൂഷകന്‍, പത്തനംതിട്ട നന്നുവക്കാട് തെക്കേല്‍ വീട്ടില്‍ പാസ്റ്റര്‍ കോശി തോമസിന്റെ സഹധര്‍മ്മിണിയാണ് . റാന്നി ചെത്തോങ്കര വളവുങ്കല്‍ കുടുംബാംഗമാണ് സാറാ കോശി.

ചര്‍ച്ച് ഓഫ് ഗോഡിന്റെ നിലമ്പൂര്‍, എറണാകുളം സെന്റര്‍ ശുശ്രൂഷകനായിരുന്ന പാസ്റ്റര്‍ കോശി തോമസിനോടൊപ്പം , പത്തനംതിട്ടയിലെ വിവിധ സഭകളിലെ ശുശ്രുഷകളിലും സന്തത സഹചാരിയായിരുന്നു സാറാ കോശി.

20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കന്‍ ഐക്യനാടുകളിലേക്ക് കുടിയേറി പാര്‍ത്ത കുടുംബം കഴിഞ്ഞ 8-ല്‍ പരം വര്‍ഷമായി ഡാളസ് മെട്രോ ചര്‍ച്ച് ഓഫ് ഗോഡ് അംഗങ്ങളാണ് .

മക്കള്‍: ബ്ലസന്‍ (സണ്ണി), ഷോണ്‍, പ്രിന്‍സി(ഷൈനി).

മരുമക്കള്‍: ജെയ്‌സി, ജീന, സെനു.

കൊച്ചുമക്കള്‍: ബെല്ല, ഗാബി, ഷെയ്ന്‍, ജെസ്സ, സേവിയോന്‍, സ്‌പെന്‍സര്‍.

പൊതുദര്‍ശനം അനുസ്മരണസമ്മേളനവും-.നവംബര്‍ 15 വെള്ളി വൈകിട്ട്
സ്ഥലം:മെട്രോ ചര്‍ച്ച് ഓഫ് ഗോഡില്‍ (13930 Distribution Way, Farmers Branch, TX 75234) ,

സംസ്‌കാരശുശ്രൂഷ- നവംബര്‍ 16 ശനി രാവിലെ 9:30 നു
സ്ഥലം -ഇന്‍സ്പിരേഷന്‍ ചര്‍ച്ചില്‍ (Inspiration Church, 1233 N Beltline Road, Mesquite, Texas 75149)

തുടര്‍ന്ന് ന്യൂ ഹോപ്പ് ഫ്യൂണറല്‍ ഹോമില്‍ (500 East Highway 80, Sunnyvale, Texas 75182) ഭൗതീകശരീരം സംസ്‌കരിക്കും.

രണ്ടു ദിവസത്തേയും ശുശ്രൂഷകള്‍ www.provisiontv.in - ല്‍ തത്സമയം ലഭ്യമാണ്

കൂടുതല്‍ വിവരങ്ങള്‍ക്കു
പാസ്റ്റര്‍ സതീഷ് കുമാര്‍ 214 606 5724

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക