Image

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ തമ്പി ആന്റണിക്ക് എഴുത്തു കൂട്ടം നോവല്‍ അവാര്‍ഡ് സമ്മാനിച്ചു

അനില്‍ പെണ്ണുക്കര Published on 10 November, 2019
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ തമ്പി ആന്റണിക്ക് എഴുത്തു കൂട്ടം നോവല്‍ അവാര്‍ഡ് സമ്മാനിച്ചു
കലാ കൗമുദി ,കഥ വായനക്കാരുടെ കൂട്ടായ്മയായ പ്രവാസി എഴുത്തുകൂട്ടം ഏര്‍പ്പെടുത്തിയ പ്രവാസി നോവല്‍ സാഹിത്യ പുരസ്‌കാരം അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ തമ്പി ആന്റണി കഥാകൃത്ത് പ്രൊഫ .വി.ആര്‍ സുധീഷില്‍ നിന്നും ഏറ്റുവാങ്ങി .ഷാര്‍ജ അന്തര്‍ദ്ദേശീയ പുസ്തകോത്സവത്തില്‍ നടന്ന ചടങ്ങില്‍ പ്രവാസി സാഹിത്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നിരവധി വ്യക്തികളെയും ഈ വേദിയില്‍പുരസ്‌കാരം നല്‍കി ആദരിച്ചു . പ്രവാസി കഥാ പുരസ്‌കാരം ,വേണുകുന്നപ്പിള്ളിക്കും ,പ്രൗഡ് ഓഫ് കേരള പുരസ്‌കാരം ഖാദിമാന്‍ ഡോ. സജിമോന്‍ പാറയിലിനും സമ്മാനിച്ചു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ വേദി റൈറ്റേഴ്‌സ് ഫോറം ഹാളില്‍ നടന്ന പുരസ്‌ക്കാര ദാനചടങ്ങില്‍ ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അക്ഷര പ്രേമികള്‍ സാന്നിധ്യം കൊണ്ട് ധന്യമാക്കി .

കലാകൗമുദിഎഡിറ്റര്‍ & മാനേജിങ് ഡയറക്ടര്‍ സുകുമാരന്‍ മണി,പ്രമുഖ എഴുത്തുകാരി ശ്രീമതി. കെ.പി.സുധീര ,കലാകൗമുദി കഥ എഡിറ്റര്‍ ഇന്‍ ചാര്‍ജ് വടയാര്‍ സുനില്‍,അബ്ദുല്‍ വാഹിദ് തവളേങ്ങല്‍,റെജി. വി. ഗ്രീന്‍ലാന്‍ഡ് ,കഥാകൃത്ത് ഫൗസിയ കളപ്പാട്ട് ,തു ടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു .
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ തമ്പി ആന്റണിക്ക് എഴുത്തു കൂട്ടം നോവല്‍ അവാര്‍ഡ് സമ്മാനിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക