Image

ബോളിവുഡ് സംഗീത സംവിധായകന്‍അനു മാലിക്കിനെതിരെ ലൈംഗികാരോപണവുമായി രണ്ട് യുവതികള്‍ കൂടി

Published on 10 November, 2019
 ബോളിവുഡ് സംഗീത സംവിധായകന്‍അനു മാലിക്കിനെതിരെ ലൈംഗികാരോപണവുമായി രണ്ട് യുവതികള്‍ കൂടി

പ്രമുഖ സംഗീത സംവിധായകന്‍ അനുമാലിക്കുമായി ബന്ധപ്പെട്ട ലൈംഗികാരോപണ വാര്‍ത്തകള്‍ക്കാണ് ഇപ്പോള്‍ ബോളിവുഡില്‍ ഏറ്റവും പ്രിയം. പാട്ടുകാരാകാന്‍ മോഹിച്ച്  സമീപിച്ചപ്പോള്‍ മോശം പെരുമാറ്റത്തിന് ഇരയാകേണ്ടി വന്ന സോണാ മൊഹാപാത്രയ്ക്കും ശ്വേതാ പണ്ഡിറ്റിനും പിന്നാലെ രണ്ടുപേര്‍ കുടി സംഗീതസംവിധായകനെതിരേ മീ ടൂ ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ്. ആരോപണങ്ങള്‍ പതിവുപോലെ അനുമാലിക്ക് നിഷേധിച്ചിട്ടുണ്ട്. 1990 ല്‍ മെഹ്ബൂബ് സ്റ്റുഡിയോയില്‍ വെച്ച് സംഗീതജ്ഞന്റെ ലൈംഗിക താല്‍പ്പര്യം നേരിട്ട് അനുഭവിക്കേണ്ടി വന്നെന്നും വദനസുരതത്തിന് സംഗീത സംവിധായകന്‍ നിര്‍ബ്ബന്ധിച്ചെന്നും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് യുവതി നടത്തിയിട്ടുള്ളത്.

പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത രണ്ടു ഇരകളുടെയും അഭിമുഖം മിഡ് ഡേ പുറത്തു വിട്ടിട്ടുണ്ട്. അങ്ങേയറ്റം ഹീനമായ പെരുമാറ്റം സഹിക്കേണ്ടി വന്നെന്നാണ് ആദ്യ ഇര പത്രത്തോട് വെളിപ്പെടുത്തിയത്.  മെഹ്ബൂബ സ്റ്റുഡിയോയില്‍ ഒരു പാട്ട് റെക്കോഡ് ചെയ്യാന്‍ വന്നപ്പോഴാണ് അനുമാലിക്കിനെ ആദ്യം യുവതി കാണുന്നത്. ആദ്യത്തെ ഈ ചെറിയ കൂടിക്കാഴ്ചയില്‍ പോലും തന്റെ ശരീരത്ത് സ്പര്‍ശിക്കാന്‍ അനുമാലിക്ക് വ്യഗ്രത കാട്ടിയെന്നും പിന്നീട് ക്ഷമ പറഞ്ഞതായും യുവതി പറയുന്നു. കാര്യം കൂടുതല്‍ ഭീകരമായത് അനുമാലിക്കിന്റെ നേതൃത്വത്തിലുള്ള ഒരു ധനസമാഹരണവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇടപെട്ടപ്പോഴായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക