Image

മങ്കട സി.എച്ച് സെന്ററിന് പത്ത് ലക്ഷം രൂപ നല്‍കും

നിഹമത്തുള്ള തയ്യില്‍ മങ്കട Published on 10 November, 2019
മങ്കട സി.എച്ച് സെന്ററിന് പത്ത് ലക്ഷം രൂപ നല്‍കും
അജ്മാന്‍: മങ്കട ഗവണ്മെന്റ് ഹോസ്പ്പിറ്റലും മലാപറമ്പ് എം.ഇ.എസ് മെഡിക്കല്‍കോളേജും ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മങ്കട സി.എച്ച് സെന്ററിന്റെ ആസ്ഥാന നിര്‍മാണ ഫണ്ടിലേക്ക് യു.എ.ഇ മങ്കട മണ്ഡലം കെ.എം.സി.സി കമ്മിറ്റി പത്ത് ലക്ഷം നല്‍കും. യു.എ.ഇ യിലെ ഏഴ് എമിരേറ്റ്‌സ് മങ്കട മണ്ഡലം കമ്മിറ്റികളുമായി സഹകരിച്ച് യു.എ.ഇ മങ്കട സി.എച്ച് സെന്റെര്‍ കമ്മിറ്റി സമാഹരിച്ച തുക വിവിധ എമിരേറ്റ്‌സ് കമ്മിറ്റി ഭാരവാഹികള്‍ അജ്മാന്‍ ഫാം ഹൗസില്‍ നടന്ന യു.എ.ഇ മങ്കട മണ്ഡലം കെ.എം.സി.സിയുടെ വാര്‍ഷിക പ്രവര്‍ത്തക സംഗമത്തില്‍ വെച്ച് യു.എ.ഇ സി.എച്ച് സെന്റെര്‍ ഭാരവാഹികള്‍ക്ക് കൈമാറി. ഉച്ചക്ക് ശേഷം നടന്ന വാര്‍ഷിക കൌണ്‍സില്‍ല്‍ യു.എ.ഇ മങ്കട മണ്ഡലം പ്രസിഡന്റ് ബഷീര്‍ വറ്റലൂര്‍ അദ്ധ്യക്ഷത വഹിച്ചു. യു.എ.ഇ മങ്കട മണ്ഡലം കെ.എം.സി.സി ഉപദേശകസമിതി ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി വി.പി മുസ്തഫ അജ്മാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പുഴക്കാട്ടിരി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് കാലടി മുഹമ്മദാലി ഹാജി, 41 വര്‍ഷമായി അജമാന്‍ കെ.എം.സി.സി പ്രവര്‍ത്തന രംഗത്തുള്ള കെ.ഹുസൈനാര്‍ എന്നിവര്‍ക്കുള്ള ഉപഹാരം സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍ കൈമാറി. റാസല്‍ഖൈമ കെ.എം.സി.സി സംസ്ഥാന ജന:സെക്രട്ടറി സൈതലവി തായാട്ട്,സീനിയര്‍ വൈസ് പ്രസിഡന്റ് അക്ബര്‍ രാമപുരം,യു.എ.ഇ കെ.എം.സി.സി മങ്കട മണ്ഡലം ഉപദേശകസമിതി അംഗം അസീസ് പേങ്ങാട്ട്, അഡ്വ.അഷ്‌റഫ് അലി ഷാര്‍ജ, അജമാന്‍ കെ.എം.സി.സി പ്രസിഡന്റ് മന്‍സൂര്‍ അജ്മാന്‍, ഷാര്‍ജ കെ.എം.സി.സി മലപ്പുറം ജില്ലാ സെക്രട്ടറി ഹക്കീം കരുവാടി, അബ്ദുള്ള നദവി, ഉസ്മാന്‍ മുല്ലപള്ളി എന്നിവര്‍ ആശംസ നേര്‍ന്നു സംസാരിച്ചു. ജന:സെക്രട്ടറി നിഹ്മത്തുള്ള മങ്കട സ്വാഗതവും ഹഫീഫ് കൊളത്തൂര്‍ നന്ദിയും പറഞ്ഞു.

രാവിലെ ഒന്‍പതു മണി മുതല്‍ വിവിധ സെക്ഷനുകളായി നടന്ന വാര്‍ഷിക പ്രവര്‍ത്തക സംഗമം അക്ഷരാര്‍ഥത്തില്‍ സ്‌നേഹ സംഗമമായി മാറുകയായിരുന്നു. ഏഴു എമിരേറ്റ്‌സില്‍ നിന്ന് 250 പ്രവര്‍ത്തകരും കുടുംബങ്ങളും പങ്കെടുത്തു. രാവിലെ കൊച്ചു കുട്ടികളുടെയും മുതിര്‍ന്നവരുടെയും കായിക പരിപാടികളോടെ തുടക്കം വാര്‍ഷിക സംഗമത്തിന് തുടക്കം കുറിച്ചത്. ഉച്ചക്ക് ശേഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യക ക്ലാസും ഉണ്ടായിരുന്നു. പോസറ്റീവ് ലൈഫ്‌സ്‌റ്റൈല്‍ മാനേജ്‌മെന്റ് എന്ന വിഷയത്തില്‍ നടന്ന ക്ലാസിനു ഷാര്‍ജ അമാന ബ്രിട്ടീഷ് സ്‌കൂള്‍ ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റ് റഷീദഅലി തോണിക്കര നേതൃത്വം നല്‍കി. മ്യൂസിക് ചെയര്‍, മിടായി പെറുക്കല്‍,ബോള്‍ പാസ്സിംഗ്, ചാക്ക് റൈസിംഗ്,ബോള്‍ വാക്കിംഗ്, വടംവലി, ഫുട്‌ബോള്‍ എന്നീ മത്സരങ്ങള്‍ സംഗമത്തിന്റെ ഭാഗമായി നടന്നു.യു.എ.ഇ മങ്കട മണ്ഡലം ഓര്‍ഗനൈസിംഗ് സെക്രട്ടറി ശുഹൈബ് പടവണ്ണ,സെക്രട്ടറിമാരായ അഷ്‌റഫ് ഫുജെറ, നൗഫല്‍ കൂട്ടിലങ്ങാടി,ഇസ്മായില്‍ അബൂദാബി, നാസര്‍ റാസല്‍ഖൈമ, അബ്ദുസലാം ഷാര്‍ജ,നൂറുള്ള അബൂദാബി,അഷ്‌റഫ് അബൂദാബി, നാസര്‍, ഇബ്രാഹിം, സുബൈര്‍, സിദ്ധീക്ക്, സലിം വെങ്കിട്ട,മുഹമ്മദാലി കൂട്ടില്‍,ഹാഷിം പള്ളിപ്പുറം, ശിഹാബ്,ബെന്ഷാദ്, അദ്‌നാന്‍, സുഹൈല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മങ്കട സി.എച്ച് സെന്ററിന് പത്ത് ലക്ഷം രൂപ നല്‍കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക