Image

ചര്‍ച്ച് ഓഫ് ഗോഡ് ദേശീയ സമ്മേളനം: പ്രാദേശിക പ്രവര്‍ത്തകസമിതി നിലവില്‍ വന്നു.

ഫിലിപ്പ് തോമസ് ഡാളസ് Published on 11 November, 2019
ചര്‍ച്ച് ഓഫ് ഗോഡ് ദേശീയ സമ്മേളനം:  പ്രാദേശിക പ്രവര്‍ത്തകസമിതി നിലവില്‍ വന്നു.
ഡാളസ്:  25- മത് നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് ദേശീയ സമ്മേളനത്തിന്റെ പ്രാദേശിക സമിതി നിലവില്‍ വന്നു. 2020 ജൂലൈയില്‍ നടക്കുന്ന സമ്മേളനങ്ങളുടെ സുഗമമായ നടത്തിപ്പിലക്കാണു ഡാളസില്‍ കൂടിയ ആലോചനാ യോഗത്തില്‍ പ്രസ്തുത കമ്മറ്റിയെ തിരഞ്ഞെടുത്തത്.

പാസ്റ്റര്‍ എബി മാമ്മന്‍ ( ലോക്കല്‍ കണ്‍വീനര്‍), ജോഷുവ ജോസഫ് ( ലോക്കല്‍ കോര്‍ഡിനേറ്റര്‍), റോബിന്‍ രാജു ( ലോക്കല്‍ സെക്രട്ടറി), വര്‍ഗ്ഗീസ് തോമസ് (ലോക്കല്‍ ട്രഷറര്‍), പാസ്റ്റര്‍ ഫിനോയ് ജോണ്‍സണ്‍, ജോയല്‍ മാത്യു  ( ലോക്കല്‍ യൂത്ത് കോര്‍ഡിനേറ്റേഴ്‌സ്) എന്നിവരെ കൂടാതെ വിവിധ സബ് കമ്മറ്റികളും നിലവില്‍ വന്നു.

വിജു തോമസ് ( രജിസ്‌ട്രേഷന്‍), പാസ്റ്റര്‍ പ്രകാശ് മാത്യു (പ്രയര്‍), വര്‍ഗ്ഗീസ് വര്‍ഗ്ഗീസ് (കര്‍തൃമേശ), ജോമോന്‍ തോമസ് (വര്‍ഷിപ്പ്), അലക്‌സ് മാത്യു, ആനി മാത്യു (ചില്‍ഡ്രന്‍സ് മിനിസ്ട്രി), അലന്‍ മാത്യു ( ഓഡിയോ/വിഷ്വല്‍), ഫിലിപ്പ് തോമസ് (മീഡിയ), ജയ്‌സണ്‍ മരുതരേത്ത് (അക്കോമഡേഷന്‍), സാം അലക്‌സാണ്ടര്‍ (ട്രാന്‍സ്‌പോര്‍ട്ടേഷന്‍), ഷാജി ശാമുവേല്‍ ( റിസപ്ഷന്‍), ബ്ലസന്‍ ഏബ്രഹാം (അഷേഴ്‌സ്), ബിജു തോമസ് (ഫുഡ്), ഐസക് ജോര്‍ജ്ജ് ( സെക്യൂരിറ്റി), ജെറോമി ജോസ് (സംഗീതം  ഇംഗ്ലീഷ്), ജോഷ് മാത്യു ( സ്‌പോര്‍ട്‌സ്), ജോബ് അലക്‌സ് (ഹോസ്പിറ്റാലിറ്റി), റെനി ചെറിയാന്‍ (സോഷ്യല്‍ മീഡിയ), എലിസബത്ത് നൈനാന്‍, ഷേര്‍ലി ശാമുവേല്‍ (മെഡിക്കല്‍), ഡെയ്‌സി തോമസ് (ലേഡീസ് കോര്‍ഡിനേറ്റര്‍) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

നാഷണല്‍ ഭാരവാഹികളായി പാസ്റ്റര്‍ ജോസ് ആനിക്കാട് (പ്രസിഡന്റ്),

പാസ്റ്റര്‍ സണ്ണി താഴാമ്പള്ളം ( വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ എബ്രഹാം തോമസ് ( സെക്രട്ടറി), വില്‍സണ്‍ വര്‍ഗ്ഗീസ് ( ട്രഷറര്‍), സോബി കുരുവിള ( യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവരും പ്രവര്‍ത്തിക്കുന്നു.

2020 ജൂലൈ 1619 വരെ ഡാളസ്, മെസ്‌കിറ്റിലുള്ള ഹാംപ്ടണ്‍ ഹോട്ടലില്‍ വെച്ച് നടക്കുന്ന സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ മുഖ്യ ചിന്താവിഷയം ' നാം ഒന്നിച്ച് അവന്റെ നാമത്തെ ഉയര്‍ത്തുക എന്നതാണു'.  വടക്കേ അമേരിക്കയിലുള്ള ചര്‍ച്ച് ഓഫ് ഗോഡ് സഭകളുടെ സംയുക്ത സമ്മേളനമായ ഈ കോണ്‍ഫ്രന്‍സിനു ഇതു നാലാം തവണയാണു ഡാളസ് വേദിയാകുന്നത്.

മീഡിയ കോര്‍ഡിനേറ്റര്‍ : ഫിലിപ്പ് തോമസ് ഡാളസ്


ചര്‍ച്ച് ഓഫ് ഗോഡ് ദേശീയ സമ്മേളനം:  പ്രാദേശിക പ്രവര്‍ത്തകസമിതി നിലവില്‍ വന്നു.
ചര്‍ച്ച് ഓഫ് ഗോഡ് ദേശീയ സമ്മേളനം:  പ്രാദേശിക പ്രവര്‍ത്തകസമിതി നിലവില്‍ വന്നു.
Join WhatsApp News
30 x ൩൦൦ കോടി ദൈവങ്ങള്‍ 2019-11-11 05:29:09
30x 300 കോടി ഗോഡ് + എല്ലാ ദിവസവും ദൈവങ്ങള്‍ ഉണ്ടാകുന്നു, ഉണ്ടാക്കുന്നു 
ഇതില്‍ ഏതു ഗോടിന്റെ ചര്‍ച് ആണ് ?
 മനുഷരുടെ പണം ചോര്‍ത്തുന്ന ചര്‍ച് എന്നത് അല്ലെ ശരി?
-നാരദന്‍ 
20 ആണും ഒരു പെണ്ണും 2019-11-11 05:33:14
 അതാണ് മേല്‍ കാണുന്ന ഫോട്ടോ പ്രകാരം ഉള്ള കമ്മറ്റി. 20 ആണും ഒരു പെണ്ണും.
പുരുഷ മേധാവിത്തം ഇന്നും നിലനിര്‍ത്തുന്ന മതം?
എന്തിനു, എങ്ങനെ സ്ത്രികള്‍ ഇതിന്‍റെ പുറകെ ?
-സോസാമ്മ സാമുവേല്‍ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക