Image

ട്രമ്പിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള ഡമോക്രാറ്റുകളുടെ നീക്കം തള്ളി നിക്കി ഹേലി

പി.പി.ചെറിയാന്‍ Published on 11 November, 2019
ട്രമ്പിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള ഡമോക്രാറ്റുകളുടെ നീക്കം തള്ളി നിക്കി ഹേലി
വാഷിംഗ്ടണ്‍: ട്രമ്പിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള ഡമോക്രാറ്റുകളുടെ നീക്കം തള്ളികളഞ്ഞു മുന്‍ യു. എന്‍. അംബാസിഡര്‍ നിക്കി ഹേലി.

നവംബര്‍ 10 ഞായറാഴ്ച സി.ബി.എസ്. ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നിക്കി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

ഒരു വര്‍ഷം മുമ്പാണ് നിക്കി ഹെയ്‌ലി യുനൈറ്റഡ് നാഷന്‍സ് യു.എസ്. അംബാസിഡര്‍ പദവി രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. ട്രമ്പ് മൊത്തു പ്രവര്‍ത്തിച്ചത് ജീവിതത്തിലെ വലിയ അനുഗ്രഹമായിരുന്നുവെന്ന് നിക്കി പറഞ്ഞു. ട്രമ്പിന്റെ രാഷ്ട്രീയ എതിരാളി ജൊ ബൈഡന്റെ ഇടപാടുകളെ കുറിച്ചു യുക്രെയ്ന്‍ പ്രസിഡന്റിന് മേല്‍ സമ്മര്‍ദം ചെലുത്തി അന്വേഷണം ആവശ്യപ്പെട്ടതിന്റെ പേരില്‍ ഡമോക്രാറ്റുകള്‍ ഓവല്‍ ഓഫീസില്‍ നിന്നും ട്രമ്പിനെ പുറത്താക്കുന്നതിന് നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണെന്നും നിക്കി പറഞ്ഞു.

യുക്രെയ്ന്‍ പ്രസിഡന്റുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ വൈറ്റഅ ഹൗസ് പുറത്തുവിട്ടിട്ടും എന്തുകൊണ്ടാണ് ഡമോക്രാറ്റുകള്‍ ട്രമ്പിനെ ക്രൂശിക്കാന്‍ ശ്രമിക്കുന്നതെന്നും നിക്കി ചോദിച്ചു.

ട്രമ്പിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള ഡമോക്രാറ്റുകളുടെ നീക്കം തള്ളി നിക്കി ഹേലിട്രമ്പിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള ഡമോക്രാറ്റുകളുടെ നീക്കം തള്ളി നിക്കി ഹേലിട്രമ്പിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള ഡമോക്രാറ്റുകളുടെ നീക്കം തള്ളി നിക്കി ഹേലി
Join WhatsApp News
അവസരവാദി നിക്കിഹേലി 2019-11-11 05:23:18
ടെലി ഇവാഞ്ചലിസ് ജിം ബക്കർക്കു പണം കൊടുക്കണം എന്ന് ട്രൂമ്പിന്റെ ഉപദേശി. സ്വർഗത്തിൽ നിങ്ങളുടെ നിക്ഷേപം വർധിക്കും എന്നാണ് അവൾ പറയുന്നത്. ജിം ബേക്കറും ഭാര്യയും തട്ടിപ്പു നടത്തിയതിനു  കുറേക്കാലം ജയിലിൽ ആയിരുന്നു.
ട്രൂമ്പിന്റെയും റഷ്യൻ പണം വാങ്ങിയ റിപ്പപ്ലിക്കന്സിന്റെയും ഭരണം ഉടൻ അവസാനിക്കും, പലരും ജയിലിൽ പോകും. അപ്പോൾ ലോകം മനസ്സിൽ ആക്കും ഇവരുടെ എല്ലാം പണി പണം മറിക്കൽ ആയിരുന്നു എന്ന്. ലോകത്തെ ഏറ്റവും വലിയ ധനികൻ ആണ് പൂട്ടിൻ; ഇവർ ഒക്കെ കുറെ വാലാട്ടികളും.
  സ്ത്രികൾക്ക് എതിരെ ഉണ്ടാകുന്ന അക്രമങ്ങളെ കുറ്റകരം ആക്കാൻ ഉള്ള നിയമ നിർമ്മാണത്തെ ഭൂരിഭാഗം റിപ്പപ്ലികൻസ് എതിർക്കുന്നു. ഇവർക്ക് എങ്ങനെ സ്ത്രികൾ വോട്ട് ചെയ്യും.
   ട്രംപിനെ സപ്പോർട്ട് ചെയുവാൻ റിപ്പപ്ലികൻസ് നടത്തുന്ന കാർട്ടൂൺ കളി കണ്ടു മടുത്തു എന്ന് ഡാൻ രാതാർ 
  ഒബാമ, മെക്സിക്കന്സ്, ഇന്ത്യൻസ്, ആഫ്രിക്കൻസ് -ഇവരോട് ട്രൂമ്പ് കാണിച്ച വെറുപ്പ് ആണ് ട്രൂപ്പിനെ വെളുമ്പരുടെ ഇഷ്ടൻ ആക്കിയത്.
 നിക്കി ഹേലി എന്ന അവസരവാദി ട്രംപിനെ സപ്പോർട്ട് ചെയുന്നു ഇപ്പോൾ. വൈസ് പ്രസിഡണ്ട് സ്ഥാനമോ അതോ അടുത്ത സ്ഥാനാർഥിയോ  
Thoughts of the Day 2019-11-11 05:52:26
Why did Justice Kennedy retire so abruptly? What role did his son Justin at Deutsche Bank play? Who paid off Brett Kavanaugh’s $1.5 million debts, and purchased themselves a SCOTUS seat?
Mike Pompeo, caught up in the Ukraine extortion scheme, is no longer effective at home or abroad. He needs to resign.
State Department staffers in full revolt against Trump and Pompeo for smearing and assaults on longtime diplomats: report
Be honest 2019-11-11 10:45:38
  നിക്കി ഹെയ്‌ലി യു .എൻ അംബിസ്ഡർ സ്ഥാനം ഒഴിയുവാനുള്ള ഒരു കാരണം സാമ്പത്തിക പരാധിനതയാണ് . അവരുടെ വീട് വരെ വില്കേണ്ടതായി വന്നു അവരുടെ കടങ്ങൾ തീർക്കാൻ .  അപ്പോൾ ട്രംപിനെകൊണ്ട് എന്തെങ്കിലും ഉപകാരം ഉണ്ടാകണെമെങ്കിൽ , അയാളെ ചുറ്റിപ്പറ്റി ഒരു പുസ്തകം എഴുതുക എന്നുള്ളതാണ് .  അതിന്  ജനറൽ കെല്ലിയെ ബലികഴിച്ചാൽ, പുസ്തകം വിറ്റഴിയാൻ സാദ്ധ്യത കൂടുതലുമുണ്ട് .  നിക്കി ഹെയ്‌ലി , ലിൻസി ഗ്രഹാം , റ്റെഡ് ക്രൂസ്റോ, റോൺ  പോൾ ഇവരെല്ലാം അവസരവാദികളാണെന്നുള്ളത് അവരുടെ ചരിത്രം പരിശോധിച്ചാൽ മതി . അധികാരത്തിനും പണത്തിനും വേണ്ടി, ട്രംപിനെപോലെ രാജ്യത്തെ ഒറ്റു കൊടുക്കാൻ തയാറായവരാണ് മേല്പറഞ്ഞവരെല്ലാം. ഒറ്റു കൊടുപ്പുക്കാന് കൂട്ട് നിൽക്കുന്നവനെല്ലാം രാജ്യദ്രോഹികൾ തന്നെ   എന്നാൽ, രാജ്യസ്നേഹികളായ ജനറൽ മാറ്റിസ്‌, മക്ക്മാസ്റ്റർ, ജോൺ അലൻ , ജോസഫ് ഡൻഫോർഡ് ഇവരെല്ലാം, എന്തിന് ട്രംപിന്റെ കൂടെ നിന്നു എന്ന് ചോദിച്ചാൽ അതിന് ഉത്തരം അവരുടെ രാജ്യസ്നേഹമാണ് .  അവരിൽ ആരെങ്കിലുമായിരിക്കും ഒരു പക്ഷെ അനോണിമസ് ആയി പുസ്‌തകം  എഴുതി വിടുന്നതും , ന്യുയോർക്ക് ടയിംസിൽ ഓപ് എഡ് എഴുതിയതും. കാരണം മറ്റൊന്നുമല്ല അവരുടെ രാജ്യ സ്നേഹം ഒന്ന് മാത്രമാണ് . അമേരിക്കൻ ദേശിയ ഗാനം ആലപിക്കുമ്പോൾ നെഞ്ചത്ത് കയ്യ് വയ്ക്കാത്ത മലയാളിക്ക് ഇങ്ങനെ മാത്രമേ റിപ്പോർട്ട് ചെയ്യാനാവുള്ളൂ . 
                ഇവർക്കെല്ലാം അറിയാവുവന്ന ഒരു സത്യം, അമേരിക്കയുടെ ചരിത്രത്തിൽ ഇത്രമാത്രം അനർഹനായ ഒരു മനുഷ്യൻ പ്രസിഡണ്ടായിട്ടില്ല എന്നാണ് .  ഒരു റിയൽ എസ്റ്റേറ്റ്കാർക്കും അയാളെ മാതൃക ആക്കാൻ കൊള്ളില്ല .കാരണം അയാൾ അതിൽ ഒരു പരാജിതനാണ് .  ആറുപ്രാവശ്യം ബങ്കറുപ്സി ചെയ്യുന്നതും, ടാക്സ് വെട്ടിപ്പ് നടത്തുന്നതും വഞ്ചനയും ചതിയുമാണ് വിജയത്തിന്റ ആവശ്യമായ ഘടകം എന്ന് വിശ്വസിക്കുന്നുവെങ്കിൽ അയാളെ മാതൃകയാക്കാം .  അങ്ങനെയുള്ളവർ 337 മില്യണിൽ 63 മില്യൺ മാത്രമേ ഉള്ളുവെന്നത് ആശ്വാസകരം തന്നെ .  
                   ഈ രാജ്യത്തിന്റെ സുരക്ഷക്ക് ഇമ്പീച്ചുമെന്റ് വളരെ അത്യവശ്യമാണ് . അത് ആരായാലും .  നിക്കി ഹെയ്‌ലി തള്ളിയാൽ മാറുന്നതല്ല അത് . അത് അതിന്റ പ്രോസസ്സിൽകൂടി നടക്കട്ടെ . ഇതുപോലെ നിങ്ങൾ എഴുതി വിടുമ്പോൾ നിങ്ങളെപ്പോലെ വിഡ്ഢികൾ അല്ല വായനക്കാർ എന്ന് മനസ്സിലാക്കിയാൽ നല്ലത് . അല്ലെങ്കിൽ സ്വയം പരിഹാസപാത്രമാകാം എന്നേയുള്ളു 

M. A. ജോർജ്ജ് 2019-11-11 11:47:42
അഭിപ്രായം എഴുതുന്നവർ എന്തുകൊണ്ട് പേര് എഴുതാൻ മടിക്കുന്നു. മതിലിനു മറഞ്ഞു നിന്ന് കല്ലെറിയരുത്. ഇതു വളരെ അരോചകമാണ്. നിങ്ങൾ ആരെയോ ഭയപ്പെടുന്നു.
അതാണ് മോനെ പൊളിറ്റിക്സ് 2019-11-11 12:57:46
വിസിൽബ്ലോവർ ,  അനോണിമസ്സായി പുസ്തകം എഴുതിയവർ ഇവർ ഭയമുള്ളതുകൊണ്ടല്ല  പേര് വയ്ക്കാതിരുന്നത് .  അത് അവരുടെ ബുദ്ധിപരമായ ഒരു നീക്കം മാത്രമാണ് .  ഒരു കുറ്റവാളി അവന്റെ നില നില്പിന് വേണ്ടി ഏതറ്റം വരെയും പോകും .തെളിവ് നശിപ്പിക്കാൻ ഭീഷണി,കൊലപാതകം , മറ്റുള്ളവരെ കുറ്റം ചെയ്യാൻ പ്രേരിപ്പിച്ച് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുക ഇതൊക്ക അവർ ചെയ്യും . ഇന്ന് അമേരിക്കയിൽ വംശീയമായ കുറ്റ കൃത്യങ്ങൾ പണ്ടത്തേതിലും അറുപത് ശതമാനം വരെ കൂടുതലാണ് .  വിസിൽബ്ലോവർ പ്രൊട്ടക്ഷൻ ആക്ട് ഉണ്ടായിട്ടും , വിസിൽബ്ലോവർ പറഞ്ഞെതെല്ലാം അക്ഷരംപ്രതി ത്തെളിയിക്കപ്പെട്ടിട്ടും , അയാളെ പുറത്തു കൊണ്ടുവരൂ എന്ന് വിളിച്ചു കൂവുന്ന ട്രംപും, ട്രംപിന്റെ ശിങ്കിടികളും ചെയ്യുന്നത് സാക്ഷികളെ ഭീഷണിപ്പെടുത്തി നിര്ത്താനും മറ്റുള്ളവർ മുന്നോട്ട് വരാതിരിക്കാനുമാണ് .  അങ്ങനെയുള്ള ഒരു ചുറ്റുപാടിൽ, പേര് വെളിപ്പെടുത്താതെ ബുദ്ധിപരമായി ശത്രുക്കളെ നേരിടുന്നവരെ അഭിനന്ദിക്കുകയല്ലേ വേണ്ടത് ?  അവർ രാജ്യസ്നേഹികളാണ് .. അവർ മറ്റുളളവരെ കുറിച്ച് കരുതലുള്ളവരാണ് .  ഈ രാജ്യത്തിന്റെ നാശം എല്ലാവരുടെയും നാശമായി കാണുന്നവരാണ് . ഈ രാജ്യത്തിന്റെ ശത്രു, അത് പ്രസിഡണ്ടായാലും , ഈ നാടിന്റെ പൊതു ശത്രുവാണ് .  അതുകൊണ്ട് പേര് വയ്ക്കാതെ എഴുതുന്നവർ ഭീരുക്കൾ എന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ ചിന്തപരമായ പരിധിയിൽ നിന്ന് വരുന്നതാണ് .
             പിന്നെ ഇതിന്റെ ലേഖകനെ ഭയപ്പെടണ്ട ആവശ്യമില്ല . ആന പിണ്ഡം ഇടുന്നത് കണ്ട് , കാട്ടം ഇടുന്ന ആടാണ് അയാൾ . പിന്നെ നിങ്ങൾ; നിങ്ങൾ എം എ ജോർജ്ജാണ് എന്നതിന് ബർത്ത് സെര്ടിഫിക്കറ്റ്  കാണിക്കാമോ ? ( ഇത് ട്രംപിന്റെ ഒരു തന്ത്രം ഞാൻ ഉപയോഗിച്ച് എന്നേയുള്ളു )  അതുകൊണ്ട്, നിങ്ങൾ പെരുവച്ചു എഴുതുന്നവർ  ഭീരുക്കൾ ആണെന്ന് പറയുന്നതുപോലെ ഒരു ഭീരുവാണെന്നുള്ളതിന് സംശയമില്ല .
അതുകൊണ്ട് നിങ്ങൾ ആർക്കുവേണമെങ്കിലും പെരുവയ്ക്കാതെ എഴുതാനുള്ള അവകാശം ഇവിടുത്തെ വിസിൽബ്ലോവർ ആക്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതുവരെയുള്ള തെളിവുകൾ വച്ച് നോക്കുമ്പോൾ ട്രംപ് കുറ്റകാരനാണ് . ഇതെന്റെ അഭിപ്രായം . അങ്ങനെ ഇവിടുത്തെ ജനവിധി ഏകദേശം അറുപതു ശതമാനം ആകുമ്പോൾ നിക്കി ഹെയിലിയും , ലിന്സിഗ്രാമും ,  റ്റെഡ് ക്രൂസും , റോൺ പോളും വീണ്ടും കരണം മറിയും. അന്ന് അവർ ജനത്തോട് ഒപ്പം നിന്ന് , അലറും ട്രംപിനെ ക്രൂശിക്ക എന്ന് അല്ലെങ്കിൽ പറയും ബാരാബസായ ട്രംപിനെ മോചിപ്പിക്ക എന്ന് . അതാണ് മോനെ പൊളിറ്റിക്സ് 
The Washington Post 2019-11-11 17:09:28
Nikki Haley, former U.S. ambassador to the United Nations and South Carolina governor, is one of the shrewdest operators in the Republican Party. She’s so shrewd, in fact, that she managed to serve President Trump and then leave the administration while neither destroying her own reputation nor incurring Trump’s vindictive wrath, a feat few have accomplished.
So when Haley publishes a memoir that seems a lot like a first step toward a 2024 presidential run, it can give us a good deal of insight into how Republicans are going to navigate the post-Trump world.
In her book she finds a couple of carefully selected episodes to explain her disagreement with the president, demonstrating that she’s not some fawning lickspittle of the kind Trump so loves to surround himself with. But each one has the seed of forgiveness and understanding, with Trump described as being merely temporarily thoughtless or driven by admirable motivations.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക