Image

കെസിആര്‍എം നോര്‍ത്ത് അമേരിക്ക: ഇരുപത്തൊന്നാമത് ടെലികോണ്‍ഫെറന്‍സ് റിപ്പോര്‍ട്ട്

ചാക്കോ കല്ലറയ്ക്കല്‍ Published on 11 November, 2019
കെസിആര്‍എം നോര്‍ത്ത് അമേരിക്ക: ഇരുപത്തൊന്നാമത് ടെലികോണ്‍ഫെറന്‍സ് റിപ്പോര്‍ട്ട്
കെസിആര്‍എം നോര്‍ത് അമേരിക്ക നവംബര്‍ 06, 2019 (November 06, 2019) ബുധനാഴ്ച്ച നടത്തിയ ഇരുപത്തൊന്നാമത് ടെലികോണ്‍ഫെറന്‍സിന്‍റെ റിപ്പോര്‍ട്ട് ചുവടെ കൊടുക്കുന്നു. രണ്ടരമണിക്കൂറോളം നീണ്ടുനിന്ന ആ ടെലികോണ്‍ഫെറന്‍സ് ശ്രീ എ സി ജോര്‍ജ് മോഡറേറ്റ് ചെയ്തു. അമേരിക്കയിലെയും കാനഡയിലെയും വിവിധ പ്രദേശങ്ങളില്‍നിന്നുമായിവളരെ അധികം ആള്‍ക്കാര്‍ അതില്‍ പങ്കെടുത്തു. ഇപ്രാവശ്യത്തെ മുഖ്യ പ്രഭാഷകന്‍ പ്രൊഫ. ഡോ. ജോസഫ് വര്‍ഗീസ് (ഇപ്പന്‍) ആയിരുന്നു. വിഷയം:"യാക്കോബായ സഭയുടെ അസ്തിത്വപ്രതിസന്ധിആസന്നമായ വസന്തത്തിന്‍റെ ഇടിമുഴക്കം!”
മോഡറേറ്റര്‍ ആവശ്യപ്പെട്ടപ്രകാരം വിഷയാവതാരകനായ ഇപ്പന്‍സാറിനെ ചാക്കോ കളരിക്കല്‍ എല്ലാവര്‍ക്കും പരിചയപ്പെടുത്തി.

കുറെ വര്‍ഷങ്ങള്‍ക്കുമുമ്പ്  ഇപ്പന്‍സാറിന്‍റെ മകള്‍ ഇന്ദുലേഖയ്ക്ക് മാരകമായ അസുഖം പിടിപെട്ട് ബെംഗളൂരുള്ള സെന്‍റ് ജോണ്‍സ് മെഡിക്കല്‍കോളേജിന്‍ ചികിത്സതേടി. മകള്‍ മരിച്ചുപോയേക്കും എന്ന അതികഠിനമായഭീതിയോടെഅദ്ദേഹംആശുപത്രിയുടെ ഇടനാഴികകളില്‍കൂടി നടന്നുപ്രാര്‍ത്ഥിച്ചു. പ്രവര്‍ത്തിയാണ് പ്രാര്‍ത്ഥനയെന്ന് അദ്ദേഹത്തിന്പണ്ടേ ബോദ്ധ്യമുണ്ടായിരുന്നു.അതിന്‍റെ വെളിച്ചത്തില്‍ അന്ന് അദ്ദേഹമെടുത്ത പ്രതിജ്ഞയാണ് ശിഷ്ടകാലംമുഴുവന്‍ കര്‍ത്താവിന്‍റെ മുന്തിരിത്തോട്ടത്തിലെ കളപറിച്ചുകൊള്ളാമെന്ന്. സഭയിലെ ആധ്യാത്മിക കാര്യങ്ങള്‍ പുരോഹിതരിലും പള്ളിയുടെ ഭൗതകഭരണകാര്യങ്ങള്‍ അല്മായരായ വിശ്വാസികളിലും എന്ന ജോസഫ് പുലിക്കുന്നേലിലിന്‍റെ ആശയത്തെ ഉള്‍ക്കൊണ്ടുകൊണ്ടുണ്ടായ ചര്‍ച്ച് ട്രസ്റ്റ് ബില്‍ പാസാക്കിയെടുക്കാന്‍വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ശരിയായ ഒരുമാനവസേവനമാണെന്ന് അദ്ദേഹത്തിന് ബോധ്യമായി.അന്നുമുതല്‍അദ്ദേഹംചര്‍ച്ച് ട്രസ്റ്റ് ബില്ലിന്‍റെ പ്രചാരകനായിമാറി.

മാര്‍ ആലഞ്ചേരി മെത്രാപ്പോലീത്തയുടെ ഭൂമികുംഭകോണകേസ് പൊട്ടിപ്പുറപ്പെട്ടതും വഞ്ചിസ്ക്വയറിലെ കന്ന്യാസ്ത്രി സമരവുംലൂസി കളപ്പുര സിസ്റ്ററിനെതിരായ ശിക്ഷണനടപടികളുംമയങ്ങി കിടന്നിരുന്ന ചുര്‍ച്ച് ട്രസ്റ്റ് ബില്ലിന്‍റെ ഉയര്‍ത്തെഴുനേല്പിനും അതിന്‍റെ അതിവേഗപ്രചാരണത്തിനും  അപ്രതീക്ഷിതമായ ഉത്തേജനം ലഭിച്ചെന്ന് ഇപ്പന്‍സാര്‍ എടുത്തുപറയുകയുണ്ടായി.ചുര്‍ച്ച് ട്രസ്റ്റ് ബില്ലിന്‍റെപ്രചാരണത്തിനിടെ പലപ്രാവശ്യം ശാരീരിക മര്‍ദനംവരെ അദ്ദേഹം ഏറ്റുവാങ്ങുകയുംഅതിന്‍റെ ഫലമായിആശുപത്രിയില്‍ കിടന്ന് വൈദ്യസഹായം തേടേണ്ടിവരുകയും ഉണ്ടായിട്ടുണ്ട്.

ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന യാക്കോബായ/ ഓര്‍ത്തഡോക്‌സ് സഭാതര്‍ക്കത്തിലെ കോടതിവിധി നിയമത്തിന്‍റെ കണ്ണില്‍ ശരിയാകാമെങ്കിലും നീതിയുടെ പക്ഷത്തുനിന്ന് ചിന്തിക്കുമ്പോള്‍ അത് ആര്‍ക്കും ഉള്‍കൊള്ളാന്‍ സാധിക്കുകയില്ല. പള്ളിത്തര്‍ക്കത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന മൊത്തം ഇരുപത്തിമൂന്നുലക്ഷം വിശ്വാസികളില്‍ പതിനേഴുലക്ഷം വിശ്വാസികളും യാക്കോബായ വിഭാഗക്കാരാണ്. കോടതിവിധിപ്രകാരം അവരുടെ എല്ലാ പള്ളികളും ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‍റേതായി മാറി. ആയിരക്കണക്കിന് ഇടവകക്കാരുള്ള ഒരു യാക്കോബായ ഇടവകയില്‍ ചുരുക്കം ചില ഓര്‍ത്തഡോക്‌സ് കുടുംബങ്ങള്‍മാത്രം ഉണ്ടായിരുന്നാല്‍പോലും ആ പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗം ബലമായി പിടിച്ചെടുക്കുന്നത് അനീതിയാണ്. അവിടെ യേശുവിന്‍റെ  സഹോദര സ്‌നേഹത്തിന്‍റെയും ഉപവിയുടെയും കാരുണ്യത്തിന്‍റെയും പ്രബോധനങ്ങള്‍ തമസ്ക്കരിക്കപ്പെടുകയാണ് ചെയ്യുന്നത്. ആ നിലപാട് ക്രിസ്തു അനുയായികള്‍ക്ക് ചേര്‍ന്നതല്ല.

യാക്കോബായക്കാര്‍ക്ക് പ്രതികൂലമായ ആ കോടതിവിധിയെ മറികടക്കാന്‍ ഇനി ഒരേയൊരു മാര്‍ഗമേയുള്ളുചുര്‍ച്ച് ട്രസ്റ്റ് ബില്‍ പാസാക്കിയെടുക്കുക. നിയമസഭയില്‍ ചുര്‍ച്ച് ട്രസ്റ്റ് ബില്‍ പാസാക്കിയെടുക്കാനുള്ള വലിയ ഒരു സാധ്യത ഇന്ന് കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തിന് തുറന്നുകിട്ടിയിരിക്കുകയാണ്. കാരണംയാക്കോബായക്കാരുടെ ജീവന്‍മരണ പ്രശ്‌നമാണത്; അവരുടെനിലനില്പിനുവേണ്ടിയുള്ള പോരാട്ടമാണത്.

നൂറ്റാണ്ടുകളായി, തലമുറകളായി സ്വന്തമായിരുന്ന ആരാധനാലയങ്ങളുംആരാധനാസ്വാതന്ത്ര്യവും കൂദാശകളും സിമിത്തേരിതന്നെയും നഷ്ടപ്പെട്ടാലത്തെ അനുഭവം ഒന്ന് ചിന്തിച്ചുനോക്കുക. ബുദ്ധിയും നന്മയുമുള്ള മനുഷ്യര്‍ക്ക് സഹിക്കാനാവുന്നതിലും അപ്പുറമാണത്. അപ്പോള്‍ അത് യാക്കോബായക്കാരുടെ മാത്രം പ്രശ്‌നമല്ല. പള്ളിയുടെ സാമ്പത്തിക ഭരണത്തില്‍ ജനാധിപത്യം വേണമെന്ന് വാദിക്കുന്ന എല്ലാ നല്ല ക്രിസ്ത്യാനികളുടെയും പ്രശ്‌നമാണത്.

അഡ്വ ഇന്ദുലേഖ സിസ്റ്റര്‍ ലൂസി കളപ്പുരയുമായി നടത്തിയ അഭിമുഖത്തില്‍ സിസ്റ്റര്‍ ലൂസിയും ചര്‍ച്ച് ട്രസ്റ്റ് ബില്‍ ഇന്നത്തെ സംഘടിത സഭാന്തരീക്ഷത്തില്‍ അനിവാര്യമാണെന്ന് പറയുകയുണ്ടായി. അത് യേശുവിന്‍റെ കാരുണ്യ ദര്‍ശനത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും സാക്ഷാത്കാരമാണ്.

യാക്കോബായസഭയുടെ ഇന്നത്തെ അസ്തിത്വപ്രതിസന്ധി ആസന്നമായ വസന്തത്തിന്‍റെ ഇടിമുഴക്കമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഇപ്പന്‍സാര്‍ തന്‍റെ അരമണിക്കൂര്‍ നീണ്ടുനിന്ന വിഷയാവതരണം അവസാനിപ്പിച്ചത്.
വിഷയാവതരണത്തിനുശേഷം സുദീര്‍ഘവും വളരെ സജീവവുമായ ചര്‍ച്ച നടക്കുകയുണ്ടായി. ചര്‍ച്ചയിലെ പ്രധാനപ്പെട്ട ആശയങ്ങള്‍:
ഇപ്പന്‍സാറിന്‍റെ വിഷയാവതരണം വളരെ വിവരദായകമായിരുന്നു എന്ന് കോണ്‍ഫെറന്‍സില്‍ സംബന്ധിച്ച എല്ലാവരുംതന്നെ അഭിപ്രായപ്പെടുകയുണ്ടായി.

യാക്കോബായസഭയ്ക്ക് സുപ്രീം കോടതി വിധിയില്‍ എന്തുകൊണ്ട് പരാജയം സംഭവിച്ചു, ആ പരാജയത്തിലേക്ക് നയിച്ച ചരിത്രവസ്തുതകള്‍ എന്തെല്ലാമെന്ന് ശ്രീ ജോസഫ് പടന്നമാക്കല്‍ കോണ്‍ഫെറന്‍സില്‍ സംബന്ധിച്ച ഒരാളുടെ ചോദ്യത്തിനുത്തരമായി വിശദീകരിച്ചു. എല്ലാവരുടെയും അറിവിലേക്കായി അതിന്‍റെ ലിങ്ക് ഇവിടെ ചേര്‍ക്കുന്നു:
https://padannamakkel.blogspot.com/2019/11/blog-post_10.html

ചര്‍ച്ച് ട്രസ്റ്റ് ബില്‍ നിയമമായിക്കഴിയുമ്പോള്‍ സഭാഭരണത്തില്‍ ജീര്‍ണത ഉണ്ടാകാതിരിക്കാന്‍ വിശ്വാസികള്‍ കൂടുതല്‍ ജാഗരൂകരായിരിക്കണമെന്ന് ഇപ്പന്‍സാറും കോണ്‍ഫറന്‍സില്‍ സംബന്ധിച്ച പലരും അഭിപ്രായപ്പെടുകയുണ്ടായി.

കുറെ യാക്കോബായ സഹോദരങ്ങള്‍ ഇപ്രാവശ്യത്തെ ടെലികോണ്‍ഫെറന്‍സില്‍ സംബന്ധിച്ച് സംസാരിക്കുകയുണ്ടായി. സുപ്രീം കോടതിയുടെ വിധി കാരണം ആ സമുദായം ഇന്നനുഭവിക്കുന്ന യാതനകളെയും വേദനകളെയും സംബന്ധിച്ച് അരിസോണ സ്‌റ്റേറ്റില്‍ നിന്ന് ശ്രീ ചെറിയാന്‍ ജേക്കബ് വിശദമായി സംസാരിച്ചു.

യാക്കോബായസമുദായത്തിന് പള്ളികള്‍ നഷ്ടപ്പെടുന്നു; ആരാധനാസ്വാതന്ത്ര്യം നഷ്ടപ്പെടുന്നു; വേണ്ടവിധത്തില്‍ കൂദാശകള്‍ ലഭ്യമല്ലാതാകുന്നു; ശവം സ്വന്തം പള്ളിയിലെ സിമിത്തേരിയില്‍ അടക്കം ചെയ്യാന്‍ സാധിക്കാതെ വരുന്നു.
ജനകീയ രാഷ്ട്രീയ സമ്മര്‍ദംവഴി പാര്‍ലമെന്‍റ്റിലോ അസംബ്ലിയിലോ ചര്‍ച്ച് ട്രസ്റ്റ് ബില്‍ നിയമമാക്കി എടുക്കാനുള്ള സാധ്യതകളെസംബന്ധിച്ച് ടെലികോണ്‍ഫെറന്‍സ് വിശദമായി ചര്‍ച്ചചെയ്യുകയുണ്ടായി.

ആള്‍ കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സിലിന്‍റെ (AKCAAC) ആഭിമുഖ്യത്തില്‍ നവംബര്‍ 27, 2019ല്‍ ലക്ഷംപേര്‍ പങ്കെടുക്കുന്ന തിരുവനന്തപുരം സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും  വിജയിപ്പിക്കുന്നതിനുവേണ്ടി കെസിആര്‍എം നോര്‍ത് അമേരിക്ക  എല്ലാവിധ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തു. കെസിആര്‍എം നോര്‍ത് അമേരിക്കയുടെ ട്രെഷറര്‍ ശ്രീ ജോര്‍ജ് നെടുവേലില്‍, ടെലികോണ്‍ഫെറന്‍സ് മോഡറേറ്റര്‍ ശ്രീ എ സി ജോര്‍ജ് തുടങ്ങിയവര്‍ നവംബര്‍ 27ലെതിരുവനന്തപുരം സമ്മേളനത്തില്‍കെസിആര്‍എം നോര്‍ത് അമേരിക്കയെ പ്രതിനിധീകരിച്ച് സംബന്ധിക്കുന്നതുമാണ്.

വിഷയാവതാരകാന്‍ ഇപ്പന്‍സാറിനും ടെലികോണ്‍ഫെറന്‍സില്‍ സംബന്ധിച്ച എല്ലാവര്‍ക്കും മോഡറേറ്റര്‍ ശ്രീ എ സി ജോര്‍ജ് നന്ദി രേഖപ്പെടുത്തിക്കൊണ്ട് യോഗം അവസാനിപ്പിച്ചു.

അടുത്ത ടെലികോണ്‍ഫെറന്‍സ് ഡിസംബര്‍ 11, 2019 ബുധനാഴ്ച നടത്തുന്നതാണ്.

ചാക്കോ കളരിക്കല്‍
(KCRMNA പ്രസിഡണ്ട്)

Join WhatsApp News
Joseph Padannamakkel 2019-11-14 04:22:31
 ശ്രീ ചാക്കോ കളരിക്കലിന്റെ  കെസിആർഎം റിപ്പോർട്ടിലുള്ള  പ്രൊഫസർ ഡോ. ഇപ്പൻ അവതരിപ്പിച്ച പ്രബന്ധത്തിൽ കേരളത്തിൽ യാക്കോബായ, ഓർത്തോഡോക്സ് അംഗങ്ങളുടെ കണക്ക് ചിന്താക്കുഴപ്പം വരുത്തുന്നതാണ്. ശ്രീ കോരസൺ വർഗീസോ ശ്രീ ആൻഡ്രുസോ ഉത്തരം നൽകുമെന്ന് വിചാരിക്കുന്നു. 

1. ഇപ്പന്റെ ലേഖനത്തിൽ  ആറുലക്ഷം ഓർത്തോഡോക്സുകാരും 17 ലക്ഷം യാക്കോബായക്കാരും  സഭകൾക്ക് അംഗങ്ങളായി ഉണ്ട്.  

2 . മലങ്കര ഓർത്തോഡോക്സ് സഭയുടെ വെബ്സൈറ്റിൽ ഓർത്തോഡോക്സ്കാരുടെ അംഗസംഖ്യ 2.5 മില്യൺ എന്നും യാക്കോബായ സഭയുടെ വെബ്സൈറ്റിൽ യാക്കോബാ അംഗസംഖ്യ 1.6 മില്യൺ എന്നും കാണുന്നു. 

3. 2011-ലെ സെൻസസ് റിപ്പോർട്ട് 483,000 യാക്കോബായ സിറിയൻ സമുദായവും 494000 ഓർത്തഡോക്സ്കാരും എന്നും രേഖപ്പെടുത്തിയിരിക്കുന്നു. 

കെ.സി. സക്കറിയായുടെ ഇംഗ്ലീഷിലുള്ള ഒരു ഗവേഷണ പ്രബന്ധത്തിൽ നിന്ന് പകർത്തിയത് ഇവിടെ ചേർക്കുന്നു. പ്രബന്ധം ലിങ്ക് ചെയ്തിട്ടുണ്ട്. (പേജ് 10) 

The most numerous among the Christian denominations in Kerala today is the Syro-Malabar Catholics, numbering about 2,346,000 in 2011. The Latin Catholics, who numbered about 933,000 in 2011, are the second most numerous Christian denominations. The Jacobite Syrian Christian community has a membership of 483,000 and the Orthodox Syrian community has a membership of 494,000; together they number 977,000. 
http://cds.edu/wp-content/uploads/2016/05/WP468.pdf

എത്രമാത്രം ഈ സ്ഥിതിവിവരകണക്കുകളിൽ ആധികാരികതയുണ്ടെന്ന് അറിയാൻ ആഗ്രഹിക്കുന്നു. 
Joseph Padannamakkel 2019-11-14 04:29:35
ശ്രീ ചാക്കോ കളരിക്കൽ എഴുതിയ കെസിആർഎം റിപ്പോർട്ടിലെ പ്രൊഫസർ ഡോ. ഇപ്പൻ അവതരിപ്പിച്ച പ്രബന്ധത്തിൽ കേരളത്തിൽ യാക്കോബായ, ഓർത്തോഡോക്സ് അംഗങ്ങളുടെ കണക്ക് ചിന്താക്കുഴപ്പം വരുത്തുന്നതാണ്. ശ്രീ കോരസൺ വർഗീസോ ശ്രീ ആൻഡ്രുസോ ഉത്തരം നൽകുമെന്ന് വിചാരിക്കുന്നു. 

1. ഇപ്പന്റെ ലേഖനത്തിൽ  ആറുലക്ഷം ഓർത്തോഡോക്സുകാരും 18 ലക്ഷം യാക്കോബായക്കാരും  സഭകൾക്ക് അംഗങ്ങളായി ഉണ്ട്.  

2 . മലങ്കര ഓർത്തോഡോക്സ് സഭയുടെ വെബ്സൈറ്റിൽ ഓർത്തോഡോക്സ്കാരുടെ അംഗസംഖ്യ 2.5 മില്യൺ എന്നും യാക്കോബായ സഭയുടെ വെബ്സൈറ്റിൽ യാക്കോബാ അംഗസംഖ്യ 1.6 മില്യൺ എന്നും കാണുന്നു. 

3. 2011-ലെ സെൻസസ് റിപ്പോർട്ട് 483,000 യാക്കോബായ സിറിയൻ സമുദായവും 494000 ഓർത്തഡോക്സ്കാരും എന്നും രേഖപ്പെടുത്തിയിരിക്കുന്നു. 

കെ.സി. സക്കറിയായുടെ ഇംഗ്ലീഷിലുള്ള ഒരു ഗവേഷണ പ്രബന്ധത്തിൽ നിന്ന് പകർത്തിയത് ഇവിടെ ചേർക്കുന്നു. പ്രബന്ധം ലിങ്ക് ചെയ്തിട്ടുണ്ട്. (പേജ് 10) 

The most numerous among the Christian denominations in Kerala today is the Syro-Malabar Catholics, numbering about 2,346,000 in 2011. The Latin Catholics, who numbered about 933,000 in 2011, are the second most numerous Christian denominations. The Jacobite Syrian Christian community has a membership of 483,000 and the Orthodox Syrian community has a membership of 494,000; together they number 977,000. 
http://cds.edu/wp-content/uploads/2016/05/WP468.pdf
എത്രമാത്രം ഈ സ്ഥിതിവിവരകണക്കുകളിൽ ആധികാരികതയുണ്ടെന്ന് അറിയാൻ ആഗ്രഹിക്കുന്നു. 
From andrew 2019-11-14 08:07:29

Thank you! Joseph Sir for the invitation. You have responded to Sri.Eapen’s statements very scholarly as usual so I don’t have any more statics to add to it. Sri. Korason is a subject expert so hope he will respond too.

I don’t know why KCRM discussed this topic. I was not present in the meeting, usually, I fall asleep by that time as I wake up very early.  Sri.Eapen’s statements are not factual & so I cannot agree. I have written about the disputes between Catholicos[C] & Patriarch[P] groups several times before & I wrote to several leaders of both sides too. Mr.Babu Paul was supportive of my suggestions but was not optimistic.

 My suggestions to end the dispute between Catholicos & Patriarch groups in brief:-

There are several churches with C group has majority &  P group with the majority. SCI’s rule is based on the authority of the Malankara Metran as the sole owner of the real estate property of all churches &the court is right. C & P has the same faith & doctrines & court has not interfered in it as some think and spread the false news.

Even though the Court is right the C group can do some favours and be considerate. In churches where there is dispute; let there be 3 appraisals on the value of the property by 3rd party experts. Take the average value of the appraisals and estimate a share value by dividing it by the number of total members. Whoever wants to keep the church should pay off the leaving group.

Say, the estimated average value of a church is 30000 and the # of members is 100. Then each share value is 300. Say the church has 10 members of C group. Give them 10x 300=3000. The solution is simple but both sides are stubborn & emotions are ruling them more than commonsense.  I will be happy & is willing to explain more if it is needed.

Thanking you all- andrew

കുറെ നഗ്നമായ സത്യം. 2019-11-14 09:57:34

Few more comments:-

1] 2.5 million is the number of members of the Orthodox –[the Catholicos group] church as per https://en.wikipedia.org/wiki/Malankara_Orthodox_Syrian_Church

1.6 million is the number of members [ the Patriarch group] as per https://en.wikipedia.org/wiki/Jacobite_Syrian_Christian_Church

‘’പള്ളിത്തര്‍ക്കത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന മൊത്തം ഇരുപത്തിമൂന്നുലക്ഷം വിശ്വാസികളില്‍ പതിനേഴുലക്ഷം വിശ്വാസികളും യാക്കോബായ വിഭാഗക്കാരാണ്.’’  So; I wonder where did Sri. Eapen obtained these #s from!

2] ‘’പള്ളിയുടെ സാമ്പത്തിക ഭരണത്തില്‍ ജനാധിപത്യം വേണമെന്ന് വാദിക്കുന്ന എല്ലാ നല്ല ക്രിസ്ത്യാനികളുടെയും പ്രശ്‌നമാണത്.” Unfortunately, this statement is due to ignorance. The Malankara Orthodox Church [MOC] known as the Catholicos group is a 100 Democratic. It has a Constitution that was coordinated in 1934 & is approved by the SCI. The Synod of the church takes decisions regarding faith & liturgy. The Malankara Association is the ultimate governing body. The day to day affairs is executed by Managing committee. Each parish elect its association representatives from the members. Those elected members +the Vicar become the members of the Malankara Association. The MA elects the members of the Managing Committee. The accounts are audited and submitted to the MA for approval. The wealth of the church is also governed by elected Trustees along with the Malankara Metropolitan. Sri. Korason was a committee member; that is why I asked for his inputs.

The MOC is not governed like the Catholic church or like the P group. I assume that the P group too has similar set up like the C group. But from what I hear; the P group is disorganized & accounts are a mystery- I may be wrong. Someone from the P group may be able to explain the situation.

3] ‘യാക്കോബായസമുദായത്തിന് പള്ളികള്‍ നഷ്ടപ്പെടുന്നു; ആരാധനാസ്വാതന്ത്ര്യം നഷ്ടപ്പെടുന്നു; വേണ്ടവിധത്തില്‍ കൂദാശകള്‍ ലഭ്യമല്ലാതാകുന്നു; ശവം സ്വന്തം പള്ളിയിലെ സിമിത്തേരിയില്‍ അടക്കം ചെയ്യാന്‍ സാധിക്കാതെ വരുന്നു.’ This is not as true as it is. The Diocesan Metropolitan has the authority to appoint the Parish Vicar. As per the SCI’s ruling, the Metropolitan from the C group has the authority now. P group members can participate in the worship & other activities if they are cooperative & peaceful. But that is not what is happening. The funeral needs to be done by the official priest too. These issues are not new and are not one way. The P group did the same where & when they had power.  I am not in support or favor to both groups; I am simply revealing the plain Truth. Any concerns? Pls. contact me at:- gracepub@yahoo.com

-andrew

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക