Image

സെഞ്ചുറി ഫിലിംസ് ഉടമ രാജു മാത്യു മാളിയേക്കല്‍ നിര്യാതനായി

Published on 12 November, 2019
സെഞ്ചുറി ഫിലിംസ് ഉടമ രാജു മാത്യു മാളിയേക്കല്‍ നിര്യാതനായി


കോട്ടയം: സെഞ്ചുറി ഫിലിംസ് ഉടമയും കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് മുന്‍ പ്രസിഡന്റുമായ സെഞ്ചുറി രാജു മാത്യു മാളിയേക്കല്‍ (82) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചൊവ്വാഴ്ച കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്.

45 ചിത്രങ്ങള്‍ നിര്‍മ്മിച്ച സെഞ്ചുറി ഫിലിംസ് ഫഹദ് ഫാസല്‍ ചിത്രമായ 'അതിരനാണ്' അവസാനമായി നിര്‍മ്മിച്ചത്. മനോഹരം, വികൃതി എന്നിവയാണ് സെഞ്ചുറി ഫിലിംസ് അവസാനമായി തീയേറ്ററില്‍ വിതരണത്തിന് എത്തിച്ചവ. വിതരണം ഏറ്റെടുത്തിരിക്കുന്ന 'കുഞ്ഞല്‍ദോ'യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക