Image

ശൗചാലയം ക്ഷേത്രമെന്ന് തെറ്റിദ്ധരിച്ച് ആരാധന നടത്തിയത് ഒരു വര്‍ഷം; തെറ്റിദ്ധരിപ്പിച്ചത് കാവി നിറവും രൂപവും

Published on 12 November, 2019
ശൗചാലയം ക്ഷേത്രമെന്ന് തെറ്റിദ്ധരിച്ച് ആരാധന നടത്തിയത് ഒരു വര്‍ഷം; തെറ്റിദ്ധരിപ്പിച്ചത് കാവി നിറവും രൂപവും

ഹാമിര്‍പുര്‍: ശൗചാലയം ക്ഷേത്രമാണെന്ന് തെറ്റിദ്ധരിച്ച് കെട്ടിടത്തിന് മുന്നില്‍ ഒരു വര്‍ഷത്തോളം ഗ്രാമവാസികള്‍ ആരാധന നടത്തിയെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലാണ് സംഭവം. കെട്ടിടത്തിന്റെ രൂപവും കാവി നിറവും കണ്ട് ക്ഷേത്രമാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു കെട്ടിടത്തിന് പുറത്ത് ജനങ്ങള്‍ ആരാധന നടത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ ഐ.എന്‍.എക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു വര്‍ഷത്തിന് ശേഷമാണ് ശൗചാലയത്തിന് മുന്നിലാണ് തങ്ങള്‍ ആരാധന നടത്തിയതെന്ന് അവര്‍ തിരിച്ചറിഞ്ഞത്. 

പ്രദേശത്ത് ശൗചാലയം പണിതത് ഒരു വര്‍ഷം മുന്‍പാണ്. പണി പൂര്‍ത്തിയായിട്ടും തുറന്നിരുന്നില്ല. സംഭവം ഇത്തരത്തില്‍ കൈവിട്ട് പോയതോടെ കെട്ടിടത്തിന്റെ നിറം മാറ്റി പിങ്ക് പെയിന്റടിച്ചു. എന്നാല്‍ ഇതുവരെ തുറന്നു കൊടുത്തിരുന്നില്ല. ഉത്തര്‍പ്രദേശില്‍ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ശൗചാലയമായിരുന്നു ഇത്. ഇത്തരത്തില്‍ നിര്‍മ്മിച്ചവയ്‌ക്കെല്ലാം കാവി നിറമായിരുന്നു നല്‍കിയത്.

അടച്ചുപൂട്ടിയിരിക്കുകയായിരുന്നു കെട്ടിടം. കാവി നിറത്തിലായതും കെട്ടിടത്തിന്റെ രൂപവും തെറ്റിദ്ധരിക്കാന്‍ കാരണമായി. ആരോഗ്യ കേന്ദ്രത്തിന് അരികിലായുള്ള കെട്ടിടത്തിനകത്ത് പ്രതിഷ്ഠയുണ്ടെന്ന് ധാരണയിലായിരുന്നു പ്രാര്‍ത്ഥനയും പൂജയും വഴിപാടുമെല്ലാം. ഒടുവില്‍ ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ കെട്ടിടത്തെ കുറിച്ച് വ്യക്തമാക്കിയപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് വരുന്നത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക