Image

1807 സന്നദ്ധ സംഘടനകള്‍ക്ക് വിദേശ ധനസഹായം സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം വിലക്കേര്‍പ്പെടുത്തി

പി.പി.ചെറിയാന്‍ Published on 13 November, 2019
1807 സന്നദ്ധ സംഘടനകള്‍ക്ക് വിദേശ ധനസഹായം സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം വിലക്കേര്‍പ്പെടുത്തി
വാഷിംഗ്ടണ്‍: വിദേശ സംഭാവന നിയന്ത്രണ ചട്ടം(എഫ്.സി.ആര്‍.എ) ലംഘിച്ച 1807 സന്നദ്ധ സംഘടനകളുടെയും അക്കാദമിക സ്ഥാപനങ്ങളുടെയും എഫ്.സി.ആര്‍.എ. രജിസ്‌ട്രേഷന്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ഇതേതുടര്‍ന്ന് ഈ വര്‍ഷം സംഘടനകള്‍ക്ക് വിദേശസംഭാവന സ്വീകരിക്കാന്‍ കഴിയില്ല. വൈ.എം.സി.എ. തമിഴ്‌നാട്, രാജസ്ഥാന്‍ സര്‍വകലാശാല, അലഹബാദ് കാര്‍ഷിക ഇന്‍സ്റ്റിറ്റിയൂട്ട , സ്വാമി വിവേകാനന്ദ എജുക്കേഷന്‍ സൊസൈറ്റി കര്‍ണ്ണാടക, പള്‍മോ കെയര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് പശ്ചിമ ബംഗാള്‍, നാഷ്‌നല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് തെലങ്കാന, നാഷ്ണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി മഹാരാഷ്ട്ര, ബാപ്റ്റിസ്റ്റ് ക്രിസ്ത്യന്‍ അസോസിയേഷന്‍ മഹാരാഷ്ട്ര, രവീന്ദ്രനാഥ് ടാഗോര്‍ മെഡിക്കല്‍ കോളേജ് ബംഗാള്‍, ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ബെംഗളൂരൂ എന്നിവക്കാണ് വിദേശ ധനസഹായം സ്വീകരിക്കാന്‍ വിലക്കേര്‍പ്പെടുത്തിയത്. ആറു വര്‍ഷത്തെ വിദേശ സംഭാവനയുടെ കണക്ക് ഹാജരാക്കണമെന്ന് സര്‍ക്കാര്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അഞ്ചുവര്‍ഷ്തതെ വരുമാനം സംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സ്  റദ്ദാക്കാമെന്നാണ് ചട്ടം 6,000 എന്‍.ജി.ഒകള്‍ക്ക് കണക്ക് ഹാജരാക്കാത്തതിനെ തുടര്‍ന്ന് ജൂലൈ എട്ടിന് നോട്ടീസ് അയച്ചിരുന്നു. 2014നുശേഷം രാജ്യത്തെ 14,800 സംഘടനകള്‍ക്കാണ് വിദേശ പണം സ്വീകരിക്കുന്നതിന് എന്‍.ഡി.എ. സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്.

1807 സന്നദ്ധ സംഘടനകള്‍ക്ക് വിദേശ ധനസഹായം സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം വിലക്കേര്‍പ്പെടുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക