Image

ശബരിമല കേസില്‍ വിധി നാളെ; 56 പുന: പരിശോധനാ ഹര്‍ജികള്‍

Published on 13 November, 2019
ശബരിമല കേസില്‍ വിധി നാളെ; 56 പുന: പരിശോധനാ ഹര്‍ജികള്‍

ദില്ലി: ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ വിധിയെ ചോദ്യം ചെയ്‌ത്‌ സമര്‍പ്പിക്കപ്പെട്ട പുന: പരിശോധന ഹാര്‍ജികളില്‍ നാളെ വിധി പറയും. ചീഫ്‌. ജസ്റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ്‌ വിധി പറയുക. 

56 പുന: പരിശോധനാ ഹര്‍ജികളാണ്‌ സുപ്രീം കോടതിക്ക്‌ മുമ്‌ബിലുള്ളത്‌. ശബരിമല യുവതി പ്രവേശന വിധി വന്ന്‌ ഒരു വര്‍ഷം പിന്നിടുമ്‌ബോഴാണ്‌ പുന: പരിശോധനാ ഹര്‍ജികളില്‍ വിധി വരുന്നത്‌. മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട ശനിയാഴ്‌ച തുറക്കാനിരിക്കെയാണ്‌ വിധി വരുന്നതെന്നും ശ്രദ്ധേയമാണ്‌. നാളെ രാവിലെ 10.30നാണ്‌ ശബരിമല കേസില്‍ വിധി പറയുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക