Image

കോഴിക്കോട് യുഎപിഎ കേസ്; അലന്‍ ശുഹൈബിനെ 15 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു!

Published on 13 November, 2019
കോഴിക്കോട് യുഎപിഎ കേസ്; അലന്‍ ശുഹൈബിനെ 15 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു!

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളില്‍ അലന്‍ ശുഹൈബിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പതിനഞ്ച് ദിവസത്തേക്കാണ് അലനെ കസ്റ്റഡിയില്‍ വിട്ടത്. താഹ ഫൈസലിന് കടുത്ത പനിയാണ് അതുകൊണ്ട് തന്നെ പോലീസ് കസ്റ്റഡി തീരുമാനം വ്യാഴാഴ്ചത്തേക്ക് മാറ്റി. അലന്‍ ഷുഹൈബിനെ മാത്രമാണ് ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.


അലനെ 15-ാം തീയതി 11 മണി വരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. തെളിവില്ലാത്തതിനാല്‍ പൊലീസ് പഴയ എഫ്ബി പോസ്റ്റ് ആയുധമാക്കുന്നുവെന്ന് അലന്‍ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റം സമ്മതിച്ചിട്ടില്ലെന്നും അലന്‍ പറഞ്ഞു. ചോദ്യം ചെയ്യല്‍ വീഡിയോയില്‍ പകര്‍ത്തണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തു.


ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നിലനില്‍ക്കുന്നതിനാല്‍ കസ്റ്റഡി നല്‍കരുതെന്ന് പ്രതിഭാഗം വാദിച്ചുവെങ്കിലും കോടതി പരിഗണിച്ചില്ല. അതിനിടെ ജയിലില്‍ വെച്ചു പനി പിടിച്ച താഹ ഫസലിനെ കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കായി കൊണ്ടുവന്നു. കുറ്റം ചെയ്തിട്ടില്ലെന്ന് ചികിത്സക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ താഹയും ആവര്‍ത്തിച്ചു.


രണ്ടാം തീയതി രാത്രി പൊലീസ് ഭക്ഷണം നല്‍കിയില്ലെന്നും ജയില്‍ വാര്‍ഡന്മാര്‍ മാവോയിസ്റ്റെന്ന് വിളിച്ചെന്നും അലന്‍ കോടതിയില്‍ പരാതി പറഞ്ഞു. അതേസമയം പോലീസിന് കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെങ്കില്‍ കസ്റ്റഡി കാലാവധി നീട്ടി ചോദിച്ചേക്കുമെന്നാണ് പുറ്തത് വരുന്ന സൂചനകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക