Image

എപേയ്ക്ക് ലണ്ടന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ നവംബര്‍ 16ന്

Published on 13 November, 2019
എപേയ്ക്ക് ലണ്ടന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ നവംബര്‍ 16ന്


ലണ്ടന്‍: സെഹിയോന്‍ യുകെ ഇംഗ്ലീഷ് ടീം നയിക്കുന്ന മൂന്നാംശനിയാഴ്ച ബൈബിള്‍ കണ്‍വന്‍ഷന്‍ നവംബര്‍ 16 ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ 6 വരെ പാമേഴ്‌സ് ഗ്രീന്‍ സെന്റ് ആന്‍ഡ് കാത്തലിക് ഹൈസ്‌കൂളിലെ പ്രധാന ഹാളില്‍ മുതിര്‍ന്നവര്‍ക്കും ക്ലാസ് മുറികളില്‍ കുട്ടികള്‍ക്കുമായി ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു. ഉച്ചയ്ക്ക് 1.30ന് ജപമാലയോടെ ആരംഭിക്കുന്ന കണ്‍വന്‍ഷനില്‍ ബ്ര. ടിങ്കു നയിക്കുന്ന ദൈവസ്തുതി ആരാധനയ്ക്കും ഫാ. പാട്രിക്ക് പോന്‍ഗോ വി. കുര്‍ബാനയും ബ്ര. സെബാസ്റ്റ്യന്‍ ദൈവവചനപ്രഘോഷണവും ജോണ്‍സണ്‍ സൂര്യ ദന്പതികള്‍ ദൈവാനുഭവ സാക്ഷ്യവും പങ്കുവയ്ക്കും.

ദിവ്യകാരുണ്യ ആരാധനയും രോഗസൗഖ്യ പ്രാര്‍ഥനയോടെ ശുശ്രൂഷകള്‍ സമാപിക്കും.
കുന്പസാരത്തിനും സ്പീരിച്ചല്‍ ഷെയറിംഗിനും പ്രത്യേക സൗകര്യമുണ്ടായിരിക്കും. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായി സെഹിയോന്‍ യുകെ കിഡ്‌സ് ഫോര്‍ കിംഗ്ഡം നയിക്കുന്ന പ്രത്യേക ശുശ്രൂഷകള്‍ ക്രമീകരിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: തോമസ് കെ. ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക