Image

യുവഹൃദയങ്ങളില്‍ ദൈവകരുണയുടെ വാതില്‍തുറന്ന് 'ഡോര്‍ ഓഫ് ഗ്രേയ്‌സ് ' 23 ന് സെഹിയോനില്‍

Published on 13 November, 2019
യുവഹൃദയങ്ങളില്‍ ദൈവകരുണയുടെ വാതില്‍തുറന്ന് 'ഡോര്‍ ഓഫ് ഗ്രേയ്‌സ് ' 23 ന് സെഹിയോനില്‍


ബര്‍മിംഗ്ഹാം: വര്‍ത്തമാനകാലത്തിന്റെ നന്മതിന്മകളെ വിവേചിച്ചറിയുവാനും ഓരോ ഹൃദയങ്ങളിലും ആഴമാര്‍ന്ന ദൈവ കരുണയുടെ വാതില്‍ തുറക്കാന്‍ പ്രാപ്തമാക്കുന്ന 'ഡോര്‍ ഓഫ് ഗ്രേസ്' അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ സെഹിയോനില്‍ 23 ന് നടക്കും രജിസ്‌ട്രേഷന്‍ , ഫുഡ് എന്നിവ സൗജന്യമായിരിക്കും. മാതാപിതാക്കള്‍ക്കും പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.

ജീവിത വിശുദ്ധിയുടെ സ്വര്‍ഗത്തെ ലക്ഷ്യമാക്കി നടക്കുന്ന കണ്‍വന്‍ഷന്‍ സെഹിയോന്‍ യുകെയുടെ പ്രമുഖ വചനപ്രഘോഷകനും യുവജന ശുശ്രൂഷകനുമായ ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കും. മാതാപിതാക്കള്‍ക്കും പ്രത്യേകമായി ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.

കണ്‍വന്‍ഷന്‍ 23 ന് ഉച്ചയ്ക്ക് 12ന് ആരംഭിച്ച് വൈകിട്ട് 4 സമാപിക്കും. യൂറോപ്യന്‍ നവസുവിശേഷവത്കരണരംഗത്ത് സുപ്രധാന മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്റെ അനുഗ്രഹപാതയിലൂടെ യേശുവില്‍ യുവജന ശാക്തീകരണം ലക്ഷ്യമാക്കി നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷയാണ് ഡോര്‍ ഓഫ് ഗ്രേയ്‌സ്.

ഏറെ അനുഗ്രഹീതമായ ഈ യുവജന ബൈബിള്‍ കണ്‍വെന്‍ഷനിലേക്കു റവ.ഫാ. സോജി ഓലിക്കലും അഭിഷേകാഗ്‌നി മിനിസ്ട്രിയും മുഴുവന്‍ യുവജനങ്ങളെയും മാതാപിതാക്കളെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു.

അഡ്രസ്:

സെന്റ് ജെറാര്‍ഡ് കാത്തലിക് ചര്‍ച്ച്.
ബര്‍മിംഗ്ഹാം
ആ 35 6ജെടി.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ബിജു 07515368239
സാറാമ്മ 07838942077

റിപ്പോര്‍ട്ട്: ബാബു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക