Image

ഇവാഞ്ചെലിക്കല്‍ ചര്‍ച്ച് സേവിനി സമാജം സെമിനാര്‍ സംഘടിപ്പിച്ചു

Published on 13 November, 2019
ഇവാഞ്ചെലിക്കല്‍ ചര്‍ച്ച് സേവിനി സമാജം സെമിനാര്‍ സംഘടിപ്പിച്ചു


കുവൈത്ത്: സെന്റ് തോമസ് ഇവാഞ്ചെലിക്കല്‍ ചര്‍ച്ച ഓഫ് ഇന്ത്യ കുവൈറ്റ് പാരിഷ് സേവിനി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന സെമിനാര്‍ നവംബര്‍ 9 ശനിയാഴ്ച രാവിലെ ഒന്‍പതു മുതല്‍ ഉച്ചക്ക് ഒന്നു വരെ എന്‍ഇസികെ, കെടിഎംസിസി ഹാളില്‍ വച്ചു സംഘടിപ്പിക്കപ്പെട്ടു.

സെമിനാര്‍ കുവൈറ്റ് ഇടവക വികാരി റവ. ജോണ്‍ മാത്യു ഉദ്ഘാടനം ചെയ്തു. ലെനി അനിത തോമസിന്റെ പ്രാര്‍ഥനയോടെയാണ് സെമിനാറിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് നടന്ന സെമിനാറിന് സഭയുടെ യുവജന ബോര്‍ഡ് സെക്രട്ടറി റവ അനീഷ് മാത്യു ’ ദൈവീക ലക്ഷത്തിനായി ജീവിക്കുക’ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. സേവിനി സമാജം അംഗങ്ങള്‍ക്കായി ക്വിസ് മത്സരം നടത്തപ്പെട്ടു.

വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സേവിനി സമാജം അംഗങ്ങള്‍ ഗാന ശുശ്രുഷക്ക് നേതൃത്വം നല്‍കി. കൂടാതെ സോളോ സോംഗ്‌സ് തുടങ്ങിയ വിവിധ പരിപാടികളും അവതരിപ്പിച്ചു . സിസി ജോണ്‍ തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മറിയാമ്മ ഉമ്മന്റെ പ്രാര്‍ഥനയോടും റവ. ജോണ്‍ മാത്യുവിന്റെ ആശീര്‍വാദത്തോടും സെമിനാര്‍ സമാപിച്ചു. അനു ജോര്‍ജ് വര്‍ഗീസ് സ്വാഗതവും ജയമോള്‍റോയ് നന്ദിയും പ്രകാശിപ്പിച്ചു. ഇടവക ഭരണസമതി അംഗങ്ങളും സെമിനാറില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: രെജു ഡാനിയേല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക