Image

പമ്പ ഹെല്‍ത്ത് സെമിനാര്‍ ഫിലാഡല്‍ഫിയയില്‍ ശ്രദ്ധേയമായി

സുമോദ് നെല്ലിക്കാല Published on 13 November, 2019
പമ്പ ഹെല്‍ത്ത് സെമിനാര്‍  ഫിലാഡല്‍ഫിയയില്‍ ശ്രദ്ധേയമായി
ഫിലാഡല്‍ഫിയ: പമ്പ മലയാളി അസോസിയേഷനും പ്രൊ ഹെല്‍ത്ത് ലീഡേഴ്‌സ്  വോക് ഇന്‍ ക്ലിനിക്കും സംയുക്തമായി നടത്തിയ  ഹെല്‍ത്ത് സെമിനാര്‍ വന്‍ വിജയമായി. പമ്പ പ്രെസിഡന്‍റ്റ് മോഡി  ജേക്കബ് ഭദ്ര ദീപം തെളിച്ചു പരിപാടി ഉല്‍ഘാടനം ചെയ്തു.

കിഡ്‌നി ഡിസീസ് മാനേജ്‌മെന്‍റ്റ്, സ്ലീപ് അപ്നിയ മാനേജ്‌മെന്‍റ്റ്, മെറ്റബോളിക് സിന്‍ഡ്രോം എന്നീ വിഴയങ്ങളെ ക്കുറിച്ചു സന്തോഷ് സണ്ണി (എം എസ് എന്‍സി ഇ എന്‍), ബിനീത എബ്രഹാം (സി ആര്‍ എന്‍ പി), സിബി മാത്യു (സി ആര്‍ എന്‍ പി) എന്നിവര്‍ വിവരണം നല്‍കുകയും ശ്രോതാക്കളുടെ സംശയങ്ങള്‍ക്ക് മറുപടി തത്സമയം നല്‍കുകയും ചെയ്തു.മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സൗജന്യ ഡേ കെയര്‍ സേവനങ്ങളെക്കുറിച്ചു  പാസ്റ്റര്‍ പി സി ചാണ്ടി വിവരണം നല്‍കി.

 അനിത ജോര്‍ജ് (സി ആര്‍ എന്‍ പി) യുടെ നേതൃത്വത്തില്‍ വിറ്റല്‍  സൈന്‍, ബ്ലഡ് ഷുഗര്‍, ബി എം ഐ, കൊളെസ്‌ട്രോള്‍, ഡയബെറ്റിസ്, കിഡ്‌നി, ലിവര്‍ എന്നിവയുടെ സൗജന്യ പരിശോധന നടത്തപ്പെട്ടു.  ഫ്‌ലൂ ഷോട്ടിന് റൈറ്റ് എയിഡ് ഫാര്‍മസി  നേതൃത്വം നല്‍കി.  പമ്പ വിമന്‍സ് ഫോറം ആണ് പരിപാടികള്‍ക്ക് ക്രെമീകരണം നടത്തിയത്.

വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍  ആലിസ്  ആറ്റുപുറം സ്വാഗതം പറഞ്ഞു. മിനി  എബി പ്രോഗ്രാം നിയന്ത്രിച്ചു. സെക്രട്ടറി  സുമോദ്  നെല്ലിക്കാല നന്ദി പ്രകാശനം നടത്തി.  ജോര്‍ജ്  ഓലിക്കല്‍,  അലക്‌സ്  തോമസ്, തോമസ് പോള്‍ എന്നിവര്‍ വിശിഷ്ട അതിഥികളെ സദസിനു പരിചയപ്പെടുത്തി.  റോണി  വറുഗീസ്,  ഫിലിപ്പോസ്  ചെറിയാന്‍ എന്നിവര്‍ റെജിസ്‌ട്രേഷന്‍ നിയന്ത്രിച്ചു. 



പമ്പ ഹെല്‍ത്ത് സെമിനാര്‍  ഫിലാഡല്‍ഫിയയില്‍ ശ്രദ്ധേയമായിപമ്പ ഹെല്‍ത്ത് സെമിനാര്‍  ഫിലാഡല്‍ഫിയയില്‍ ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക