Image

വിശ്വസിച്ചാലും ഇല്ലെങ്കിലും (നമ്പ്യാര്‍ കഥകള്‍-1 തോമസ് കെയല്‍ )

തോമസ് കെയല്‍ Published on 15 November, 2019
വിശ്വസിച്ചാലും ഇല്ലെങ്കിലും   (നമ്പ്യാര്‍ കഥകള്‍-1 തോമസ് കെയല്‍ )
ആ ഫോണ്‍ വിളിയില്‍ നമ്പ്യാര്‍ നന്നായി പേടിച്ചിട്ടുണ്ട്, മുഖം കണ്ടാലറിയാം. മുപ്പത്തഞ്ച് കൊല്ലമായി ഈ അറബിരാജ്യത്ത് എന്ന് പറഞ്ഞിട്ട് കാര്യമില്ല..
പോലീസ് ക്യാപ്റ്റനാണ് എന്ന് പരിചയപ്പെടുത്തി ഫോണില്‍ പേരും ഐഡി നമ്പറും ചോദിച്ചിട്ട് ഉടനെ വന്ന് കാണണം എന്ന് പറഞ്ഞാല്‍ ഈ ഞാനായാലും ഭയന്ന് പോകും.

ഒരു മീറ്റിംഗിലാണ് എന്ന് പറഞ്ഞത് ക്യാപ്റ്റന് അത്ര ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു..
ഒരു പരുക്കന്‍ സ്വരത്തില്‍, 'മീറ്റിംഗ് കഴിയുമ്പോള്‍ ഉടനെ വിളിക്കണം' എന്നൊരു നിര്‍ദ്ദേശവും കൈപ്പറ്റി നമ്പ്യാര് ദയനീയമായി എന്നെയൊന്ന് നോക്കി..
'വണ്ടിയിടിയോ അടിപിടിയോ വെള്ളമടിയോ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലല്ലോ..പിന്നെന്തിനാവും..'
അതിപ്പൊ എന്നോട് ചോയ്ച്ചാല്‍ ഞാനെന്താ പറയാ നമ്പ്യാരെ..

പതിവിലും നേരം വൈകിയ മീറ്റിംഗ് തീരും മുമ്പേ വീണ്ടും ഫോണ്‍..ഇത്തവണ ലൊക്കേഷന്‍ വാട്‌സ് ആപ് ചെയ്യാനാണ് നിര്‍ദ്ദേശം.
ഇതേതോ ഊടായ്പ് ആണ് നമ്പ്യാരെ..അല്ലാണ്ട് പോലീസ് ക്യാപ്റ്റന്‍ ലൊക്കേഷന്‍ ചോദിക്യോ..
എന്റെ സംശയത്തിന് നമ്പ്യാര്‍ തലകുലുക്കിയെങ്കിലും ആളാകെ അസ്വസ്ഥനാണ്.
ലൊക്കേഷന്‍ അയച്ച് അരമണിക്കൂര്‍ കഴിഞ്ഞുകാണും വീണ്ടും ഫോണ്‍..
എന്തോ പ്രശ്‌നമുണ്ട് അല്ലാതെ ഇയാളിങ്ങനെ തുടരെ ഫോണ്‍ ചെയ്യില്ല. ഇനിയിപ്പൊ ഇയാള്‍ പോലീസ് ആയിരിക്കില്ലേ..എന്തെങ്കിലും തട്ടിപ്പ് സംഘമാണോ..

ഓഫീസിന് താഴെയുണ്ട് ഇറങ്ങി ചെല്ലാനാണ് ആജ്ഞ. അങ്ങനെ ഒരല്‍പ്പം ആശങ്കയോടെ നമ്പ്യാര്‍ ഓഫീസില്‍ നിന്നിറങ്ങി നടന്നു.

ബാക്കി കാര്യങ്ങള്‍ നമ്പ്യാര്‍ പറയും...

പാര്‍ക്കിംഗ് പ്ലോട്ടിലെ ലാന്‍ഡ് ക്രൂയിസര്‍ കണ്ടപ്പഴേ എന്തോ പന്തികേട് മണത്തു..
കാറിനുള്ളിലെ പോലീസ് യൂണിഫോം ധാരിയുടെ തോളില്‍ മൂന്ന് സ്റ്റാര്‍ തിളങ്ങുന്നുണ്ട്. കറുത്ത കണ്ണട കണ്ണുകളെ മറച്ചിരുന്നതിനാല്‍ മുഖത്തെ ഭാവമറിയാന്‍ പ്രയാസം. ഒരല്‍പ്പം കനത്ത സ്വരത്തില്‍
വണ്ടിയില്‍ കയറിയിരിക്കാന്‍ പറഞ്ഞപ്പോള്‍ ഒന്ന് മടിച്ചെങ്കിലും അയാളുടെ അടുത്ത ആംഗ്യത്തിന് പെട്ടെന്ന് സീറ്റിലിരുന്നു.
കൈപിടിച്ച് ഞെരിക്കുന്നപോലെ അഭിവാദനം, പിന്നെ ക്രൂയിസര്‍ മുന്നോട്ടെടുത്തു.
മടിച്ചുമടിച്ചാണ് എന്നെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് ചോദിച്ചത്.
'എന്റെ ഓഫീസിലേക്ക്, എന്താ ബുദ്ധിമുട്ടുണ്ടോ' എന്ന മറുചോദ്യം തനി പോലീസ് മുറയില്‍ തന്നെ.
ബുദ്ധിമുട്ടൊന്നുമില്ലെന്നും ഈ വിവരം എന്റെ കമ്പനിയില്‍ ഒന്ന് അറിയിക്കണമെന്നും പറഞ്ഞപ്പോള്‍ ഫോണ്‍ ചെയ്ത് പറഞ്ഞുകൊള്ളാന്‍ അനുവദിച്ചു.

നേരെ ചെന്ന് കയറിയത് പോലീസ് സ്‌റ്റേഷനിലേക്കാണ്. എന്റെ കാര്യം ഏതാണ്ട് തീരുമാനമായി എന്ന് മനസ്സ് പറയുന്നു. പക്ഷെ എന്തിനെന്ന് ഒരു രൂപവുമില്ല. വല്ല കള്ളക്കേസുമാണോ..
കമ്പനി ആവശ്യത്തിന് സാധനങ്ങള്‍ വാങ്ങിയതില്‍ പണം കൊടുക്കാനുള്ള ഒന്ന് രണ്ട് സ്ഥാപനങ്ങള്‍ ഉണ്ട് അവരാരെങ്കിലും..
ഇനി അതല്ലെങ്കില്‍ വീട്ടുവാടകക്ക് ഒരു കൊല്ലത്തെ ചെക്ക് കൊടുത്തതില്‍ എന്തെങ്കിലും പാകപ്പിഴ..

സുലൈമാനി എനിക്ക് തന്ന് ഇരിക്കാന്‍ പറഞ്ഞപ്പോള്‍ ഒരല്‍പ്പം ആശ്വാസമായി. സാധാരണഗതിയില്‍ ഒരു പ്രതിയെ ഈ വിധം സ്വീകരിച്ചിരുത്തില്ല. ഏതെങ്കിലും കേസന്വേഷണത്തിന്റെ ഭാഗമായിട്ടായിരിക്കാം..

'നമ്പ്യാര്‍ നിങ്ങള്‍ക്ക് ടയോട്ടയുടെ ക്രൗണ്‍ കാര്‍ ഉണ്ടായിരുന്നോ'
ശബ്ദം അല്‍പം മയത്തിലാണെങ്കിലും ചോദ്യം കേട്ട് ആദ്യമൊന്ന് ഞെട്ടി..
പത്ത് മുപ്പത് കൊല്ലം മുമ്പ് വിറ്റ സലൂണ്‍ കാറിനെപ്പറ്റിയാണ് ചോദ്യം..കാര്‍ വാങ്ങിയ ആള്‍ ഇവിടെ നിന്നും പോയിട്ട് വര്‍ഷങ്ങളുമായി..
'ഉവ്വ് ഉണ്ടായിരുന്നു, ആ കാര്‍ വിറ്റിട്ട് വര്‍ഷങ്ങളായി'
'ആ കാറിന്റെ നമ്പര്‍ ഓര്‍മ്മയുണ്ടോ'
'ഇല്ല'
'അതൊരു നാലക്ക നമ്പര്‍ ആയിരുന്നോ'
'അതെ നാലക്കം'
'ആ കാര്‍ വിറ്റെങ്കിലും രജിസ്‌റ്റ്രേഷന്‍ നമ്പര്‍ ഇപ്പോഴും നിങ്ങളുടെ പേരിലാണ്'

അപ്പോള്‍ ഒരു കാര്യം ഉറപ്പായി ആരോ ആ കാറുപയോഗിച്ച് എന്തോ തട്ടിപ്പ് ചെയ്തിരിക്കുന്നു. അതിന്റെ ഉത്തരവാദിത്തം എന്റെ തലയിലും. ഓഫീസിലെ എയര്‍ കണ്ടീഷ്ണര്‍ തരുന്ന തണുപ്പിലും ശരീരം വിയര്‍ക്കാന്‍ തുടങ്ങി..
'ഇപ്പോള്‍ ഈ കാര്‍ എവിടെയുണ്ടെന്നറിയോ'
ഞാന്‍ മറ്റെന്തോ ചിന്തയിലാണെന്ന് മനസ്സിലായ ക്യാപ്റ്റന്‍ മേശയില്‍ തട്ടി ശബ്ദമുണ്ടാക്കി ശ്രദ്ധ ക്ഷണിച്ചു.
'ഇല്ല അറിയില്ല'
'ഞാന്‍ പറയാം, അത് സ്‌ക്രാപ് ചെയ്തു'

അപ്പോള്‍ പിന്നെയെന്താണ് പ്രശ്‌നം..
ഇത് വല്ല്യ പുലിവാലായല്ലോ..
കാര്യമെന്താണെന്ന് പറയുന്നുമില്ല ഇയാള്‍.
'ഞാന്‍ നിന്നെ വിളിച്ച് ഇവിടെ കൊണ്ടുവന്നത്..' അല്‍പമൊന്ന് നിര്‍ത്തി അയാളെന്നെ സൂക്ഷിച്ച് നോക്കി..
എന്തായാലും അനുഭവിച്ചല്ലേ പറ്റൂ..എല്ലാം വിധിപോലെ വരട്ടെ എന്നാശ്വസിക്കാന്‍ ശ്രമിച്ച് ഞാനയാളുടെ വാക്കുകള്‍ക്ക് കാതോര്‍ത്തു..

'നമ്പ്യാര്‍, ഞാന്‍ പറഞ്ഞല്ലോ നിങ്ങള്‍ വിറ്റ കാറിന്റെ രജിസ്‌റ്റ്രേഷന്‍ നമ്പര്‍ ഇപ്പോഴും താങ്കളുടെ പേരിലാണെന്ന്.. ആ നാല് ഡിജിറ്റല്‍ നമ്പര്‍ എനിക്ക് തരുന്നതില്‍ താങ്കള്‍ക്ക് വിരോധമുണ്ടാകാന്‍ സാധ്യതയില്ലെന്ന് ഞാന്‍ കരുതട്ടെ..'
അത് വരെയുണ്ടായിരുന്ന അയാളുടെ സംസാരത്തിലെ കര്‍ക്കശ ശബ്ദം പൊടുന്നനെ ഇല്ലാതാവുകയും ഔദ്യോഗിക ഭാഷയില്‍ നിന്ന് സൗഹൃദത്തിന്റെ സ്വരത്തിലേക്കത് മാറുകയും ചെയ്തപ്പോള്‍ ഞാന്‍ ഒന്ന് സമാധാനിച്ചു.

'ഇല്ല.. വിരോധമില്ല' പരവേശമെല്ലാം പാഞ്ഞൊഴിഞ്ഞ നേരം ഞാന്‍ കസേരയിലൊന്ന് നിവര്‍ന്നിരുന്നു.
' എന്നാല്‍ പറയ്..താങ്കള്‍ക്ക് ഞാനെന്താണ് തരേണ്ടത്'
ആ ചോദ്യത്തിന് എന്ത് ഉത്തരം പറയണമെന്നറിയാതെ ഒന്ന് പകച്ചു..
10000 റിയാല്‍ എന്ന് പറഞ്ഞാല്‍ അയാളെങ്ങനെയായിരിക്കും പ്രതികരിക്കുക എന്നറിയില്ല..ഒരു പക്ഷെ ഇപ്പോള്‍ കാണിക്കുന്ന ആ സൗമ്യ ഭാവം ഉടനടി മാറിയേക്കാം. അതുകൊണ്ട് ഒരു മറുചോദ്യം ഭവ്യതയോടെ ഞാന്‍ അവതരിപ്പിച്ചു..
' മുദീര്‍ നിങ്ങള്‍ എനിക്കെന്ത് തരാന്‍ ഉദ്ദേശിച്ചിട്ടുണ്ട്..'
ഒരു സന്തോഷമവിടെ മിന്നിമറിഞ്ഞോ എന്നൊരു സംശയം..

അങ്ങനെ കുറച്ച് നേരത്തെ സംസാരത്തിന് ശേഷം ക്യാപ്റ്റന്‍ പറഞ്ഞു '..ഞാന്‍ 15000 റിയാല്‍ തരാം..'
ഇരുന്ന കസേരയില്‍ ഒന്നുകുടി അമര്‍ന്ന് വിറയല്‍ നിര്‍ത്തി കൈ കൊടുത്ത് ഞാന്‍ സമ്മതമറിയിച്ച നിമിഷം അയാള്‍ രജിസ്‌റ്റ്രേഷന്‍ നമ്പര്‍ മാറ്റാന്‍ ഓണ്‍ലൈന്‍ ആപ് എന്റെ മോബയിലില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറഞ്ഞു..അങ്ങനെ അന്നത്തെ പോലീസിന്റെ പിടിപ്പുകേടുകൊണ്ട് ഇപ്പോഴും എന്റേതായി രേഖയില്‍ കിടന്ന ആ നാലക്ക നമ്പര്‍ അയാളുടേതായി.
വൈകീട്ട് സിറ്റി എക്‌സേഞ്ചില്‍ നിന്ന് പണം കൈപ്പറ്റിക്കൊള്ളുക എന്ന് കൂടി കേട്ടപ്പോള്‍ എന്റെ ശ്വാസം നേരെ വീണു.

പിന്നീടാണറിഞ്ഞത് ഈ നാലക്ക നമ്പറിന് 50000 മുതല്‍ മുകളിലോട്ടാണ് മാര്‍ക്കറ്റ് വിലയെന്ന് !

വിശ്വസിച്ചാലും ഇല്ലെങ്കിലും   (നമ്പ്യാര്‍ കഥകള്‍-1 തോമസ് കെയല്‍ )
Join WhatsApp News
വാല്മീകി 2019-11-25 06:04:28
സുറിയാനി ക്രിസ്തിയാനിയുടെ "നടുവിരൽ"  
(FORGIVE US)

അങ്ങ് ആരാണ് 
അഹങ്കാരം...
അഹന്ത....
നടുവിരൽ നമസ്‌കാരം !!
ആരാണിയാൾ 
നടുവിരൽ നമസ്കാരം നല്കാൻ?!
മലയാളഭാക്ഷതൻ 
മഹാപ്രറഞ്ച ഗാലക്സിതൻ 
വിഹായസ്സിൽ വിളങ്ങും 
ഗുരുവാം കുഞ്ചന്റെ 
നെറുകയിൽ, 
ആരിവൻ, 
ഒരു കൃമി,  വെറുമൊരു ക്രിമി 
അഴുക്കുചാലിൽ ഞൊടിയുന്ന 
കൃമി, 
മലയാള ഭാഷതൻ അഭിമാനത്തെ
അധിക്ഷേഭിക്കാൻ 
ആരിവൻ.. ഇവൻ ആരു?!!! 
തോമാച്ചോ .. കുഞ്ഞനുജാ 
എത്രയോ കന്യാസ്ത്രീകൾ തൻ  ചരിത്രം, 
കന്യകാത്വം നുകർന്ന 
പാതിരികൾ തൻ മനോഹര കാവ്യങ്ങൾ
 കവി, കഥാകാരാ
അവിടുന്ന് പറയാനുണ്ട് 

മ്മൾ, നമ്പ്യാർ !
തോമാകുട്ടേ 
വായിച്ചിട്ടുണ്ടോ !?!
ഒരു വരിയെങ്കിലും 
നമ്പ്യാരുടെ.. ഒരു വാരി കവിത?!
 
"നടുവിരൽ നമസ്ക്കാരം"~ 
----
നമ്പ്യാരെ താഴ്ത്തി കെട്ടേണ്ട 
സുറിയാനി തോമച്ചോ !!
അങ്ങുതൻ വാക്കുകൾ 
നോവിക്കുന്നു 
മലയാള ഭാഷതൻ ഗുരുവിനെ?!



വാല്മീകി 2019-11-25 06:12:57
അങ്ങ് ആരാണ് 
അഹങ്കാരം...
അഹന്ത....
നടുവിരൽ നമസ്‌കാരം !!
ആരാണിയാൾ 
നടുവിരൽ നമസ്കാരം നല്കാൻ?!
മലയാളഭാക്ഷതൻ 
മഹാപ്രറഞ്ച ഗാലക്സിതൻ 
വിഹായസ്സിൽ വിളങ്ങും 
ഗുരുവാം കുഞ്ചന്റെ 
നെറുകയിൽ, 
ആരിവൻ, 
ഒരു കൃമി,  വെറുമൊരു ക്രിമി 
അഴുക്കുചാലിൽ ഞൊടിയുന്ന 
കൃമി, 
മലയാള ഭാഷതൻ അഭിമാനത്തെ
അധിക്ഷേഭിക്കാൻ 
ആരിവൻ.. ഇവൻ ആരു?!!! 
തോമാച്ചോ .. കുഞ്ഞനുജാ 
എത്രയോ കന്യാസ്ത്രീകൾ തൻ  ചരിത്രം, 
കന്യകാത്വം നുകർന്ന 
പാതിരികൾ തൻ മനോഹര കാവ്യങ്ങൾ
 കവി, കഥാകാരാ
അവിടുന്ന് പറയാനുണ്ട് 

മ്മൾ, നമ്പ്യാർ !
തോമാകുട്ടേ 
വായിച്ചിട്ടുണ്ടോ !?!
ഒരു വരിയെങ്കിലും 
നമ്പ്യാരുടെ.. ഒരു വാരി കവിത?!
 
"നടുവിരൽ നമസ്ക്കാരം"~ 
----
നമ്പ്യാരെ താഴ്ത്തി കെട്ടേണ്ട 
സുറിയാനി തോമച്ചോ !!
അങ്ങുതൻ വാക്കുകൾ 
നോവിക്കുന്നു 
മലയാള ഭാഷതൻ ഗുരുവിനെ?!
https://eating-ways.blogspot.com/2014/04/blog-post_6915.html?fbclid=IwAR0vjnU4o0CahrPtYHnqL0C0roytrJrMyOlTGdjh-nm2hAP8ngH10ed6tmY 

മനസ്സിലായോ, ഒരുവാരിയെങ്കിലും ?!

നാണമാകുന്നില്ലേ 
"നടുവിരൽ " 
നാണിക്കുന്നു 
അങ്ങൊരു മലയാളിയോ ?


 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക