Image

കൂടത്തായി കേസ്; സിനിമയുടെ പേരു മാറ്റി, പേര് ജോളി എന്നായിരിക്കും

Published on 16 November, 2019
കൂടത്തായി കേസ്; സിനിമയുടെ പേരു മാറ്റി, പേര് ജോളി എന്നായിരിക്കും

കൂടത്തായി കേസ് കഥ പറയുന്ന സിനിമയുടെ പേരു മാറ്റി . ഡിനി ഡാനിയല്‍ നായികയാകുന്ന സിനിമയുടെ പേര് ജോളി എന്നായിരിക്കും. ഇതേ പേരില്‍ ആശിര്‍വാദ് സിനിമാസ് സിനിമയെടുക്കുന്നതിനാലാണ് ആദ്യം പ്രോജക്റ്റ് പ്രഖ്യാപിച്ച ഡിനിയും കൂട്ടരും പുതിയ പേരു തേടി പോയത്.


കൂടത്തായ് കേസിലെ പ്രതിയായ ജോളിയുടെ പേരല്ലെന്നും ഇംഗ്ളിഷില്‍ സന്തോഷം എന്ന വാക്കാണ് ഉദ്ദേശിച്ചതെന്നും നായികയും നിര്‍മാതാക്കളില്‍ ഒരാളുമായ ഡിനി പറയുന്നു. സൂപ്പര്‍ ഹിറ്റ് പരമ്ബരകളില്‍ നായികയായ ഡിനി നായികയാകുന്ന ആദ്യ സിനിമയാണിത്.കേസന്വേഷിക്കുന്ന പ്രധാന ഓഫിസരെ കണ്ടെത്താനായി വിഡിയോ കാസ്റ്റിങ് കാളും ഇറക്കിയിട്ടുണ്ട്.അന്വേഷണ ഉദ്യോഗസ്ഥന്റെ തൊപ്പി അണിയാന്‍ ഒരാളെ േവണമെന്നാണു പരസ്യം.


കൂടത്തായി കൊലക്കേസുമായി ബന്ധപ്പെട്ടു 2 സിനിമകളാണ് മലയാളത്തില്‍ വരുന്നത്. മോഹന്‍ലാല്‍ നായകനായി ആന്റണി പെരുമ്ബാവൂര്‍ നിര്‍മിക്കുന്ന സിനിമയും ടിവി പരമ്ബരകളിലൂടെ ശ്രദ്ധേയായ നടി ഡിനി ഡാനിയല്‍ നായികയായി വാമോസ് നിര്‍മിക്കുന്ന മറ്റൊരു സിനിമയും. മോഹന്‍ലാല്‍ ചിത്രത്തിന്റെ സംവിധായകന്റെ േപര് പുറത്തു വിട്ടിട്ടില്ല. ഡിനിയുടെ ചിത്രം സംവിധാനം ചെയ്യുന്നത് റോണെക്സ് ഫിലിപ് ആണ്. ചിത്രത്തിന്റെ നിര്‍മാണ ബാനറായ വാമോസിന്റെ ഉടമകളില്‍ ഒരാളും ഡിനിയാണ്.


കൂടത്തായി കഥയില്‍ കൊലക്കേസു പ്രതിയായ ജോളിയുടെ വേഷത്തില്‍ താന്‍ എത്തുന്നുവെന്നു ഡിനിയാണ് ആദ്യം പ്രഖ്യാപിച്ചത്. കൂടത്തായ് എന്നുതന്നെയാണ് സിനിമയുടെ പേരിട്ടത്. പോസ്റ്ററും ഇറക്കി. തൊട്ടടുത്ത ദിവസം ആന്റണിയും സിനിമ പ്രഖ്യാപിച്ചു. മോഹന്‍ലാല്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുക. രണ്ടു പേരും അവരുടെ സിനിമകളുമായി മുന്നോട്ടു പോകുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക