Image

ജ്യോതികയുടെ തമ്ബിയെ പരിചയപ്പെടുത്തി മോഹന്‍ലാല്‍!

Published on 16 November, 2019
ജ്യോതികയുടെ തമ്ബിയെ പരിചയപ്പെടുത്തി മോഹന്‍ലാല്‍!

കാര്‍ത്തി ജ്യോതിക ആദ്യമായി ഒന്നിക്കുന്ന ജീത്തു ജോസഫ് ചിത്രമായ തമ്ബിയുടെ ടീസര്‍ പുറത്ത്. നടന്‍ മോഹന്‍ലാലാണ് ടീസര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരിക്കുന്നത്. ടീസറിനോടൊപ്പം കാര്‍ത്തിക്കും ജ്യോതികയ്ക്കും ആശംസയും നേര്‍ന്നിട്ടുണ്ട്. ഡിസംബറിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. കഴിഞ്ഞ ദിവസം ഛിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു.കാര്‍ത്തിയും ജ്യോതികയുമായിരുന്നു പോസ്റ്ററില്‍.


ഇതാദ്യമായിട്ടാണ് കാര്‍ത്തിയും ജ്യോതികയും ഒന്നിച്ചെത്തുന്നത്. കാര്‍ത്തിയുടെ മൂത്ത സഹോദരിയെയാണ് ജ്യോതിക അവതരിപ്പിക്കുന്നത്. സത്യരാജും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. തമ്ബിയില്‍ സത്യരാജിന്റ മക്കളായിട്ടാണ് ഇവര്‍ എത്തുന്നത്. പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമായിരിക്കും തമ്ബി.


കൈദിയ്ക്ക് ശേഷം പുറത്തു വരുന്ന കാര്‍ത്തി ചിത്രമായിരിക്കും തമ്ബി. പാപനാശത്തിനു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണിത്.വയാകോം 18 സ്റ്റുഡിയോസിന്റെ ബാനറില്‍ പാരലല്‍ മൈന്‍ഡ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇമ്രാന്‍ ഹാഷ്മിയെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ബോളിവുഡ് ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക