Image

വിനോദ യാത്രക്കിടെ ബസിന്റെ ഗിയര്‍ മാറ്റി വിദ്യാര്‍ഥിനികള്‍; ക്ലച്ച് ചവിട്ടി ഡ്രൈവര്‍, ഒടുവില്‍ ആര്‍ടിഒയുടെ വക മുട്ടന്‍ പണിയും

Published on 16 November, 2019
വിനോദ യാത്രക്കിടെ ബസിന്റെ ഗിയര്‍ മാറ്റി വിദ്യാര്‍ഥിനികള്‍; ക്ലച്ച് ചവിട്ടി ഡ്രൈവര്‍, ഒടുവില്‍ ആര്‍ടിഒയുടെ വക മുട്ടന്‍ പണിയും

കല്‍പറ്റ: വിനോദ യാത്രക്കിടെ അപകടകരമായ രീതിയില്‍ വാഹനമോടിച്ച െ്രെഡവര്‍ക്ക് ഒടുവില്‍ പണികിട്ടി. വിനോദയാത്രക്കിടെ ബസ് ഓടിക്കുന്നതിനിടെ വിദ്യാര്‍ത്ഥിനികളെ കൊണ്ട് ബസിന്റെ ഗിയര്‍ മാറിച്ച വയനാട് സ്വദേശി എം ഷാജി എന്നയാളുടെ ലൈസന്‍സ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വലിയ രീതിയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.

>അശ്രദ്ധമായും മനുഷ്യജീവന് അപായമുണ്ടാകുന്ന വിധം വാഹനമോടിച്ചെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആര്‍ടിഒ വ്യക്തമാക്കി. കോളജ് വിദ്യാര്‍ഥികളുടെ ഗോവാ യാത്രയ്ക്കിടെയായിരുന്നു സംഭവമുണ്ടായത്. െ്രെഡവിങ് സീറ്റിലിരുന്ന് ഷാജി വാഹനമോടിക്കുമ്പോള്‍ പിന്നിലിരുന്ന പെണ്‍കുട്ടികളാണ് ഗിയര്‍ മാറിയിരുന്നത്.  ഇതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. വിഡിയോ ശ്രദ്ധയില്‍പ്പെട്ട മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ അന്വേഷിച്ച് വണ്ടിയും െ്രെഡവറയെയും കണ്ടെത്തി നടപടി സ്വീകരിക്കുകയായിരുന്നു
എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ബിജു ജെയിംസിന്റെ നേതൃത്വത്തില്‍ െ്രെഡവറെ മോട്ടര്‍വാഹന വകുപ്പിന്റെ ഓഫിസിലേക്ക് വിളിച്ചുവരുത്തി. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തിയെന്നും ആര്‍ടിഒ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക