Image

കന്യകാത്വം തെളിയിക്കാനായി 'രക്തക്യാപ്‌സ്യൂള്‍'; ആമസോണില്‍ വില്‍പ്പന തകൃതി; വന്‍ പ്രതിഷേധം

Published on 16 November, 2019
കന്യകാത്വം തെളിയിക്കാനായി 'രക്തക്യാപ്‌സ്യൂള്‍'; ആമസോണില്‍ വില്‍പ്പന തകൃതി; വന്‍ പ്രതിഷേധം


കൊച്ചി: ഏത് കാലത്ത് ആണെങ്കിലും കന്യാകയാണെന്ന് സ്ത്രീകള്‍ തെളിയിക്കേണ്ടത് അവരുടെ സ്വസ്ഥ ജീവിതത്തിന് നിര്‍ണായകമായ ഒരു ഘടകമാണ്. ഇന്നത്തെ കാലത്തും ഇത്തരത്തില്‍ പലകാര്യങ്ങളും സ്ത്രീകളെ ബാധിക്കുന്നുണ്ടെന്നാണ് വിവരം. കന്യാ ചര്‍മ്മം ഏതെങ്കിലും വിധത്തില്‍ നഷ്ടമായോ എന്ന് പേടിക്കുന്ന സ്ത്രീകളുമുണ്ട്

കിടക്കയില്‍ വെളുത്ത തുണി വിരിച്ച് ആദ്യ രാത്രിയില്‍ മരുമകളുടെ കന്യകാത്വം പരിശോധിക്കുന്ന അമ്മായിയമ്മമാര്‍ ഇപ്പോഴുമുണ്ട്. ഇത്തരം അവസ്ഥയെയും അതിജീവിക്കാന്‍ വ്യാജ കന്യകാത്വ ക്യാപ്‌സൂളുകള്‍ വിപണിയിലെത്തിയിരിക്കുകയാണ്. ആമസോണ്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റിലാണ് ക്യാപ്‌സ്യൂള്‍ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. രക്തം നിറഞ്ഞ ക്യാപ്‌സൂള്‍ ഉപയോഗിച്ച് 'ആവശ്യഘട്ടങ്ങളില്‍' കന്യകാത്വം തെളിയിക്കാം.

ഇപ്പോഴും സമൂഹത്തില്‍ സ്ത്രീയ്ക്ക് എല്ലാം ചാരിത്ര്യമാണെന്നും അത് നഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരും കുടുംബജീവിതം ഉണ്ടാകില്ലെന്നുമുള്ള ഭയമാണ് ഇത്തരം ക്യാപസ്യൂളുകള്‍ വില്‍പ്പനയ്ക്ക് എത്തുന്നതിന് കാരണം. അതേസമയം, ഉത്പന്നത്തിന്റെ പേരില്‍ പ്രതിഷേധവുമായി നിരവധിപ്പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക