Image

പുതിയ കര്‍മ്മപരിപാടികളുമായി എച്ച്.കെ.സി.എസിന്റെ പുതിയ നേതൃത്വം

Published on 16 November, 2019
പുതിയ കര്‍മ്മപരിപാടികളുമായി എച്ച്.കെ.സി.എസിന്റെ പുതിയ നേതൃത്വം
ഹൂസ്റ്റണ്‍ കാനായ കാത്തോലിക്കാ സൊസൈറ്റിൂടെ പുതിയ ഭാരവാഹികള്‍ സംഘടനയെ അടുത്ത തലത്തിലേക്കുയര്‍ത്താനുള്ള കര്‍മ്മപരിപാടികളുമായാണു ഇലക്ഷനെ നേരിട്ടത്. വന്‍ വിജയം നല്കിബെന്നി പീടികയില്‍ പ്രസിഡന്റായ ടീമിനെ അംഗങ്ങള്‍ പിതുണക്കുകയും ചെയ്തു.

നവംബര്‍ 9-ാം തീയതി കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടന്നമത്സരത്തില്‍ ബെന്നി പീടികയില്‍ -പ്രസിഡന്റ്, സിസി പൂതക്കരിയില്‍-വൈസ് പ്രസിഡന്റ്, ടിജി പള്ളിക്കിഴക്കേതില്‍- സെക്രട്ടറി, സാലി നടക്കുഴക്കല്‍ -ജോ.സെക്രട്ടറി, ബിജു തോമസ് ചെറുക്കര-ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു,

ബോര്‍ഡ്ചെയര്‍മാന്‍ ജോയി കളപ്പുരത്തട്ടേല്‍, സോണി ആലപ്പാട്, ജെയിംസ് തുണ്ടത്തില്‍ എന്നിവരുടെ മേല്‍ നോട്ടത്തിലാണ് ഇലക്ഷന്‍ നടന്നത്.

പ്രസിഡന്റ് സ്റ്റീഫന്‍ ചെറുകര നയിക്കുന്ന നിലവിലുള്ള ടീമിന്റെ കാലാവധി ഡിസംബര്‍ 31ന് അവസാനിക്കുമ്പോള്‍ പുതിയ ടീം ചാര്‍ജെടുക്കും.

എച്ച്.പിയുടെ യുടെ ഐടി വിഭാത്തില്‍ മാനേജര്‍ആയി ജോലി ചെയ്യുന്ന ബെന്നി നല്ല സംഘാടകനും ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകനും ആണെന്ന് തന്റെ പൂര്‍വ്വകാലചരിത്രം തെളിയിച്ചിട്ടുണ്ട്.

സിസി പൂതക്കരി ഇരവിമംഗലം ഇടവകാംഗമാണ്. ടിജി പള്ളിക്കിഴക്കേതില്‍ കൈപ്പുഴ ഇടവക അംഗവും സാലി നടക്കുഴക്കല്‍ ഇടക്കോലി ഇടവക അംഗവും തോമസ് ചെറുകര ഉഴവൂര്‍ ഇടവക അംഗവും ആണ്. പ്രസിഡന്റ് ഇലക്ട് ബെന്നി പീടികയില്‍ ഇരവിമമംഗലം ഇടവക അംഗമാണ്
പുതിയ കര്‍മ്മപരിപാടികളുമായി എച്ച്.കെ.സി.എസിന്റെ പുതിയ നേതൃത്വം
പുതിയ കര്‍മ്മപരിപാടികളുമായി എച്ച്.കെ.സി.എസിന്റെ പുതിയ നേതൃത്വം
പുതിയ കര്‍മ്മപരിപാടികളുമായി എച്ച്.കെ.സി.എസിന്റെ പുതിയ നേതൃത്വം
പുതിയ കര്‍മ്മപരിപാടികളുമായി എച്ച്.കെ.സി.എസിന്റെ പുതിയ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക