Image

ദൈവവചനം ആഘോഷിക്കുകയും ജീവിക്കുകയും പങ്കുവയ്ക്കുകയുമാണ് ഓരോ വിശ്വാസിയുടെയും ദൗത്യം: മാര്‍ സ്രാന്പിക്കല്‍

Published on 17 November, 2019
ദൈവവചനം ആഘോഷിക്കുകയും ജീവിക്കുകയും പങ്കുവയ്ക്കുകയുമാണ് ഓരോ വിശ്വാസിയുടെയും ദൗത്യം: മാര്‍ സ്രാന്പിക്കല്‍


ലിവര്‍പൂള്‍: ദൈവവചനം ആഘോഷിക്കുകയും ജീവിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുകയാണ് ഓരോ വിശ്വാസിയുടെയും ദൗത്യമെന്നു ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കത്തോലിക്കാ കലാമേളയായ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മൂന്നാമത് ദേശീയ ബൈബിള്‍ കലോത്സവം ലിവര്‍പൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രൂപതയുടെ എട്ടു റീജണുകളിലായി അയ്യായിരത്തിലധികം മത്സരാര്‍ഥികള്‍ പങ്കെടുത്ത റീജണല്‍ കലോത്സവങ്ങളില്‍ വിജയികളായ 1300 മത്സരാര്‍ഥികളാണ് പതിനൊന്നു സ്‌റ്റേജുകളിലായി നടന്ന മത്സരങ്ങളില്‍ പങ്കെടുത്തത്.

രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, സിഞ്ചെല്ലൂസുമാരായ ഫാ. ജിനോ അരീക്കാട്ട് എംസിബിഎസ്, ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, ചാന്‍സലര്‍ റവ. ഡോ. മാത്യു പിണക്കാട്ട്, കലോത്സവം ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ട് സിഎസ്ടി , അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് എട്ടുപറയില്‍, കലോല്‍സവം ചീഫ് കോഓര്‍ഡിനേറ്റര്‍മാരായ റോമില്‍സ് മാത്യു, സിജി വൈദ്യാനത്ത്, രൂപതയിലെ വിവിധ റീജണുകളില്‍ നിന്നുള്ള വൈദികര്‍, അല്മായ പ്രതിനിധികള്‍ തുടങ്ങിയവര്‍ കലോത്സവത്തിനു നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക