Image

ഫ്രണ്ട്‌സ് ഓഫ് ബഹറിന്‍ കുടുംബ സംഗമം നടത്തി

Published on 19 November, 2019
ഫ്രണ്ട്‌സ് ഓഫ് ബഹറിന്‍ കുടുംബ സംഗമം നടത്തി


മനാമ: ഫ്രണ്ട്‌സ് ഓഫ് ബഹറിന്‍ അമല സ്വിമ്മിംഗ് പൂളില്‍ നടത്തിയ കുടുംബസംഗമത്തില്‍ നിരവധി കുടുംബങ്ങള്‍ പങ്കെടുത്തു. ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിച്ച സംഗമത്തില്‍ നിരവധി കഥാ, ഗാന, കായിക മത്സരങ്ങള്‍ നടന്നു. വിജയിച്ച കുടുംബങ്ങള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

ചെയര്‍മാന്‍ എഫ്. എം. ഫൈസലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റീനാ രാജീവ്, വി. സി. ഗോപാലന്‍, മോനി ഒടിക്കണ്ടത്തില്‍,എബി തോമസ്, അന്‍വര്‍ ശൂരനാട്, ഷൈജു കമ്പത്ത്, എന്നിവര്‍ സംസാരിച്ചു.

ഷംസീറ കവിതാലാപനത്തിലും ഷാഹിന ഫൈസല്‍ പഴയ സിനിമ ഗാന മത്സരത്തിലും വിജയികളായി. സിംല ജാസിം ഖാന്‍, രമേശന്‍ ജിദാലി, നസീര്‍, രാധാകൃഷ്ണന്‍.ഫൈസല്‍ കടലുണ്ടി എന്നിവരുടെ കുടുംബങ്ങള്‍ കുടുംബങ്ങള്‍ക്കായുള്ള മത്സര ഇനങ്ങളില്‍ സമ്മാനങ്ങള്‍ നേടി.

പുതിയ അംഗങ്ങളെ ചേര്‍ക്കുകയും ബഹറിന്‍ ദേശീയ ദിനത്തില്‍ ഡിസ്‌കവര്‍ ഇസ്‌ലാമുമായി സഹകരിച്ച് മനാമ അല്‍ഹിലാല്‍ ഹോസ്പിറ്റലില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്താനും മാസത്തില്‍ ഒരു തവണ സംഘടനയുടെ പേരില്‍ ഒരു ജീവകാരുണ്യ പ്രവര്‍ത്തനം നടത്താനും ഏകകണ്ഠമായി തീരുമാനിക്കുകയും ചെയ്തു. രാജീവന്‍, ജെ. സതീഷ്, സുമിത സതീഷ്, അജി തോമസ്, ജോര്‍ജ് മാത്യു, ശജീഷ്, ശ്വേത ശജീഷ്, ദേവികരാഹുല്‍, രാഹുല്‍ രമേശന്‍ എന്നിവര്‍ സംഗമത്തിനു നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക