Image

വനിത സംരംഭകത്വ ശില്‍പശാല

Published on 20 November, 2019
വനിത സംരംഭകത്വ ശില്‍പശാല

കുവൈത്ത് സിറ്റി : വെല്‍ഫെയര്‍ കേരള കുവൈത്ത് ആറാം വാര്‍ഷികത്തോടനുബന്ധിച്ചു വനിതാ സംരംഭകത്വ ശില്‍പശാല സംഘടിപ്പിച്ചു. വനിതകള്‍ സ്വയം പര്യാപ്തത നേടേണ്ടതിന്റേയും സമയം ഫലപ്രദമായി ഉപയോഗിക്കേണ്ടതിന്റേയും ആര്‍ജവത്തോടെ പൊതുരംഗത്ത് കടന്നുവരേണ്ടതിന്റേയും ആവശ്യകത ലക്ഷ്യം വച്ചുകൊണ്ടുള്ള പരിപാടി വനിതകള്‍ക്ക് സംരംഭകത്വ മേഖലയിലേക്ക് കടന്നു വരാന്‍ പ്രചോദനമേകി .

ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ശില്പശാല
കൂവൈത്തിലെ സന്നദ്ധ സേവന സംഘടനയായ എന്‍വിയുടെ റിലേഷന്‍ഷിപ്പ് & ട്രയിനിംഗ് മാനേജര്‍ അലനോര്‍ ബര്‍ട്ടന്‍ ഉദ്ഘാടനം ചെയ്തു .

ഞാന്‍ ഒരു സംരംഭകയല്,ല കേരളത്തില്‍ നിന്ന് കുവൈത്തിലെത്തി വിജയകരമായ സംരംഭങ്ങള്‍ നടത്തുന്ന നിരവധി വനിതകളെ ഇവിടെ കാണാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. കേരളത്തിലെ വനിതകള്‍ വിദ്യാഭ്യാസം കൊണ്ടും ജോലിയിലെ ആത്മാര്‍ത്ഥത കൊണ്ടും ബുദ്ധിപരമായും മിടുക്കരാണ്. അതുകൊണ്ട് തന്നെയാണ് അവര്‍ ഓരോ മേഖലയിലും വിജയം വരിക്കുന്നത് . വെല്‍ഫെയര്‍ കേരള പോലുള്ള സാമൂഹിക പ്രാധാന്യമുള്ള കൂട്ടായ്മയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു അലനോര്‍ പറഞ്ഞു .

ഈ മേഖലയില്‍ സംരംഭകര്‍ അനുഭവിക്കുന്ന പ്രയാസങ്ങളേയും അതിനെ എങ്ങനെ അതീജീവിക്കാം എന്നതിനെ കുറിച്ചു, *സാധാരണ നിലയില്‍ നിന്നും സ്വയം പ്രയത്‌നങ്ങളിലൂടെ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ഉടമകളായിത്തീര്‍ന്ന സ്ത്രീകളുടെ ഉദാഹരണങ്ങളിലൂടെ* കേന്ദ്ര വൈസ്പ്രസിഡന്റ് ലായിക്ക് അഹമദ് സദസിനു ക്ലാസ് എടുത്തു.


വെല്‍ഫെയര്‍ കേരള കുവൈത്ത് കേന്ദ്ര സെക്രട്ടറി സ്മിത അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിവിധ സംരംഭകത്വ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരായ ഷല്‍മി റിയാസ് & ഷഹീന ജസ്‌നി , ഗായത്രി, സുമയ്യ, നിസ, ഫാത്തിമ സഅദ് എന്നിവര്‍ തങ്ങളുടെ അനുഭവങ്ങള്‍ സദസ്യരുമായി പങ്കുവച്ചു. കേന്ദ്ര വനിതാ ക്ഷേമ കണ്‍വീനര്‍ പി.ടി.പി. ആയിശ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക