Image

താലായില്‍ അന്തോനീസിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠയും നോവേനയും

Published on 21 November, 2019
താലായില്‍ അന്തോനീസിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠയും നോവേനയും


ഡബ്ലിന്‍: സീറോ മലബാര്‍ സഭയുടെ താല കുര്‍ബാന സെന്ററില്‍ അദ്ഭുതപ്രവര്‍ത്തകനായ വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠയും ആഘോഷമായ വിശുദ്ധ കുര്‍ബാനയും നോവേനയും നവംബര്‍ 26 ന് (ചൊവ്വ) നടക്കും. തലശേരി അതിരൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് വലിയമറ്റം മുഖ്യകാര്‍മികനായിരിക്കും.

താല കുര്‍ബാന സെന്ററിന്റെ വിശുദ്ധ കുര്‍ബാനകള്‍ നടക്കുന്ന ഫെറ്റര്‍കെയിന്‍ ചര്‍ച്ച് ഓഫ് ഇന്‍കാര്‍നേഷനിലാണു വിശുദ്ധ അന്തോനീസിന്റെ ഭൗതീകശരീരം അടക്കംചെയ്ത ഇറ്റലിയിലെ പാദുവായില്‍ നിന്ന് എത്തിച്ച തിരുശേഷിപ്പ് വണക്കത്തിനായി സ്ഥാപിക്കുന്നത്.

വൈകുന്നേരം 5.30 നു ജപമാലയോടെ തിരുക്കര്‍മങ്ങള്‍ക്ക് തുടക്കമാവും. തുടര്‍ന്നു തിരുശേഷിപ്പ് പ്രതിഷ്ഠ, ആഘോഷമായ വിശുദ്ധ കുര്‍ബാന, നൊവേന, നേര്‍ച്ച എന്നിവ നടക്കും. തുടര്‍ന്നു എല്ലാ ചൊവ്വാഴ്ച ദിവസങ്ങളിലും പതിവുപോലെ രാവിലെ 9:30 നു വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും.

തിരുക്കര്‍മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധന്റെ മാധ്യസ്ഥം വഴി അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ വൈദികര്‍ അറിയിച്ചു

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക