ബ്രിസ്റ്റോള്‍: യുകെയിലെ പ്രമുഖ സോഷ്യല്‍ ക്ലബായ കോസ്മോപോളിറ്റന്‍ ക്ലബ് ബ്രിസ്റ്റോള്‍ ,കോസ്മോപോളിറ്റന്‍ മൂവീസിന്റെ ബാനറില്‍ അണിയിച്ചൊരുക്കുന്ന 'സെറീന്' എന്ന ഷോര്‍ട്ട് ഫിലിമിന്റെ പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നു .
മാതൃത്വത്തിന്റെ പവിത്രതെയും സ്ത്രീ ശാക്തീകരണത്തിന്റെയും കഥ പറയുന്ന ചിത്രത്തിന്റെ ഛായഗ്രഹണവും എഡിറ്റിംഗും സോബിജോയുടേതാണ്. കല സംവിധാനം ടോം ജോര്‍ജും സാങ്കേതിക സഹായം മാത്യു ജോസും നിര്‍വഹിച്ചിരിക്കുന്നു. ജി .രാജേഷ് എഴുതിയ ഗാനത്തിന് സംഗീതം പകരുന്നത് പ്രശസ്ത സംഗീത സംവിധായകനായ ഡോ. ജയേഷ് കുമാറാണ് .ഫ്ലൂട്ട് പ്രശസ്ത സംഗീതജ്ഞനായ ജോസി ആലപ്പുഴ ,ഓര്‍ക്കസ്ട്രഷന്‍ സനല്‍കുമാര്‍ സി. എസ് . ഗാനത്തിന്റെയും പശ്ചാത്തല സംഗീതത്തിന്റെ യും റിക്കാര്‍ഡിംഗ് ആലപ്പുഴയിലെ ഗാനപ്രിയ സ്റ്റുഡിയോയില്‍ നടക്കും . പശ്ചാത്തല സംഗീതം ഡോ. ജയേഷ് കുമാറിന്റേതാണ്.
പ്രൊഡക്ഷന്‍ കണ്ട്രോളര് രാജീവ് ഔസെഫ് വളരെ വ്യത്യസ്തമായ ഒരു കഥ പറയുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ജി .രാജേഷ് ആണ് .
ജോയ്സണ്‍ ജോസഫ് ,നെവിന് ജോസ് , ജോസ് മാത്യു , ചന്ദ്രമോഹന് .വി.ജി ., സിബി വെള്ളനാല് , വി.എസ്. മനു , സോണി ജോസഫ് , ഷാജി ,ബിജുമോന് ജോസഫ് , മാസ്റ്റര്‍ അലന് , കുമാരി എലിസാ , ചഞ്ചല്‍ രവി , നിഷ തുടങ്ങിയവരാണ് ചിത്രത്തില്‍ വേഷമിടുന്നത്.
ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നവംബര്‍ 23ന് (ശനി) ഉച്ചക്ക് മൂന്നിനു നടക്കും . 2020 ഏപ്രിലില്‍ റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബര്‍ അവസാനത്തോടെ ആരംഭിക്കും.
കല സാംസകാരിക രംഗത്ത് പുതുമുഖങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്കി കോസ്മോപോളിറ്റന്‍ ക്ലബ് എല്ലാ വര്‍ഷവും വ്യത്യസ്തമായ നിരവധി കല ,സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട് . മലയാള നാടക വേദിക്കു ഉണര്‍വേകാന്‍ എല്ലാ വര്‍ഷവും മലയാള നാടകങ്ങള്‍ അവതരിപ്പിക്കാറുണ്ട് . 2018 ല്‍ 'അറിയപെടാത്തവര്‍ ' 2019 ല്‍ 'കാത്തിരിക്കുന്നവര്‍' എന്നിങ്ങനെ രണ്ടു നാടകങ്ങള്‍ അവതരിപ്പിച്ചു പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു .