Image

ഗ്രെറ്റക്ക് ചില്‍ഡ്രന്‍സ് പീസ് പുരസ്‌കാരം

Published on 23 November, 2019
ഗ്രെറ്റക്ക് ചില്‍ഡ്രന്‍സ് പീസ് പുരസ്‌കാരം

ഹേഗ്: സ്വീഡനില്‍ നിന്നുള്ള കൗമര പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗിന് അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് പീസ് പുരസ്‌കാരം. ലോകവ്യാപകമായി വിദ്യാര്‍ഥികള്‍ ഏറ്റെടുത്ത കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ഗ്രേറ്റയുടെ പോരാട്ടങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം.

കാമറൂണിലെ സമാധാന പ്രവര്‍ത്തക 15 കാരിയായ ഡിവിന മാലൂമും ഗ്രെറ്റയ്‌ക്കൊപ്പം പുരസ്‌കാരത്തിന് അര്‍ഹയായി.

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഗ്രേറ്റ തുന്‍ബെര്‍ഗ് കഴിഞ്ഞവര്‍ഷം തുടങ്ങിവച്ച പഠിപ്പുമുടക്ക് സമരം ആഗോള പ്രസ്ഥാനമായി മാറുകയായിരുന്നു. 137 രാജ്യങ്ങളിലെ 5000ത്തില്‍ അധികം സ്ഥലങ്ങളിലേക്ക് സമരം കത്തിപ്പടര്‍ന്നു. രണ്ടായിരത്തിലേറെ ശാസ്ത്രജ്ഞര്‍ പിന്തുണയുമായെത്തി.

ഈ വര്‍ഷം ലോകത്തെ സ്വാധീനിച്ച നൂറുപേരിലൊരാളായി ഗ്രേറ്റയെ അമേരിക്കയിലെ 'ടൈം' മാഗസിന്‍ തെരഞ്ഞെടുത്തിരുന്നു. 'ഗ്രേറ്റ ഇഫക്ട്' എന്നാണ് അവരുടെ സ്വാധീനത്തെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക