Image

പ്രണയാന്ത്രം (കവിത: റോബിന്‍ കൈതപ്പറമ്പ്)

Published on 24 November, 2019
പ്രണയാന്ത്രം (കവിത: റോബിന്‍ കൈതപ്പറമ്പ്)
ഒരു വേള നിന്നിലേക്കെത്തുവാനായ് സഖി
ഒരു പാടു കാതം ഞാന്‍ നടന്നു .
നെഞ്ചിന്റെ ഉള്ളില്‍ പതിഞ്ഞൊരാ പൂമുഖം
ഓര്‍ത്തെത്ര കാലം ഞാന്‍ കഴിച്ചു ....

പ്രണയാര്‍ദ്രമായൊരാ നിനവുകളെന്നില്‍..
നിറയുന്നു പുലരിതന്‍ പൊന്‍വിളക്കായ്
ചേലൊത്തൊരാ മുടി ചുരുളിന്റെയുള്ളില്‍
വീണൊന്നുറങ്ങുവാനായ് കൊതിപ്പൂ .....

പാലാഴി തോല്‍ക്കുമാ പുഞ്ചിരി വിരിയുന്ന
ചുണ്ടിലായ് എന്‍ ചുണ്ടു ചേര്‍ത്തീടുവാന്‍
കാലങ്ങളെത്രയായ് കാത്തിരിക്കുന്നു ഞാന്‍
അറിയുമോ നീ എന്റെ  അന്തരംഗം ..

കാണാതെ നമ്മള്‍ കഴിഞ്ഞൊരാ കാലങ്ങള്‍
കൊഴിയുന്നൊരിലകളെ പോലെ എന്നോ....
കാലമാം  യവനികക്കുള്ളില്‍ മറയുന്നു ..
കരിന്തിരി കത്തും വിളക്കു പോലെ....

ഞാനെന്റെ ഓലക്കുടിലിന്റെ ഉള്ളിലായ് ..
ഓരോരോ നിനവുകള്‍ ഓര്‍ത്തിരിക്കെ ..
നിറയുന്നു  മിഴികളിതെന്തിനെന്നറിയാതെ ..
പാടുന്ന പാഴ്മുളം തണ്ടു പോലെ ... ശ്രുതി
പോയൊരാ പാഴ്മുളം തണ്ടു പോലെ ...

Join WhatsApp News
വിദ്യാധരൻ 2019-11-24 19:05:37
'പ്രണയാന്ത്രം' എന്തെന്നറിവില്ലേലും  
പ്രണയിച്ച പെണ്ണിനെ കെട്ടിടാതെ, 
തുണയായി വന്ന പെണ്ണുമായി,
ഇണചേരും നേരം ഈ ചിന്തയത്ര, 
ഗുണം ചെയ്യില്ല അതെനിക്കറിയാം.
അകതാരിലൊരുത്തിയെ ഓർത്തുവച്ച്,
നുകരുന്ന ചുണ്ടിനെന്തു രസം ?
കിട്ടാത്തതിനായി കയ്യ് നീട്ടിടുകിൽ 
നഷ്ടമാകാം കക്ഷത്തിലുള്ളതും പോം 
അതുകൊണ്ടു പകൽകിനാവ്  കണ്ടിടാതെ 
മധുരതരമാക്കുക കയ്യിലുള്ളതിനെ

Robin 2019-11-24 21:10:43
അങ്ങനെ ചെയ്യാം സാറെ
robinkaithaparampu 2019-11-24 21:30:13
കഥയെ കഥയായും കവിതയെ കവിതയായും കാണു സുഹൃത്തെ
വിദ്യാധരൻ 2019-11-24 23:24:58
പ്രണയവും കാമവും എന്നുമെന്നും 
ഇണചേർന്നു നിന്നിരുന്നു 
മതിയൊരു ദർശനം മാത്രം മതി 
അതിൽ പിടിച്ചു പ്രണയം പടർന്നു കേറും
ചിലപ്പോളതിന് മൃദുലമാം കാലുവേണം 
ചിലപ്പോൾ പന്തൊത്ത കൊങ്കവേണം 
നിതംബത്തിൻ ചാഞ്ചാട്ടം കണ്ടാൽ മതി 
ഉദിക്കും പ്രണയം  ചിലർക്കപ്പോൾ തന്നെ
തൊടുക്കും ചിലപ്പോൾ പെണ്ണ് കടക്കണ്ണിനാലെ 
ഉടക്കി വലിച്ചു പ്രണയചുഴിയിലാക്കും 
ഒളിക്കാൻ കഴിയില്ല പ്രണയ ചാക്കിലായാൽ 
ഒളികണ്ണിട്ടും നോക്കും പ്രണയം ഉറക്കറയിൽ 
സത്യം പറയുമ്പോൾ എന്തിനാണ് 
കത്തികയറുന്നെ  കോപം ഉള്ളിൽ ?
എടുക്കുക നീ എല്ലാം സൗമ്യമായ് 
അടിപിടി കൂടിയിട്ടെന്തു കാര്യം ?
കല്ലാൽ എറിഞ്ഞോളു നിങ്ങളെന്നെ 
ഉള്ളിൽ പാപത്തിൻ കറകളില്ലേൽ  



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക