Image

സര്‍ഗോത്സവം ചിത്രകലാ മത്സരവിജയികള്‍

നിഹമത്തുള്ള തയ്യില്‍ മങ്കട Published on 25 November, 2019
സര്‍ഗോത്സവം ചിത്രകലാ മത്സരവിജയികള്‍
ദുബായ്: യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി നടത്തി വരുന്ന ചിത്രകലാ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.നദീം മുസ്തഫ, ഷൈനി ബിജു എന്നി പ്രശസ്ത ചിത്രകലാകാരന്മാര്‍ വിധികര്‍ത്താക്കളായിരുന്നു. എം.കെ.മുനീര്‍ എംഎല്‍എ, എന്‍.പി.രാമചന്ദ്രന്‍ (ഇന്‍കാസ്) ഡയസ് ഇടിക്കുള തുടങ്ങിയവര്‍ മത്സരവേദി സന്ദര്‍ശിച്ചു.പെന്‍സില്‍ ഡ്രോയിങ്, പെയിന്റിംഗ്, കാര്‍ട്ടൂണ്‍ മത്സരങ്ങളില്‍  മഹ്‌റൂഫ് പിലാത്തറ ഒന്നാമതായി.പെന്‍സില്‍ ഡ്രോയിങ്ങില്‍ സബീല്‍ കീഴുര്‍, മുഹമ്മദ് കുഞ്ഞി കാസര്‍കോഡ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം നേടി.പെയിന്റിങ്ങില്‍ മുഹമ്മദ് കുഞ്ഞിയും സബീല്‍ കീഴുര്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം പങ്കിട്ടു.കാര്‍ട്ടൂണില്‍ അല്‍ത്താഫ് കെ.കെ കോഴികോട്, സബീല്‍ കീഴുര്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനത്തിന് അര്‍ഹമായി. സമ്മാനദാനം 29 നു ഗര്‍ഹൂദ് എന്‍.ഐ മോഡല്‍ സ്‌കൂളില്‍ നടക്കുന്ന സര്‍ഗോത്സവം സ്‌റ്റേജ് മത്സരത്തിലെ പ്രധാന വേദിയായ മാപ്പിള കല സ്‌റ്റേജില്‍ നടത്തും.മത്സര പരിപാടികള്‍ക്ക് അഷ്‌റഫ് കൊടുങ്ങല്ലൂര്‍, നജീബ് തച്ചംപൊയില്‍, റിയാസ് മാണൂര്‍, ഇ.ആര്‍ അലിമാസ്റ്റര്‍, റഈസ് കോട്ടക്കല്‍, അബ്ദുല്ല കുട്ടി ചേറ്റുവ, ജാസ്സിം ഖാന്‍, മൂസ കോയമ്പ്രം, റാഫി പള്ളിപ്പുറം,  ആമീന്‍  തിരുവനന്തപുരം, അബ്ദുള്‍റഹ്മാന്‍ വലിയപറമ്പ,  റിയാസ് പുളിക്കല്‍, സമീര്‍ വേങ്ങാട്, സിദ്ധിഖ് മരുന്നന്‍, ശ്ഹൂദ് തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക