Image

മാര്‍ത്തോമ്മാ ഇടവകയുടെ കൊയ്ത്തുത്സവം വെള്ളിയാഴ്ച

പി.എം.അബ്ദുള്‍റഹിമാന്‍ Published on 28 November, 2019
മാര്‍ത്തോമ്മാ ഇടവകയുടെ കൊയ്ത്തുത്സവം വെള്ളിയാഴ്ച
അബുദാബി : മാര്‍ത്തോമ്മാ ഇടവകയുടെ കൊയ്ത്തുത്സവം നവംബര്‍ 29 വെള്ളിയാഴ്ച മുസ്സഫ മാര്‍ത്തോമ്മാ ദേവാലയ അങ്കണത്തില്‍ നടക്കും. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന കുര്‍ബ്ബാന യോടെ തുടക്കം കുറിക്കുന്ന കൊയ്ത്തുത്സവത്തില്‍ ആദ്യഫലപ്പെരുന്നാള്‍ വിഭവങ്ങള്‍ വിശ്വാസി കള്‍ ദേവാലയ ത്തില്‍ സമര്‍പ്പിക്കും. 

വൈകുന്നേരം നാല് മണിക്ക് നടക്കുന്ന വിളംബര യാത്രയോടെ തുടങ്ങുന്ന രണ്ടാം ഭാഗത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിരി ക്കുന്നത് എന്ന് ഇടവക ഭാരവാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു. കാര്‍ഷിക ഗ്രാമ പശ്ചാത്തലത്തില്‍ നിര്‍മ്മിക്കുന്ന ഉത്സവ നഗരിയില്‍ തനതു കേരളത്തനിമയുള്ള ഭക്ഷണ വിഭവ ങ്ങള്‍ ലഭ്യമാകുന്ന 40 ഭക്ഷണ ശാലകള്‍  ഉണ്ടാകും. 

മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ തനി നാടന്‍ തട്ടുകട, അലങ്കാര ച്ചെടികള്‍, നിത്യോപയോഗ സാധനങ്ങള്‍, വിനോദ മത്സരങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. മാര്‍ഗ്ഗം കളിപ്പാട്ട്, അറബിക് നൃത്തം, കുട്ടികളുടെ സംഗീത  നൃത്ത പരിപാടി കള്‍, യു. എ. ഇ. സഹിഷ്ണുതാ വര്‍ഷാചരണം, ഭാരതവും ഐക്യഅറബ് നാടുകളും തമ്മിലുള്ള സൗഹാര്‍ദ്ദം, നിങ്ങളെ നട്ടിരിക്കുന്നിടന്നിടത്തു പുഷ്പിക്കുക എന്നീ പ്രമേയങ്ങളെ അന്വര്‍ഥമാക്കുന്ന ദൃശ്യാ വിഷ്‌ക്കാര ങ്ങള്‍, നിശ്ചല ദൃശ്യ ങ്ങള്‍, ലഘു ചിത്രീ കരണം തുടങ്ങിയവയും ഉത്സവ നഗരിയില്‍ അരങ്ങേറും. 

ഇതിലൂടെ ലഭിക്കുന്ന വരുമാനം ഇടവക യുടെ  വിവിധ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും എന്ന് ഇടവക വികാരി റവ. ബാബു പി. കുലത്താക്കല്‍ പറഞ്ഞു. സഹ വികാരി റവ. സി. പി. ബിജു, ജനറല്‍ കണ്‍വീനര്‍ അബു ഐപ്പ് കോശി, ട്രസ്റ്റിമാരായ ജിജു കെ. മാത്യു, ബിജു ജേക്കബ്ബ്, സെക്രട്ടറി സുജിത് മാത്യു വര്‍ഗ്ഗീസ്, പബ്ലിസിറ്റി കണ്‍ വീനര്‍ മാത്യു ജോര്‍ജ്ജ് തുടങ്ങിയ വരും വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

മാര്‍ത്തോമ്മാ ഇടവകയുടെ കൊയ്ത്തുത്സവം വെള്ളിയാഴ്ച മാര്‍ത്തോമ്മാ ഇടവകയുടെ കൊയ്ത്തുത്സവം വെള്ളിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക