Image

യു എ ഇ ദേശീയ ദിനാചരണം ബ്രോഷര്‍, ടീസര്‍ വീഡിയോ പ്രകാശനം നിര്‍വഹിച്ചു.

Published on 28 November, 2019
യു എ ഇ ദേശീയ ദിനാചരണം ബ്രോഷര്‍, ടീസര്‍ വീഡിയോ പ്രകാശനം നിര്‍വഹിച്ചു.
എം എസ് എസ് ദുബായ്, നാഷ്ണല്‍ പ്രോഗ്രാം ഓര്‍ഗനൈസര്‍ നസീര്‍ അബുബക്കര്‍, ദേശീയ ദിനാഘോഷ പരിപാടികളുടെ ബ്രോഷര്‍ മുഹമ്മദ് അക്ബറിന് നല്‍കി പ്രകാശനം നിര്‍വഹിക്കുകയും, സെക്രട്ടറി ഷജില്‍ ഷൗക്കത്ത് ടീസര്‍ പ്രകാശനം നിര്‍വഹിക്കുകയും ചെയ്തു.

സാമൂഹികക്ഷേമ പ്രവര്‍ത്തന രംഗത്ത് ദുബായ് ഗവണ്‍മെന്റിന്റെ അംഗീകാരത്തോടെ നിസ്വാര്‍ത്തമായ രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഒരു സംഘടനയാണ്, മോഡല്‍ സര്‍വ്വീസ് സൊസൈറ്റി (എം എസ് എസ്)

യു എ ഇ സഹിഷ്ണുതാ വര്‍ഷാചരണത്തിന്റേയും (ഇയര്‍ ഓഫ് ടോളറന്‍സ്), ശൂന്യാകാശ ദൗത്യവിജയത്തിന്റേയും (സക്‌സസ്സ് ഓഫ് സ്‌പേസ് മിഷന്‍) ഭാഗമായി ഈ കൊല്ലം എം എസ് എസ് (MSS) വളരെ വിപുലമായ രീതിയില്‍ ദേശീയ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു.

ഡിസംബര്‍ ആറിന് (DEC-6) ന് 1.30PM മുതല്‍ 7.30PM വരെ ദുബൈയിലുള്ള ഇന്ത്യന്‍ അക്കാഡമി സ്‌കൂള്‍മുഹൈസിനയില്‍ വെച്ച് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 

കെ ജി തലം മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്ക് കളറിങ്, മെമ്മറി ടെസ്റ്റ്, ആക്ഷന്‍ സോങ്ങ്, സ്‌റ്റോറി ടെല്ലിങ്ങ്, യു എ ഇ ദേശീയ ഗാനാലാപന മത്സരം, പെന്‍സില്‍ ഡ്രോയിങ്ങ്, ഖുര്‍ആന്‍ പാരായണ മത്സരം, പബ്‌ളിക് സ്പീച്ച്, എസ്സേ റൈറ്റിംഗ് എന്നീ വിഭാഗങ്ങളില്‍ മല്‍സരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
 
എം എസ് എസ്  ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് വേണ്ടിയുള്ള ഇന്റര്‍സ്‌കൂള്‍ ക്വിസ്  കോമ്പറ്റിഷന്‍ സീസണ്‍ 2. 

സ്‌പേസ് മിഷന്‍ 

ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ക്വിസ്സ് പ്രോഗ്രാമില്‍ ഇരുപത്തഞ്ചോളം സ്‌കൂളുകളില്‍ നിന്നുള്ള തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കുന്നു 

അഭിമാനര്‍ഹമായ ഈ മല്‍സരത്തിന് ഉയര്‍ന്ന സമ്മാനങ്ങളും ട്രോഫിയും ഉണ്ടായിരിക്കുന്നതാണ് 

സ്‌കൂള്‍ അടിസ്ഥാനത്തില്‍ രണ്ടു പേര്‍ക്ക് ചേര്‍ന്നു മാത്രമേ  മത്സരിക്കുവാന്‍ സാധിയ്ക്കുകയുള്ളു.
 
സ്ത്രീകള്‍ക്കായി ഹെന്ന മത്സരവും , പാചക മത്സരവും  ഉണ്ടായിരിക്കുന്നതാണ്. 

 സമാപന സമ്മേളനത്തില്‍ സാമൂഹിക രംഗത്തെയും ഗവണ്‍മെന്റ് രംഗത്തേയും ഉയര്‍ന്ന വ്യക്തിത്വങ്ങള്‍ അവാര്‍ഡ് വിതരണങ്ങള്‍ നടത്തുന്നതാണ്,........

 വിദ്യഭ്യാസ കാലത്ത് പാഠ്യേതര വിഷയങ്ങളിലും മല്‍സരങ്ങളിലും കഴിവ് തെളിയിച്ച നമ്മളെ അപേക്ഷിച്ച് നമ്മുടെ മക്കള്‍ക്ക് ഇവിടെ അവസരങ്ങള്‍ പരിമിതമാണ്.. എന്ന വസ്തുത മനസ്സിലാക്കി വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗവാസന പ്രോല്‍സാഹിപ്പിക്കുവാനാണ് എം എസ് എസ് (മോഡല്‍ സര്‍വ്വീസ് സൊസൈറ്റി) ഇത്തരം മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

 മികവുറ്റ കഴിവുകള്‍ കൊണ്ട് മാറ്റുരക്കുന്ന കുട്ടികളുടെ പരിപാടികള്‍ വീക്ഷിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും സഹൃദയരായ ഏവരേയും സാദരം ഇന്ത്യന്‍ അക്കാദമി സ്‌കൂള്‍ മുഹൈസിന  ദുബൈയിലേക്ക് സ്വാഗതം ചെയ്യുന്നു. 

 കൂടുതല്‍ വിവരങ്ങള്‍ക്ക് 

ബന്ധപ്പെടുക 

 Www.mssgulf.org/uaeday 

Whatsap 050-6036789*?

യു എ ഇ ദേശീയ ദിനാചരണം ബ്രോഷര്‍, ടീസര്‍ വീഡിയോ പ്രകാശനം നിര്‍വഹിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക